രോഗങ്ങളെ പെറ്റുപോറ്റുന്ന ഊരുകള്‍.. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രോഗങ്ങളെ പെറ്റുപോറ്റുന്ന ഊരുകള്‍.. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

24/8/12

രോഗങ്ങളെ പെറ്റുപോറ്റുന്ന ഊരുകള്‍........ അഞ്ച്‌


ലുക്കീമിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ രക്തജന്യരോഗങ്ങള്‍ക്കടിമപ്പെട്ട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും അല്ലാതെയും ഇയ്യാംപാറ്റകളെപോലെ മരിച്ചൊടുങ്ങിയ പിഞ്ചുകുഞ്ഞുങ്ങളില്‍ ഏറെയും വയനാട്‌ ജില്ലയിലെ ആദിവാസി കോളനികളില്‍ നിന്നുള്ളവരായിരുന്നു. മുളയിലെ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ല അവര്‍. വിദഗ്‌ധ ചികിത്സയും ശാസ്‌ത്രീയ പരിചരണവും ലഭിച്ചാല്‍ ഇവര്‍ക്ക്‌ ആയുസ്സ്‌ നീട്ടിക്കിട്ടുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. രോഗവും ദുരിതവും കുഞ്ഞുങ്ങളില്‍ ഒതുങ്ങിയതുമില്ല. അരിവാള്‍കോശ രോഗവുമായി മല്ലടിച്ച്‌ പിടഞ്ഞ്‌ വീണവരില്‍ മുതിര്‍ന്നവരുമുണ്ടായി ഏറെ. സിക്കിള്‍സെല്‍ അനീമിയയുടെ ദുരിതം പേറുന്ന 504 പേര്‍ ഇപ്പോഴുമുണ്ട്‌ വയനാടന്‍ കാടുകളില്‍. ഇവരിലേറെയും കുട്ടികളാണ്‌. മറ്റു രോഗങ്ങളും പെയ്‌ത്‌കൊണ്ടിരിക്കുകയാണ്‌.