പരമ്പര നാല്
രാവിലെ മലയാളി കിടക്കപ്പായയില്‍ നിന്നെഴുന്നേല്‍ക്കണമെങ്കില്‍ ഒരു കപ്പ് ചായ കിട്ടണം. ചായക്ക് പഞ്ചസാര തന്നെ നിര്‍ബന്ധം. അവിടെ തുടങ്ങുകയാണ് പഞ്ചസാരയുമായുള്ള നമ്മുടെ ബന്ധം. ആദ്യമൊക്കെ ശര്‍ക്കരയായാലും മതിയായിരുന്നു. അന്ന് ശര്‍ക്കര ദരിദ്രന്റേയും പഞ്ചസാര സമ്പന്നന്റേയും അടയാളമായിരുന്നു. അഞ്ച് വെളുത്ത വിഷങ്ങളെപ്പറ്റി ആയൂര്‍വേദം പറയുന്നുണ്ട്. അതില്‍ ഒന്നാണ് പഞ്ചസാര. പാലും ഉപ്പും വെളുത്തരിയും മൈദയുമാണ് മറ്റുള്ളവ. കരിമ്പിന്‍ നീരിലെ പോഷകങ്ങളെല്ലാം ഊറ്റിയെടുത്ത ശേഷമാണ് പഞ്ചസാരയുണ്ടാക്കുന്നത്. പഞ്ചസാരയുടെ അസംസ്‌കൃത വസ്തുക്കള്‍ ആദ്യം കാത്സ്യം ഹൈഡ്രോക്‌സൈഡ് കലര്‍ത്തി ചൂടാക്കുന്നു. ആരോഗ്യത്തിന് അപകടമായ രാസപദാര്‍ഥമാണ് കാത്സ്യം ഹൈഡ്രോക്‌സൈഡ്. കരിമ്പിലെ പ്രകൃതിദത്തമായ പോഷകങ്ങളെ നീക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്.