26/11/10

ലൈംഗിക ചന്തയില്‍ പരമ്പര ആറ്‌ ചികിത്സയുള്ള വൈകല്യം; ചികിത്സക്കെത്താതെ മനോ രോഗികള്‍






കഴിഞ്ഞ ജൂലൈ 21ന്‌ മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ നിന്നാണാ വാര്‍ത്ത വന്നത്‌. എട്ടാംക്ലാസ്‌ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പന്ത്രണ്ടുപേര്‍ അറസ്റ്റിലായ കഥ. ചേറൂര്‍ പി പി ടി എം വൈ എച്ച്‌ എസ്‌ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ഇര. പിടികിട്ടേണ്ട രണ്ടുപേര്‍ ഗള്‍ഫിലേക്ക്‌ പറന്നു.


പക്ഷെ പ്രതികളുടെ ഭീഷണിയില്‍ ഭയന്നുവിറച്ച കുട്ടിയുടെ ബന്ധുക്കള്‍ ആയിരം കാതങ്ങള്‍ക്കകലെയുള്ള വിദ്യാലയത്തിലാണവനെ കൊണ്ടുപോയിചേര്‍ത്തത്‌. എന്നിട്ടും അവന്റെ ഭീതിയൊഴിഞ്ഞില്ല. ഒരുനാള്‍ സ്‌കൂളില്‍ നിന്നും തലകറങ്ങി വീണപ്പോഴാണ്‌ മാനസിക വിദഗ്‌ധന്റെ സഹായം തേടിയത്‌.


പ്രശ്‌നത്തെ ചൊല്ലി നെറ്റിചുളിച്ചവരും അസ്വസ്ഥത പൂണ്ടവരും വാര്‍ത്ത വായിച്ച്‌ തള്ളിയവരും എല്ലാം ഓര്‍ക്കാതെപോയി പീഡനത്തിരയായ പയ്യന്റെ മാനസികാവസ്ഥ. പിന്നെയും എത്രയോ മാസങ്ങള്‍ കഴിഞ്ഞാണ്‌ അവന്‌ മനോനില വീണ്ടെടുക്കാനായത്‌. ശരീരത്തിനേല്‍ക്കുന്ന ആഴമേറിയ മുറവുപോലും ആറാഴ്‌ചകൊണ്ട്‌ ഉണങ്ങുന്നു. എന്നാല്‍ മനസിനേല്‍ക്കുന്ന മുറിവുണങ്ങാന്‍ വര്‍ഷങ്ങള്‍ പലതെടുക്കുമെന്ന്‌ ഇവരാരും ഓര്‍ത്തതേയില്ല. ചിലമുറിവുകളാവട്ടെ എത്ര വര്‍ഷം കഴിഞ്ഞാലും ഉണങ്ങിയെന്നും വരില്ല.


ഇതേ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്ന അന്‍വറിന്റെ ദുരൂഹമരണം കൂടി ഇതോട്‌ ചേര്‍ത്തുവായിക്കേണ്ടതുണ്ട്‌. 2010 ഫിബ്രുവരി ആറിനായിരുന്നു കൂളിപ്പിലാക്കല്‍ മൊയ്‌തീന്‍കുട്ടിയുടെ മകന്‍ അന്‍വറിനെ തൊട്ടടുത്ത വീടിന്റെ ബാത്ത്‌ റൂമില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.
പീഡനത്തിനിരയായ വിദ്യാര്‍ഥിയുടെ സഹപാഠിയായിരുന്നു അന്‍വര്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ അന്നേ ബന്ധുക്കള്‍ക്ക്‌ സംശയമുണ്ടായിരുന്നു. അതിന്‌ ശക്തി പകരുന്നു സാഹചര്യത്തെളിവുകള്‍.


സുമാര്‍ 163 സെന്റീമീറ്റര്‍ ഉയരവും ഇരുനിറവുമുള്ള ഇയാളുടെ നെഞ്ചിന്‌ മുകളിലും ഇടത്‌ മുലക്കണ്ണിന്‌ മുകള്‍ വശത്തുമായി ഓരോ മുറിക്കല കാണുന്നതായി എഫ്‌ ഐ ആറില്‍ പറയുന്നുണ്ട്‌. ഇടതുകൈത്തണ്ടയിലും വിരലിലും ഇടതുതുടയിലുമായി രക്തം പറ്റിപ്പിടിച്ചിരുന്നു. ലിംഗം ഉദ്ധരിച്ച്‌ ശുക്ലം ഒലിച്ചിറങ്ങിയ നിലയിലും മലദ്വാരത്തില്‍ നിന്ന്‌ കുറച്ചുമലം വന്ന നിലയിലുമായിരുന്നു. കൂടാതെ കഴുത്തില്‍ കുരുക്കിട്ട്‌ കുരുക്കിയ അടയാളവും കയ്യില്‍ ഇന്‍ജക്ഷന്‍ കുത്തിവെച്ച പാടുമുണ്ടായിരുന്നു. ഇതെല്ലാം ഇതൊരു സ്വാഭാവിക തൂങ്ങിമരണമല്ലെന്നതിലേക്കുള്ള വ്യക്തമായ സൂചനയാണ്‌.
അന്‍വറിനെ മരണപ്പെട്ട നിലയില്‍കണ്ടത്തിയതും വിദ്യാര്‍ഥി പീഡിപ്പിക്കപ്പെട്ടതും ഏകദേശം അടുത്ത സ്ഥലത്തു നിന്നായിരുന്നു. സംഭവം നടന്ന്‌ എട്ടുമാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും കേസില്‍ ഒരാളെപോലും പിടികൂടാനായിട്ടില്ല. വേങ്ങര എസ്‌ ഐ അനില്‍കുമാര്‍ ടി മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. രണ്ടുസംഭവവും തമ്മില്‍ കൂട്ടിയോജിപ്പിക്കാവുന്ന ഒട്ടേറെ സാഹചര്യത്തെളിവുകള്‍ ഉണ്ടെന്ന്‌ എസ്‌ ഐ അനില്‍കുമാര്‍ സിറാജിനോട്‌ പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അന്‍വറിന്റെ കൊലയാളികളെ കണ്ടെത്തി തരണമെന്ന്‌ ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കിയിരുന്നു. കേസ്‌ ക്രൈംബ്രാഞ്ചിനെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പിതാവ്‌ പരാതി നല്‍കിയിട്ടുണ്ടെന്നും അത്‌ ആഭ്യന്തരമന്ത്രിക്ക്‌ കൈമാറിയിട്ടുമുണ്ട്‌. ഫയലിപ്പോള്‍ ഡി ജി പി യുടെ പരിഗണനയിലാണെന്നും അഡ്വ. എം ഉമ്മര്‍ എം എല്‍ എയും അറിയിച്ചു.

2006 ജൂണിലായിരുന്നു ആ സംഭവം. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപിന്നിയില്‍ ജാസില എന്ന ഏഴുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ഒരുപതിനഞ്ചുകാരന്‍ മൃഗീയമായി കൊലപ്പെടുത്തി. ഷക്കീര്‍ എന്നായിരുന്നു ആ പയ്യന്റെ പേര്‌. സാംസ്‌കാരിക കേരളം ഇന്നും ആ ക്രൂരത മറന്നിട്ടില്ല. എന്നാല്‍ ആ മൃഗീയതയിലേക്ക്‌ നയിച്ച സംഭവങ്ങളുടെ പിറകെ അന്വേഷിച്ച്‌ പോയപ്പോഴാണ്‌ ഒരുകാര്യം വ്യക്തമായത്‌. അവന്റെ ജീവിതവും കടന്നുവന്ന വഴികളും ഒക്കെതന്നെയാണ്‌ അത്തരമൊരു പൈശാചികതയിലേക്ക്‌ അവനെ നടത്തിച്ചത്‌.
തൃശൂര്‍ ജുവനൈല്‍ ഹോമിലെ ലൈബ്രേറിയനായ സി ആര്‍ രാമകുമാര്‍ അവനോട്‌ അടുത്തിടപഴകിയിരുന്നു. ഒടുവില്‍ 2009 മാര്‍ച്ച്‌ 27ന്‌ രാത്രി വിഷംകഴിച്ച്‌ ഷക്കീര്‍ ചെറിയജീവിതം കൊണ്ട്‌ വലിയ പാഠങ്ങള്‍ സമ്മാനിച്ചാണ്‌ മണ്ണോട്‌ ചേര്‍ന്നത്‌. ശിഥിലമായ കുടുംബ ബന്ധത്തില്‍ നിന്ന്‌ വരുന്ന കുട്ടിക്ക്‌ എത്രത്തോളം അധ:പ്പതിക്കാനാവുമെന്ന പാഠം. പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക്‌ നിരന്തരം ഇരയാകുന്ന ഒരുകുട്ടിയുടെ മനസിനെ അതെത്രത്തോളം സ്വാധീനിക്കുമെന്നതിനുള്ള വലിയ പരീക്ഷണ വസ്‌തു. അതിനെല്ലാമായുള്ള ഉത്തരമായിരുന്നു ഷക്കീര്‍.
മാതാവിന്റെ വഴിവിട്ട ജീവിതത്തിനുള്ള പാരിതോഷികമായിരുന്നു അവന്റെ ജന്മം പോലും.


അവന്‍ ലൈബ്രേറിയനായിരുന്ന സി ആര്‍ രാമകുമാറിനോട്‌ പറഞ്ഞ ചിലവാക്കുകള്‍ തന്നെ ശ്രദ്ധിക്കുക. കടപ്പുറത്ത്‌ ചെന്നിരുന്നാല്‍ ഓരോരോ ചേട്ടന്‍മാര്‍ വന്ന്‌ ബൈക്കില്‍ കേറ്റികൊണ്ടുപോകും. പത്തോ ഇരുപതോ രൂപകിട്ടും. പിന്നെ അല്‍പം കഞ്ചാവും. അതും കൊണ്ടാണ്‌ തിരിച്ചുവരിക. വെറുതെ കിട്ടിയ ലഹരിനുണഞ്ഞ്‌ അതിന്റെ അടിമയായി തീര്‍ന്നു. പണത്തേക്കാളേറെ പലപ്പോഴും ആ ലഹരിക്ക്‌ വേണ്ടിയാണ്‌ പിന്നെ അവരുടെകൂടെ ചെന്നത്‌. വിശപ്പ്‌ സഹിക്കാമായിരുന്നു. പക്ഷേ ലഹരികിട്ടിയില്ലെങ്കില്‍.... 


രണ്ടു വര്‍ഷത്തോളം ഒരുകൂട്ടം കാമവെറിയന്‍മാരുടെ ഇരയായി തീരുകയായിരുന്നു അവന്‍.
ഷക്കീറിനെക്കുറിച്ച്‌ പഠിക്കാന്‍ ഞങ്ങള്‍ നാട്ടില്‍ ചെന്നു. അവന്റെ മരണശേഷമായിരുന്നുവത്‌. രക്ഷിതാക്കള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, താമസിച്ചുപഠിച്ച മദ്രസ, യത്തീംഖാന, സ്‌കൂള്‍, തുടങ്ങി അവനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നെല്ലാം പതിനഞ്ച്‌ ദിവസമെടുത്ത്‌ വിവരങ്ങള്‍ ശേഖരിച്ചു.


ഇതില്‍ നിന്നും കടപ്പുറത്തെ രണ്ടുവര്‍ഷത്തെ സഹവാസമാണ്‌ അവന്റെ ജീവിതം കലുശിതമാക്കിയതെന്ന്‌ ഞങ്ങള്‍ക്ക്‌ നൂറുശതമാനവും ബോധ്യപ്പെട്ടു. അദ്ദേഹം പറയുന്നു.
ഈ ലേഖന പരമ്പര തുടങ്ങിയത്‌ മനു എന്ന പതിമൂന്നുകാരന്‍ പയ്യന്റെ കഥ പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ കോഴിക്കോട്ടെ സെക്‌സ്‌ റാക്കറ്റുകാരും അവനെ ഉപയോഗിച്ച മനുഷ്യരും പഠിപ്പിച്ചെടുത്ത സംസ്‌കാരം അവന്‍ പ്രാവര്‍ത്തികമാക്കുക തന്നെ ചെയ്‌തു. അത്‌ സ്വന്തം അമ്മയെ കയറിപ്പിടിച്ചുകൊണ്ടായിരുന്നുവെന്ന്‌ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ആ അമ്മയത്‌ കരഞ്ഞുകൊണ്ടാണ്‌ വെളിപ്പെടുത്തിയതെന്ന്‌ കേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ അജീഷ്‌. ഇപ്പോള്‍ ഒരുബോര്‍ഡിംങ്ങ്‌ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കുകയാണ്‌ മനുവിനെ.

മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത ഒരുനായര്‍ തറവാട്ടിലെ 45കാരന്‍ ഇന്ന്‌ ലഹരിക്കടിമയാണ്‌. മരുമക്കത്തായം നിലനിന്നിരുന്ന കുടംബത്തില്‍ നിന്നും ചെറുപ്രായത്തിലെ ഇയാളെ ബന്ധുക്കളായ പലരും ലൈംഗികമായി ഉപയോഗിച്ചിരുന്നു. അടുത്ത ബന്ധത്തിലെ സ്‌ത്രീകള്‍പോലും. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ ഇയാളും കുട്ടികളെ തേടി ഇറങ്ങി. 


വിവാഹിതനും രണ്ട്‌ കുട്ടികളുടെ പിതാവുമായ ഇദ്ദേഹത്തിന്‌ ഇപ്പോഴും താത്‌പര്യം ഇത്തരം പയ്യന്‍മാരോടാണെന്നും ദാമ്പത്യ ജീവിതത്തില്‍ തികഞ്ഞ പരാജയമാണെന്നും വെളിപ്പെടുത്തിയത്‌ ഭാര്യതന്നെയായിരുന്നുവെന്ന്‌ സുരക്ഷയിലെ പ്രോജക്‌ട്‌ ഡയറക്‌ടര്‍ നാസര്‍ ചൂണ്ടികാട്ടുന്നു. ഇദ്ദേഹം ഇന്നും ഈ കേന്ദ്രത്തില്‍ ചികിത്സയിലാണ്‌. 

ഇങ്ങനെ ബാല്യകാലത്തുണ്ടായ തെറ്റായ ലൈംഗികാനുഭവങ്ങള്‍ പല ചെറുപ്പക്കാരുടേയും ദാമ്പത്യ ബന്ധത്തെപോലും താറുമാറാക്കുന്നു. അത്‌നിരവധി പെണ്‍കുട്ടികളുടെ ജീവിതത്തിലും ഇരുള്‍ വീഴ്‌ത്തുന്നു. പലതരത്തിലുള്ള പരീക്ഷണങ്ങള്‍ക്കാണ്‌ ഇവര്‍ പയ്യന്‍മാരെ ഇരയാക്കുന്നത്‌. ഇത്തരം പീഡനങ്ങളിലൂടെ കുട്ടികളുടെ ഭാവിയില്‍ ഇരുള്‍ വന്ന്‌ നിറയുന്നതിനെക്കുറിച്ചും അവര്‍ തലതെറിച്ച വ്യക്തിത്വത്തിനുടമകളായി മാറുന്നതിനെക്കുറിച്ചും ഇതിനേക്കാള്‍ വലിയ ഉദാഹരണങ്ങള്‍ വേറെവേണോ...? 


വേട്ടക്കാര്‍ തത്‌ക്കാലത്തേക്കുമാത്രമുള്ള സംതൃപ്‌തിക്കുവേണ്ടി ഇവരില്‍ നടത്തുന്ന പരീക്ഷണം തന്നെയാണ്‌ അവര്‍ മറ്റുള്ളവരിലും പരീക്ഷിക്കുന്നത്‌. വഴിവിട്ട മാര്‍ഗങ്ങള്‍ക്ക്‌ വഴങ്ങാത്തപ്പോള്‍ ബലപ്രയോഗത്തിന്‌ മുതിരുന്നു. ഇതാണ്‌ പലകുട്ടികളുടേയും മരണത്തിന്‌ വരെ കാരണമാകുന്നതും. മുതിര്‍ന്നവരില്‍ നിന്ന്‌ കുട്ടികള്‍ക്ക്‌ നേരെയുണ്ടാകുന്ന പീഡനം (പീഡോഫീലിയ) കുട്ടികളില്‍ വരുത്തിവെക്കുന്ന ഭീകരതയുടെ ചിത്രങ്ങള്‍ കൂടി പറഞ്ഞ്‌കൊണ്ട്‌ അവസാനിപ്പിക്കാം. അത്‌ വൈകാതെ. 

9 അഭിപ്രായങ്ങൾ:

  1. എന്റെ നാടും,
    കേഴുക പ്രിയനാടേ

    മറുപടിഇല്ലാതാക്കൂ
  2. ജനങ്ങള്‍ ഒതുക്കി തീര്‍ക്കാനും മറച്ചുവെക്കാനും ശ്രമിക്കുന്നത്‌ പുറത്ത്‌ കൊണ്ടുവരലാണ്‌ വാര്‍ത്ത. അത്‌ കൊണ്ടുവരുന്നവനാണ്‌ യഥാര്‍ത്ഥ പത്ര പ്രവര്‍ത്തകന്‍.ഹംസയില്‍ കാണുന്നത്‌ അതാണ്‌. പക്ഷെ ഇത്തരക്കാര്‍ക്ക്‌ നിലനില്‍പ്പുണ്ടോ എന്നത്‌ സംശയകരമാണ്‌. ഒരു കാര്യം തീര്‍ച്ചയാണ്‌. അവര്‍ ചരിത്രത്തിന്റെ ഏടുകളില്‍ എഴുതപ്പെടും. അവരെ തകര്‍ക്കുന്നവരുടെ ചരിത്രവും എഴുതപ്പെടും. അതാണ്‌ പ്രവാചക വചനവും.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, നവംബർ 28 3:53 AM

    ushar................
    malappurathin samskaram......
    thankalum oru malappurathukaran....
    swontham nadinte katha ingane pallil kuthi manappikkano suhrthe.....

    മറുപടിഇല്ലാതാക്കൂ
  4. പിന്നെ എന്തുചെയ്യണം...?
    ഇവരൊക്കെ ഇങ്ങനെ വിരാജിക്കട്ടെ
    എന്നാണോ.... അയ്യേ കഷ്‌ടം.
    അവനവന്റെ വൈകല്യങ്ങളിലേക്ക്‌
    വിരല്‍ ചൂണ്ടുമ്പോഴാണ്‌ ഇതുപോലെ ധാര്‍മിക രോഷമുണ്ടാകുന്നത്‌.
    ഞരമ്പുരോഗികള്‍ അങ്ങനെ പലതും പറയും. സുഹൃത്തെ താങ്കള്‍ അതൊന്നും കാര്യമാക്കാതെ ധൈര്യപൂര്‍വം മുന്നേറുക.
    ഭാവുകങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  5. എന്‍റെ നാടായ തൃശ്ശൂരിലും പിന്നെ കൊച്ചിയിലും എല്ലാം ഉണ്ട് ഇത്തരക്കാര്‍ ധാരാളം.ആനുപാതികമായി കോഴിക്കോടും മലപ്പുറത്തും കൂടുതലായിരിക്കാമെന്ന് മാത്രം.

    ലേഖകന്‍ മലപ്പുറത്തുകാരനായതിനാല്‍ തന്‍റെ കണ്‍‌വെട്ടത്തുള്ള അനുഭവങ്ങള്‍ അദ്ധേഹം പങ്ക് വെക്കുന്നു.അതിലിത്ര രോഷം രോഷം കൊള്ളണോ അഞ്ജാതാ?പല്ലിനിടയിലുള്ള അഴുക്ക് വൃത്തിയാക്കിയില്ലെങ്കില്‍ അതവിടിരുന്ന് അഴുകി വല്ല ക്യാന്‍സറോ മറ്റോ ആയി മാറും.മൊത്തം ശരീരം തന്നെയും അതിനു വലിയ വില കൊടുക്കേണ്ടി വരും.അഞ്ജാതന്‍റെ രോഷം എന്തായാലും അസ്ഥാനത്താണ്.
    മനുവിന്‍റെ അമ്മയുടെ അവസ്ഥയോര്‍ത്ത് നടുങ്ങുന്നു ഹംസക്കാ.അധികാരികള്‍ ശ്രദ്ധിക്കുമെന്ന് കരുതട്ടെ താങ്കളുടെ കുറിപ്പുകള്‍

    മറുപടിഇല്ലാതാക്കൂ
  6. നന്ദി എല്ലാവര്‍ക്കും നന്ദി


    ലൈംഗിക വിപണിയില്‍ ആണ്‍കുരുന്നുകള്‍ എന്ന പരമ്പര അടുത്ത പോസ്റ്റോടുകൂടിഅസാനിപ്പിക്കുകയാണ്‌.
    ഈ പരമ്പര ഇട്ടതുമുതല്‍ വിളംബരത്തില്‍ വായനക്കെത്തിയത്‌ 1680ലേറെ പേരാണ്‌.
    പറന്ന്‌ നടന്ന്‌ ബ്ലോഗുകള്‍ വായിക്കുകയോ അവിടെ എത്തിയതിന്റെ അടയാളം തീര്‍ത്തിട്ട്‌ പോകുകയോ ചെയ്യാറില്ലാത്തത്‌ കൊണ്ട്‌ എന്റെ ബ്ലോഗ്‌ ചരിത്രത്തിലെ സംഭവമാണിത്‌.
    ഇതിനേക്കാള്‍ വായനക്കാരും പ്രതികരണങ്ങളുമുണ്ടാകുന്ന ബ്ലോഗുകള്‍ ഒട്ടേറെയുണ്ട്‌. സമയമില്ലാത്തത്‌ കൊണ്ടാണ്‌ കെട്ടോ മറ്റുബ്ലോഗുകളില്‍ പാറി നടന്ന്‌ സാന്നിധ്യമറിയിക്കാനാവാത്തത്‌. മറ്റുബ്ലോഗുകള്‍ നടക്കുന്ന ചര്‍ച്ചകളോ അഭിപ്രായങ്ങളുടെ ബാഹുല്യമോ ഒന്നും ഇവിടെയുണ്ടായിട്ടില്ല. ഇത്‌ ഞാന്‍ ഉയര്‍ത്തിയ വിഷയത്തിന്‌ പ്രസക്തിയില്ലാത്തത്‌ കൊണ്ടല്ല, മറിച്ച്‌ എന്റെ സമയക്കുറവും ഈ രംഗത്ത്‌ കൂടുതല്‍ സജീവമാകാത്തതുകൊണ്ടുമാകണം. അതിലൊന്നും പരാതിയോ പരിഭവമോ ഒന്നും ഇല്ലകെട്ടോ. പത്രത്തിനെഴുതുന്നത്‌ വെറുതെ ഇവിടെയും ഇടുന്നുവെന്ന്‌ മാത്രം. വരുന്നവര്‍ക്ക്‌ വരാം. വായിക്കാം. വന്നില്ലെന്ന്‌ കരുതി നിരാശയുമില്ല.
    എന്തായാലും പ്രിയ സുഹൃത്തുക്കള്‍ ക്ഷമിക്കുക. ഇവിടെവന്നവരോട്‌... ഓരോ പോസ്‌റ്റിനും പ്രതികരണമിട്ടവരോട്‌... എല്ലാം വായിച്ചിട്ടും ഒരടയാളംപോലും തീര്‍ക്കാതെ പോയവരോട്‌.. എല്ലാം നന്ദി...

    മറുപടിഇല്ലാതാക്കൂ
  7. സമൂഹമനസാക്ഷിയെ ഞെട്ടിച്ച സഭവങ്ങളിലൂടെ കടന്നുപോയപോസ്റ്റ് ഇവിടെ അവസാനിക്കുമ്പോൾ ചില ചോദ്യങ്ങൾ ഷേശിക്കുന്നു . സംസ്കാരികകേരളം ഇനിയും ഉണരാതെ എത്രനാൾ..?
    കുറ്റംചെയ്തവർ അടുത്ത ഇരകളെത്തേടി അലയുന്ന വഴികളിലാണു നമ്മളും, നമ്മുടെ കുഞ്ഞുങ്ങളും നടന്നു നീങ്ങുന്നതു എന്നു ഒർക്കണം . പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ അഭാവമാണു ഇവിടെ കാണാൻ കഴിയുന്നതു . പരദുഖം സ്വദുഖമെന്ന പരവദാനിയിലേക്കു സമൂഹംഇറങ്ങി വന്നില്ലങ്കിലും.വ്യക്തികൾ എന്നനിലയിലെ കടമകൾ ചെയ്യാനും,കരുതുവാനും തയ്യാറാകണം .

    മറുപടിഇല്ലാതാക്കൂ
  8. men can live happily without these too... letting more people to live... praying for future victims..

    മറുപടിഇല്ലാതാക്കൂ