കുലം മുടിക്കുന്ന കുടിഭ്രാന്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുലം മുടിക്കുന്ന കുടിഭ്രാന്ത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

21/7/12

കുലം മുടിക്കുന്ന കുടിഭ്രാന്ത്

ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിനരികില്‍ എന്നും കുളിക്കാനിറങ്ങുമായിരുന്നു ഗോപി. അതിനകത്തെ ചുഴികളും ചതിക്കുഴികളും നന്നായി മനസ്സിലാക്കിയ കാടിന്റെ ആത്മാവറിഞ്ഞ ആദിവാസി യുവാവ്. വിനോദ സഞ്ചാരികള്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ പുഴയില്‍ ഇറങ്ങാന്‍ അധികൃതര്‍ക്ക് വഴികാട്ടിയായിരുന്ന ഗോപി ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുനാള്‍ പുഴയില്‍ കുളിക്കാനിറങ്ങി. നന്നായി മദ്യപിച്ചിരുന്നു. പുഴയുടെ ചുഴികളില്‍ നിന്ന് ഗോപി ഇന്നുവരെ പിന്നെ പൊങ്ങിയില്ല. 
ആ മുപ്പത്തിയഞ്ചുകാരന്‍ ഒരു കുടുംബത്തെ അനാഥമാക്കിയാണ് ചാലിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടത്. ഭാര്യയും രണ്ട് മക്കളും ഇന്നും കണ്ണീരുമായി കാത്തിരിക്കുന്നു. എന്തെങ്കിലുമൊരു വിവരം പ്രതീക്ഷിച്ച്. മരിച്ചോ ജീവിച്ചോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഒരു തെളിവെങ്കിലും തരുമോ ആരെങ്കിലും...? ഗോപിയുടെ ഭാര്യ ശാന്ത ചോദിക്കുന്നു.