8/11/10
ലൈംഗിക വിപണി ഭാഗം രണ്ട് ഒരേ പങ്കാളികള്‍;ഭാര്യക്കും ഭര്‍ത്താവിനും
മാവൂരിനടുത്താണ് റഹീമിന്റെ വീട്. റിയാസിന്റെ സ്വദേശം കല്‍പ്പറ്റയിലും. ഇതവരുടെ യഥാര്‍ഥപേരല്ല, ശരിക്കുള്ളപേരെന്നനിലയില്‍ അവര്‍ പറഞ്ഞതും ഒറിജനലാണോ എന്ന് അവര്‍ക്കും ദൈവത്തിനും മാത്രമെ അറിയൂ. എന്നാല്‍ പറഞ്ഞകഥ സത്യമാണെന്ന് കരുതാം. റിയാസ് ചെയ്‌ത കാര്യങ്ങള്‍ വെളിപ്പെടുത്തിയത് റഹീമും റഹീമിന്റെ ലീലാവിലാസങ്ങള്‍ സാക്ഷ്യപ്പെടുത്തിയത് റിയാസുമായിരുന്നു.
ഒരാള്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റേയാളോട് ചോദിച്ചപ്പോള്‍ ജാള്യതയോടെ സമ്മതിക്കുകയുമുണ്ടായി. ഇവരെ പരിചയപ്പെടുത്തി തന്നതും അവരിലൊരാള്‍ തന്നെ. ഇപ്പോള്‍ 19 വയസുണ്ട് റഹീമിന്. കാണാന്‍ സുന്ദരന്‍. വെള്ളാരം കണ്ണുകള്‍. മുപ്പതുവയസ്സിനുമുകളിലുള്ള ആളുകളാണവന്റെ ആവശ്യക്കാര്‍. അതില്‍ അറുപതുകാര്‍ വരെയുണ്ട്. അവര്‍ക്കൊക്കെ ഒരു പ്രത്യേകതയുണ്ടാവും. ദാമ്പത്യജീവിതത്തില്‍ പരാജിതരാണ്. ചിലര്‍ക്ക് രണ്ട് ആവശ്യങ്ങളാണുള്ളത്. ഒന്ന് അവരുടെ കാര്യം. മറ്റൊന്ന് ഭാര്യമാരുടേതും. എല്ലാം നടത്തികൊടുക്കുന്നു റഹീം. അത്തരക്കാരോടെ റഹീമിന് താത്‌പര്യമൊള്ളൂ. അവനെ ഉപയോഗിച്ചവരുടെ കണക്കെടുക്കുക പ്രയാസം. പതിമൂന്നാം വയസ്സില്‍ തുടങ്ങിയതാണ്. ഇപ്പോഴും പൂര്‍വാധികം ശക്തിയോടെ തുടരുന്നു.
വയനാട്ടിലെ അന്‍പത്തഞ്ചുകാരന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. റഹീമിന്റെ സ്ഥിരം കസ്റ്റമറായിരുന്ന അയാള്‍ വണ്ടിബ്രോക്കറായിരുന്നു. മിക്ക ദിവസങ്ങളിലും കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ രാത്രി സവാരിക്കിറങ്ങും. പലകുട്ടികളെയും തേടിപ്പിടിക്കും. പുതിയ പയ്യന്‍മാരെ രംഗത്തെത്തിക്കുന്നതിലും വിദഗ്‌ധന്‍. പല നാടുകളില്‍ നിന്നും തൊഴില്‍തേടിയെത്തുന്നവരുടേയും വഴിത്തെറ്റിയെത്തുന്നവരുടേയും രക്ഷകനാകും.
ചെറുപ്പക്കാരിയായ ഇദ്ദേഹത്തിന്റെ ഭാര്യക്കുകൂടിവേണ്ടിയിട്ടായിരുന്നു ഇരകളെതേടിയിരുന്നത്.
മടങ്ങുമ്പോള്‍ ഇദ്ദേഹത്തോടൊപ്പം ചില കുട്ടികളും കാണും. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മകനാണെന്നെ പറയൂ. കയ്യില്‍ മരുന്നുകളോ എക്‌സറേയോ കരുതും. അദ്ദേഹത്തിന്റെ വീട്ടില്‍ ആഴ്‌ചകളോളം തങ്ങിയിരുന്നു പയ്യന്‍മാര്‍. രണ്ടുവര്‍ഷം മുമ്പ് ഇദ്ദേഹം കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന്റെ മുമ്പിലെ ബെഞ്ചില്‍ കിടന്നാണ് മരിച്ചത്. ഹൃദയ സ്‌തംഭനമായിരുന്നു.
പ്രിയപ്പെട്ട കസ്റ്റമറുടെ മരണം വല്ലാതെ വേദനിപ്പിച്ചുവെന്ന് റഹീം പറഞ്ഞു. റിയാസിനും താത്‌പര്യം കസ്റ്റമേഴ്‌സിന്റെ ഭാര്യമാരോടാണ്. അല്ലെങ്കില്‍ പകരം മറ്റൊരു സ്‌ത്രീയെ ഏര്‍പ്പാടാക്കി കൊടുക്കണം. ഈ കൈമാറ്റക്കരാറിന് ഒരുക്കമാവുന്നവരെ ഏതുരീതിയിലും അവന്‍ സന്തോഷിപ്പിക്കുന്നു. കോഴിക്കോട്ട് സമൂഹത്തില്‍ വളരെ മാന്യനായ ഒരാളുടെയും ഭാര്യയുടേയും ആവശ്യങ്ങള്‍ താന്‍ നിറവേറ്റികൊടുത്തിരുന്നതായി റഹീം വെളിപ്പെടുത്തി.
റഹീമിന്റെ സംഘത്തിലുണ്ടായിരുന്ന മറ്റൊരു പയ്യന്റെ കഥ പറഞ്ഞു ഇവരെ പരിചയപ്പെടുത്തി തന്ന ഇടനിലക്കാരന്‍. വ്യാപാരിയായ ഒരാള്‍ പയ്യനെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുമായിരുന്നു.
നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ അങ്ങനെയാണവനെ പരിചയം. അയാളുടെ ഭാര്യക്കും അവനെ ഇഷ്‌ടമായിരുന്നു. അയാള്‍ക്കതില്‍ വിരോധവുമുണ്ടായിരുന്നില്ല. ഒടുവില്‍ അയാളുടെ ഭാര്യ വീണ്ടും ഗര്‍ഭിണിയായി. പ്രസവിക്കുകയും ചെയ്‌തു. കുട്ടിക്ക് പയ്യന്റെമുഖവും കണ്ണുകളും ചെവിയുമായിരുന്നു. അതോടെ ആളുകള്‍ അടക്കിപ്പറയുവാന്‍ തുടങ്ങി. അതില്‍ പിന്നെയാണ് അയാളുടെ മനോനില തെറ്റിയത്. രണ്ടു തവണ ആത്മഹത്യക്കും ശ്രമിച്ചു. ആറുവയസുള്ള ഈ കുഞ്ഞ് ഇന്നും അവരുടെവീട്ടില്‍ വളരുന്നുണ്ടെന്നും അയാള്‍ പറയുന്നു.
ഇരകള്‍ക്കും വേട്ടക്കാര്‍ക്കും വ്യത്യസ്‌ത മുഖങ്ങളാണ് എവിടേയും. സ്വവര്‍ഗ പ്രണയം മൂത്ത് ഒളിച്ചോടി പോകുന്നു ചിലര്‍. സാധാരണക്കാരനും സമ്പന്നനും രാഷ്‌ട്രീയക്കാരനും പൊതുപ്രവര്‍ത്തകനും എല്ലാവരുമുണ്ടവരില്‍.
എറണാകുളത്തെ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഭരണകക്ഷിയിലെ പാര്‍ട്ടിയുടെ ജില്ലാ നേതാവുമായിരുന്ന വ്യക്തിയെ ഈയിടെ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്‌ത്തി. അയാള്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ മുന്നിട്ടു നിന്നിരുന്നത് പ്രകൃതി വിരുദ്ധ പീഡനമായിരുന്നു.
മലബാറിലെ ചില ജനപ്രതിനിധികള്‍ അത് രഹസ്യമാക്കി വെക്കുന്നു. ഒരു വിഭാഗം പയ്യന്‍മാരെ സംരക്ഷിക്കാന്‍ എന്തും ചെയ്യുന്നു. വിവാഹ ബന്ധം പോലും ഉപേക്ഷിക്കുന്നു മറ്റുചിലര്‍.അടുത്ത കാലത്ത് ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച ഫറോക്കിനടുത്തുള്ള ഒരാളെ അദ്ദേഹത്തിന്റെ പെണ്‍മക്കളുടെ വിവാഹക്കാര്യംപോലും അറിയിക്കുകയുണ്ടായില്ല ബന്ധുക്കള്‍. കൊച്ചുപയ്യന്‍മാരോടുള്ള പ്രണയം നാട്ടില്‍ പാട്ടായതാണ് കാരണം. പിതാവ് ജീവിച്ചിരിപ്പുണ്ടായിട്ടും മൂത്തമകനാണ് സഹോദരിയുടെ വിവാഹകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ഈ വിവാഹത്തില്‍ പങ്കെടുത്ത അയല്‍ക്കാരന്‍ പറഞ്ഞു. ഇതൊരു മനോ വൈകല്യമാണെന്നും ചികിത്സയുണ്ടെന്നും പലര്‍ക്കും അറിയില്ല. തലവേദനക്കും ജലദോഷത്തിനും എല്ലാം ആശുപത്രിയിലേക്ക് ഓടുന്ന മലയാളി ഇതിന്റെ പേരില്‍ ചികിത്സതേടുന്ന പ്രവണതയില്ലെന്ന് മനോരോഗ വിദഗ്‌ധനായ ഡോ പി എന്‍ സുരേഷ്‌കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ ഇത്തരം സംഭവങ്ങളുണ്ടാക്കിയെടുക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവതരമാണ്. സാമൂഹികവും ആരോഗ്യപരവുമായി വന്നുഭവിക്കുന്ന പ്രതിസന്ധികള്‍ ഭീതിതവുമാണ്. എന്നിട്ടും ഒരിടത്തും ചര്‍ച്ചക്കുപോലും വരുന്നില്ല.
സ്വന്തം ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറുന്നവര്‍ ഇന്ന് പുതുമയുള്ള വാര്‍ത്തയെയല്ല. ഗതിമുട്ടുമ്പോള്‍ അതിനോട് താദാത്മ്യം പ്രാപിക്കുന്നു കുടുംബിനികളായ സ്‌ത്രീകള്‍ പോലും. ദാമ്പത്യജീവിതത്തില്‍ പരാജയപ്പെടുന്നവര്‍ക്കാണ് ഇത്തരക്കാരെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത്.
അത്തരം ബന്ധങ്ങളില്‍ പിറക്കുന്ന ജാരസന്തതികള്‍ കേരളത്തിലും പുതിയ കഥയല്ലാതായിരിക്കുന്നു. തങ്ങളെ മനസിലാക്കാന്‍ കഴിയുന്ന ഒരുപാര്‍ട്‌ണര്‍ക്ക് വേണ്ടി ഭാര്യമാരെ കൈമാറ്റം ചെയ്യുന്നവര്‍ തങ്ങള്‍ക്കിടയിലുണ്ടെന്ന് സമ്മതിക്കുന്നു കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വവര്‍ഗാനുരാഗികളുടെ സംഘടനയായ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ സെക്രട്ടറി നാസര്‍ അടിവാരം.
ഇന്ത്യാടുഡേ 2008 ഡിസംബറില്‍ നടത്തിയ സെക്‌സ് സര്‍വേയില്‍ ഇരുപത്തി ഏഴ് ശതമാനം സ്‌ത്രീകളും തങ്ങള്‍ പങ്കാളികളെ പരസ്‌പരം കൈമാറിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ പത്തൊമ്പത് ശതമാനം പുരുഷന്‍മാരെ ഇതിനോട് യോജിച്ചുള്ളൂ. എന്നാല്‍ ഈ സര്‍വേയില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല, ഇപ്പോഴിതാ അതിന്റെ ജീവിക്കുന്ന തെളിവുകള്‍ നമ്മുടെ മുമ്പിലുമെത്തിയിരിക്കുന്നു.
ഇതിന് എങ്ങനെയാണ് ഒരുസ്‌ത്രീ ഒരുക്കമാവുന്നതെന്ന സംശയം പ്രകടിപ്പിച്ചപ്പോള്‍ റഹീമിന്റെ മറുപടി ഇങ്ങനെയായിരുന്നു. അവരുടെ ഭര്‍ത്താക്കന്‍മാരെകൊണ്ട് സാധിക്കുന്നില്ല, അപ്പോള്‍ അവര്‍ തന്നെ പുതിയ ആളെ ഏല്‍പ്പിക്കുന്നു. അപ്പോള്‍പിന്നെ ഇതിനേക്കാള്‍ സുരക്ഷിതമായ മാര്‍ഗമുണ്ടോ...?
കോഴിക്കോട് നഗരത്തിലെ ഓരോ മുക്കിലും മൂലയിലുമുണ്ട് എന്തിനും പോന്ന പയ്യന്‍മാര്‍. റഹീമിന്റേയും റിയാസിന്റേയും അറിവില്‍മാത്രം നാല്‍പതുപേരുണ്ട്. എണ്‍പതുശതമാനവും ഇവിടുത്തുകാരല്ല. മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുമുള്ളവര്‍. ആഴ്‌ചകളും മാസങ്ങളും നഗരത്തില്‍ തങ്ങി വീട്ടിലേക്ക് മടങ്ങുന്നു. വീട്ടില്‍ പലര്‍ക്കും അറിയില്ല മക്കളുടെ യഥാര്‍ഥ ജോലി. സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത സൗഭാഗ്യങ്ങള്‍ കൈപ്പിടിയിലെത്തുമ്പോള്‍ അവര്‍ മറ്റൊന്നും ആലോചിക്കുന്നില്ല.
കൗമാരം പുതിയ വഴിത്തിരിവുകളിലാണിപ്പോള്‍. കൈനിറയെ പണം, മുന്നില്‍ ധാരാളം അവസരങ്ങള്‍. മക്കളെ കയറൂരിവിട്ടിരിക്കുന്ന ചില രക്ഷിതാക്കളും. അത്തരം സമൂഹത്തില്‍ ഇതൊന്നും സംഭവിച്ചില്ലങ്കിലല്ലെ അത്ഭുതം. അപ്പോള്‍ നിയമപാലകരും നിയമവ്യവസ്ഥയും ഈ അപഥസഞ്ചാരത്തിനെതിരെ എന്ത് ചെയ്യുന്നുവെന്ന ചോദ്യം സ്വാഭാവികമായുമുയരാം. അതിനെക്കുറിച്ച് വൈകാതെ....
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂവായിക്കുന്നു
മറുപടിഇല്ലാതാക്കൂവിശ്വസിക്കാന് മേല ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറുപടിഇല്ലാതാക്കൂനല്ല ലേഖനം .തികച്ചും സാമൂഹിക പ്രതിബദ്ധതയുള്ളത് . രാഷ്ട്രീയക്കാര്‍, പോലീസുകാര്‍ ,ഉദ്യോഗസ്ഥര്‍ …മുതലായ സമൂഹത്തിന്റെ എല്ലാ തുറയിലുള്ളവരും ഇതുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു . ഇതൊന്നും മാറ്റിയെടുക്കാന്‍ കഴിയുകയുമില്ല . ഒരു സ്ത്രീയും പുരുഷനും ലോഡ്ജ് മുറിയില്‍ കയറി വാതിലടച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുന്ന ലോകത്ത് രണ്ടു പുരുഷന്മാര്‍ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനത്തിന് മുതിര്‍ന്നാല്‍ ആരും അറിയുന്നില്ല .അതാണ് ഇത്തരക്കാര്‍ക്ക് കൂടുതല്‍ സൗകര്യം .തിരുവനന്തപുരത്ത് ഗാന്ധീ പാര്‍ക്ക് ,മ്യൂസിയം പോലുള്ള സ്ഥലത്ത് ഇപ്പോള്‍ സ്വസ്ഥമായി ഇരിയ്ക്കാന്‍ കഴിയില്ല .സ്വവര്‍ഗ്ഗാനുരാഗികള്‍ അവിടങ്ങള്‍ താവളമാക്കുന്നു . ആളൊഴിഞ്ഞ തിയെറ്റരുകളില്‍ ചില ‘കടല്‍ കിഴവന്മാര്‍’ ചുറ്റി തിരിയുന്നുണ്ട് . ഏതൊരു നഗരജീവിയ്ക്കും ഇത്തരത്തില്‍ ചില കാഴ്ചകള്‍ സുപരിചിതമായിരിയ്ക്കും . എന്നാല്‍ വലിയ റാക്കറ്റുകള്‍ പൊതുവേ സമൂഹം അറിയാറില്ല . വളരെ നന്ദി ഈ പോസ്റ്റിനു ..
മറുപടിഇല്ലാതാക്കൂരാജേഷ് ശിവ recently posted..സമയ സൂചികള്‍
ഇത് പലർക്കും അറിവുള്ള കാര്യമാണ്..ജിഗോളോപ്പണിക്ക് പോകുന്നവർ അത്ര വിരളമല്ല കേരളത്തിലും..പക്ഷേ മധ്യമങ്ങൾ ഇതിനേപ്പറ്റി അധികം എഴുതാറില്ല..
മറുപടിഇല്ലാതാക്കൂകോഴിക്ക്ക്കോട് കേന്ദ്രീകരിച്ച് ഉള്ള ഇത്തരം പ്രവർത്തനങ്ങൾ തടയാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല..കേരളത്തിന്റെ സാമുഹിക വ്യവസ്ഥിതി മൂലം ഗേ കമ്മ്യൂണിറ്റികൾ മറ്റു സംസ്ഥാനങ്ങളിലേപ്പോലെ അത്ര സജീവമല്ല..ഒരു മാതിരിപ്പെട്ടവർ തൊടാൻ മടിക്കുന്ന വിഷയമാണിത്..വീണ്ടും എഴുതൂ ഹംസ..ഏറെപ്പേർ അതുവഴി ഈ ചൂഷണത്തേപ്പറ്റി അറിയട്ടെ…
PonyBoy recently posted..റെഡ് ഡെഡ് റിഡംഷൻ ഗെയിം
Jikku Varghese
മറുപടിഇല്ലാതാക്കൂNovember 5, 2010 - 9:44 am
Dear Hazma,
You showed a different face of the society.Most of the people are unaware about this issue.We are eagerly waiting for your exclusive observations.
We are with you..
ഇരകള്‍ക്കും വേട്ടക്കാര്‍ക്കും വ്യത്യസ്‌ത മുഖങ്ങളാണ്
മറുപടിഇല്ലാതാക്കൂമനുഷ്യന്റെ താല്പര്യങ്ങള്‍ ഭീകരമാണ് അല്ലേ? ഇവര്‍ക്കൊക്കെ ഓരോ കാരണങ്ങള്‍ ഉണ്ടാകും അത് എന്തായിരിക്കും . ഭാര്യയും ഭര്‍ത്താവും ഒരേപോലെ തയ്യാറാകും എന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയും .ഹംസ ഈ പറഞ്ഞതൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല ഇതൊക്കെ ചിലപ്പോള്‍ അസത്യമായിരിക്കും .പത്രക്കരനല്ലേ
"പരിചയം മടുപ്പുണ്ടാക്കും" എന്നൊരു ഇംഗ്ലീഷ് പഴഞ്ചൊല്ലുണ്ട്. ചില രാജ്യങ്ങളില്‍'താക്കോല്‍ മാറ്റ' പരിപാടി ഉണ്ടെന്നു കേട്ടിട്ടുണ്ട്. അനേകം ദമ്പതികള്‍ ഒരു ഹോട്ടലില്‍ ഒരുമിച്ചു കൂടുന്നു. ഓരോ മുറിയില്‍ അവര്‍ ബുക്ക് ചെയ്തു ഭാര്യയെ അതിലിരുത്തി മുറികളുടെ താക്കോലുകള്‍ ഒന്നിച്ചു ഒരു പാത്രത്തിലിട്ടു ഓരോരുത്തര്‍ എടുക്കുന്നു.താക്കോല്‍ കിട്ടിയവര്‍ ആ മുറിയിലുള്ള സ്ത്രീയുമായി അന്തിയുറങ്ങുന്നു.(ചില ശുംഭന്മാര്‍ക്ക് സ്വന്തം റൂമിന്റെ താക്കോല്‍ കിട്ടിയാലത്തെ സ്ഥിതി?പാവം.....)
മറുപടിഇല്ലാതാക്കൂഈ ലേഖനം പ്രസക്തം തന്നെ. കുറെ മുന്‍പ് മാധ്യമം ദിനപത്രത്തില്‍ ഇതേക്കുറിച്ച് ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്നു. അന്നും വലിയ കോളിളക്കം നാട്ടില്‍ ഉണ്ടായിരുന്നു.മാനസികവും ശാരീരികവും ആയ ചികില്‍സ ഇതിനു നിര്‍ബന്ധമാണ്.സംമൂഹം ഒറ്റപ്പെടുതുമെന്ന ഒരു ഭീതി എല്ലാര്‍ക്കും ഉണ്ടെങ്കില്‍ ഒരു പരിധി വരെ ഇതോഴിവാക്കാം. പക്ഷെ നമ്മുടെ സമൂഹം എല്ലാം കണ്ടില്ലെന്നു നടിക്കുന്നു!
(ഏതു തെണ്ടിയെയും 'അദ്ദേഹം , ഇദ്ദേഹം എന്ന് വിളിക്കുന്നത് സത്യത്തില്‍ അരോചകമാണ്.അയാള്‍, ഇയാള്‍ എന്നൊക്കെ ആയിരിക്കും അവര്‍ക്കുനല്ലത് .കേള്‍ക്കാന്‍ നമുക്കും )
തെരുവുകളില്‍ മാത്രമല്ല
മറുപടിഇല്ലാതാക്കൂഹോസ്റ്റ്ലുകളും മറ്റും ഭിന്നമല്ല
ഭാവുകങ്ങള്‍
സുഹൃത്തുക്കളെ
മറുപടിഇല്ലാതാക്കൂസത്യം മാത്രമാണോ എഴുതിയത് എന്ന് ചോദിച്ചാല്‍
അതെ എന്ന് പറയാന്‍ എന്റെപക്കല്‍ തെളിവുകളൊന്നുമില്ല.
ഞാന്‍ ഏറെപണിപ്പെട്ട് കണ്ടുമുട്ടിയ ചില ഇരകള്‍
പറഞ്ഞകഥകളാണിത്. അതില്‍മസാല ചേര്‍ത്തിട്ടുമില്ല. അവര്‍ക്ക് ഇത്തരത്തില്‍ ഒരു അപസര്‍പ്പക കഥമെനഞ്ഞിട്ട് എന്തുനേടാന്‍...?അവരെ പരിചയപ്പെടുത്തി തന്നയാളെ എനിക്ക് അവിശ്വസിക്കേണ്ടകാര്യമില്ല.
ചിലകാര്യങ്ങള്‍ എനിക്ക് തന്നെ ബോധ്യപ്പെട്ടതുമാണ്. പത്രക്കാരെല്ലാവരും കള്ളക്കഥകള്‍ എഴുതുന്നവരാണെന്ന തോന്നല്‍ ചിലര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവരെ കുറ്റം പറയുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും ഒരേ അളവുകോല്‍ നല്‍കുന്നത് ശരിയാണോ....?
സത്യസന്ധനും നീതിമാനുമാണ് ഞാന്‍ എന്ന് ആരെയും വിശ്വസിപ്പിക്കുന്നില്ല. വിശ്വസിക്കാവുന്നവര്‍ക്ക് വിശ്വസിക്കാം. അല്ലാത്തവര്‍ക്ക് തള്ളിക്കളയാം. ഒരു സാമൂഹികയാഥാര്‍ഥ്യം പറയുന്നതോടൊപ്പം അതിനുള്ള പരിഹാരംകൂടി നിര്‍ദേശിക്കുന്നുണ്ട് വരും ലക്കങ്ങളില്‍.. അതും കൂടി വായിക്കുക. വിലയിരുത്തുക.
അസ്വസ്ഥതകളുണ്ടാക്കുന്ന സത്യങ്ങൾ.. നന്മ തിരസ്കരിക്കപ്പെടുകയും തിന്മ ലളിതവത്കരിക്കയും ചെയ്യപ്പെടുന്ന സമൂഹത്തിൽ ഇനിയെന്തൊക്കെ കാണാനിരിക്കുന്നു. ഒരു വലിയ ദുരന്തത്തിലേക്കാണോ സമൂഹം ഓടിയടുത്തുകൊണ്ടിരിക്കുന്നത് !!
മറുപടിഇല്ലാതാക്കൂ