23/11/10
ലൈംഗിക പിപണി ഭാഗം അഞ്ച് ചുവന്ന തെരുവുകളില്‍ ആണ്‍കുരുന്നുകള്‍
ഇരിങ്ങാവൂരിലെ സമീര്‍ബാബു എന്ന പതിനഞ്ചുകാരനെ കാണാതായതോടെയാണ് തിരൂരിന്റെ സ്വവര്‍ഗാനുരാഗ കഥകള്‍ക്ക് പ്രചാരം കൈവന്നത്.1996 ഫിബ്രുവരിയിലായിരുന്നുവത്. പിന്നീട് തിരിച്ചുകിട്ടി കള്ള് ഷാപ്പിനരികിലെ പൊട്ടക്കിണറ്റില്‍ നിന്നും വികൃതമായൊരു മൃത്‌ദേഹം. പോലീസ് അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌ത കരീം എന്ന പ്രതി പിന്നീട് ആത്മഹത്യചെയ്‌തു.
കല്‍പകഞ്ചേരി എസ് ഐ ആയിരുന്ന ശഫീഖിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ കരീമിന്റെ ആത്മഹത്യയോടെ അന്വേഷണം നിലച്ചു. ആക്ഷന്‍ കമ്മിറ്റിയും പ്രവര്‍ത്തനം മരവിപ്പിച്ചു. കേസ് അന്വേഷിച്ചിരുന്ന എസ് ഐ ശഫീഖ് ഒരാക്‌സിഡന്റില്‍പെട്ട് ഇന്നും അബോധാവസ്ഥയിലാണ്. അയാള്‍ക്ക് പിന്നീട് ഒരിക്കലും ബോധം തിരിച്ചുകിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ ആക്‌സിഡന്റില്‍പോലും ദുരൂഹതയുള്ളതായി കേരള സാംസ്‌കാരിക വേദിയുടെ സംസ്‌ഥാന സെക്രട്ടറി വെട്ടിച്ചിറമൊയ്‌തു ആരോപിക്കുന്നു. അതോടൊപ്പം അന്ന് വിവാദമായ സംഭവങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ തിരൂരില്‍ തന്നെ തിരിച്ചെത്തിയിട്ടുണ്ടെന്നും ചൂണ്ടികാട്ടുന്നു.
അന്നത്തെ മാഫിയ ആശീര്‍വദിച്ചാനയിച്ച പയ്യന്‍മാരെല്ലാം തന്നെയാണിന്ന് തിരൂരിലെ ലഹരിവില്‍പ്പനക്കാരായും കൂട്ടികൊടുപ്പുകാരായും വാഴുന്നതെന്നും തിരൂരിലെ ഒരു സാംസ്‌കാരിക പ്രവര്‍ത്തകനും പറയുന്നു. അത്‌ശരിവെക്കുന്നു പലരും. ഇവര്‍ രംഗത്ത് അവതരിപ്പിക്കുകയും ഒടുവില്‍ സ്വവര്‍ഗാനുരാഗിയായി തീരുകയും ചെയ്‌ത ഒരാളെ മലപ്പുറത്ത് നിന്നും ഒരാള്‍ പരിചയപ്പെടുത്തി തന്നു. കേരള രാഷ്‌ട്രീയത്തില്‍ ഉന്നതനായ ഒരാളുടെ ഇഷ്‌ടക്കാരനാണ് താനെന്ന് അവന്‍ സമ്മതിക്കുന്നു. അങ്ങനെ പല പ്രമുഖര്‍ക്കും അവനോടുള്ള ഇഷ്‌ടവും വെളിപ്പെടുത്തി.
മലപ്പുറം ജില്ലയുടെ വിവിധ ദിക്കുകളില്‍ നിന്ന് കുട്ടികള്‍ക്കുനേരെ യുണ്ടാകുന്ന പീഡനങ്ങളെക്കുറിച്ച് അടുത്തകാലത്ത് കേട്ടുകൊണ്ടിരിക്കുന്നതും ശുഭകരമായ വാര്‍ത്തയല്ല. പലയിടത്തും പലരീതിയില്‍ സംഭവങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോഴും ശിക്ഷിക്കപ്പെട്ടവര്‍ ആരുമില്ല. എല്ലാ കേസുകളും അനുരഞ്‌ജനത്തിലൊടുങ്ങുന്നു. ആയിരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒന്നോ രണ്ടോ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് തിരൂര്‍ ഡി വൈ എസ് പി മോഹനചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. ഇരകള്‍ പരാതിക്കാരാവാത്ത കേസുകളാണിത്. പലര്‍ക്കും പരാതിയേയില്ല. പ്രശ്‌നം വിവാദമാകുമ്പോഴും ഗുരുതരവുമാകുമ്പോഴും മാത്രമേ വാര്‍ത്തയും കേസുമാവുന്നുള്ളൂ - അദ്ദേഹം പറയുന്നു.
ചില കേസുകളില്‍ തെളിവുകള്‍ നല്‍കാന്‍ പരാതിക്കാര്‍ക്ക് കഴിയുന്നില്ലെന്ന് മഞ്ചേരി ബാറിലെ അഭിഭാഷകനായ പി എ പൗരന്‍ പറയുന്നു. തെളിവുകള്‍ ശക്തമാകുന്ന കേസുകളില്‍ പ്രതികളുടെ ഭീഷണിയും ശക്തമാകുന്നു.
കാളികാവില്‍ ബസ്‌കാത്തു നില്‍ക്കുകയായിരുന്ന പതിനഞ്ച്‌കാരനെ മൂന്നുപേര്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലുള്ള ലോഡ്‌ജിലെ 302ാം റൂമില്‍ കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ചു. മദ്യവും നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചു. രണ്ടുപേര്‍വീതം കൈക്കും കാലിനും പിടിച്ചുവെച്ചായിരുന്നു പീഡനം. എല്ലാം കഴിഞ്ഞ് കരുവാരകുണ്ട് പുന്നക്കാട് കൊണ്ടുപോയി ഇറക്കിവിട്ടു. കാളികാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. 2007 ഏപ്രില്‍ ഏഴിനായിരുന്നു സംഭവം. ഒത്തു തീര്‍പ്പിന് പ്രതികള്‍ പലതവണ ശ്രമിച്ചു. വഴങ്ങാതായപ്പോള്‍ കുട്ടിയുടെ വീട്ടില്‍ നീലച്ചിത്ര സീഡി കൊണ്ടുപോയിവെച്ച് പോലീസിനെകൊണ്ട് റെയ്‌ഡ് ചെയ്യിപ്പിച്ചാണവര്‍ വൃത്തികേടിന്റെ മറ്റൊരു പതിപ്പിനെ പ്രകാശിപ്പിച്ചത്. ഇതിന്റെ പിന്നില്‍ പ്രതികള്‍ തന്നെയായിരുന്നുവെന്ന് അന്നത്തെ എസ് ഐ എം കൃഷ്‌ണന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ചൂണ്ടികാട്ടി കുട്ടിയുടെ മാതാവ് എസ് പി ക്കു പരാതി നല്‍കി. എന്നിട്ടുപോലും പ്രതികള്‍ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് അഡ്വ പി എ പൗരന്‍ ചൂണ്ടികാട്ടുന്നു.
നാലുമാസം മുമ്പ് അരീക്കോടില്‍ നിന്നും ഒരു സംഭവമുണ്ടായി. രണ്ടുപേരെയാണ് അറസ്റ്റ് ചെയ്‌തത്. ഒരുലോട്ടറിക്കടയും വളം ഡിപ്പോയും പൂട്ടി പോലീസ് സീല്‍ചെയ്‌തു. ഒരു വസ്‌ത്രവ്യാപാരം പോലീസ് അടച്ചിട്ടു. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയായ പയ്യനെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നാട്ടില്‍ പാട്ടായതോടെ പയ്യന്‍ നാണക്കേട് ഓര്‍ത്ത് നാടുവിടുകയായിരുന്നു.
മഞ്ചേരി ചെറുകുളത്തും പുല്‍പ്പറ്റയിലും സമാനമായ സംഭവമുണ്ടായി. പെരിന്തല്‍മണ്ണയില്‍ നിന്ന് ഏഴുപേരും കൊണ്ടോട്ടിയില്‍ നിന്ന് മൂന്നുപേരും മേലാറ്റൂരില്‍ നിന്ന് രണ്ടുപേരും തിരൂരങ്ങാടിയില്‍ നിന്ന് രണ്ടുപേരും അറസ്റ്റിലായി. എല്ലായിടത്തും ഇരകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു. പെരിന്തല്‍മണ്ണക്കടുത്തുള്ള ഒരു വിദ്യാര്‍ഥിയുടെ ദുരൂഹ മരണത്തിലും ഇത്തരം സംഘങ്ങള്‍ക്ക് പങ്കുള്ളതായി സംശയമുയര്‍ന്നിരുന്നു. അന്ന് പെരിന്തല്‍മണ്ണയിലേയും പരിസരത്തേയും ലോഡ്‌ജുകള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ഒരു റെയ്‌ഡോ അറസ്റ്റോ ഒന്നും പിന്നെയുണ്ടായില്ലെന്ന് ഇവര്‍ക്കെതിരെ പരാതി നല്‍കിയ പാതായ്‌ക്കരയിലെ ഒരുവിദ്യാര്‍ഥിയുടെ ബന്ധുപറഞ്ഞു. കേസില്‍ ഒന്നാംപ്രതിയായിരുന്ന മുഹമ്മദ് ഹനീഫയായിരുന്നു കുട്ടികളെ വലയിലാക്കിയിരുന്നത്. എന്തിനും ഒരുക്കമായ പതിനഞ്ചോളം കുട്ടികള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പീഡനത്തിനിരയായ ഒരു വിദ്യാര്‍ഥി പറഞ്ഞു. ഇവരുടെ ആവശ്യം കഴിഞ്ഞാല്‍ അങ്ങാടിപ്പുറത്തുള്ള പ്രതിയുടെ കോര്‍ട്ടേഴ്‌സിലോ മറ്റുലോഡ്‌ജുകളിലോ എത്തിച്ച് മറ്റുള്ളവര്‍ക്ക് കാഴ്‌ചവെക്കുകയായിരുന്നു പതിവ്.
ഒരേസമയം മൂന്ന് കുട്ടികളുമായി ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്നവര്‍വരെ ഇവരുടെ കസ്റ്റമര്‍മാരിലുണ്ടായിരുന്നു. ഇത്രയും വലിയൊരു റാക്കറ്റിനെക്കുറിച്ച് തുടരന്വേഷണമുണ്ടായില്ല എന്നത് ഗുരുതരമായ വീഴ്‌ചയായാണ് ചൂണ്ടികാണിക്കുന്നത്. എന്നാല്‍ പെരിന്തല്‍മണ്ണ പോലീസ് ഈകേസ് തന്നെ മറന്നിരിക്കുന്നു. അതോര്‍മിപ്പിക്കാന്‍ ആരും മുന്നോട്ട് വന്നതുമില്ല.
ഇത്തരത്തില്‍ ഒടുവിലെത്തേതാണ് വേങ്ങരയില്‍ നിന്നും എടപ്പാളില്‍ നിന്നും തിരൂരങ്ങാടിയില്‍ നിന്നും കേട്ടത്. വേങ്ങരയില്‍ എട്ട് മാസങ്ങള്‍ക്കുമുമ്പുണ്ടായ അന്‍വര്‍ എന്നവിദ്യാര്‍ഥിയുടെ മരണവും പ്രകൃതിവിരുദ്ധ പീഡനം മൂലമായിരുന്നു. ആക്കഥ ഉടന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വർത്തമാന സാംസ്കാരികമുഖം ഇത്രയും വികൃതമാണോ...? സ്വവര്‍ഗാനുരാഗികൾ നമ്മുടെ കുഞ്ഞൂങ്ങളെ കൊത്തിയെടുത്തു പറക്കുന്നതു മാതാപിതാക്കൾ അറിയുന്നില്ലേ....? കുട്ടികളെ നഷ്ടപ്പെട്ട എത്രവീട്ടുക്കാർ എന്തുകൊണ്ട് അന്വേഷണങ്ങൾക്കു മുന്നൊട്ടു വരുന്നില്ല ?
മറുപടിഇല്ലാതാക്കൂഭാഷാ പിതാവിന്റെ നാടിനും
മറുപടിഇല്ലാതാക്കൂഈ ഗതികേടോ.....? കഷ്‌ടം
ആണ്‍കുട്ടികളല്ലെ അവര്‍ക്ക്
എന്തു സംഭവിക്കാനാ എന്ന്
ചോദിക്കുന്നവര്‍ കണ്ണുതുറന്ന് കാണുക
ഈ കാഴ്‌ചകള്‍....
wondorfull post
മറുപടിഇല്ലാതാക്കൂella anugrahangalum
ഭീകരം
മറുപടിഇല്ലാതാക്കൂഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തന്നെ.
മറുപടിഇല്ലാതാക്കൂഇതിനൊരു പരിഹാരം എങ്ങനെ എന്ന് കൂടി വിവരണത്തില്‍ കൊടുത്താല്‍ നന്ന്.
കുണ്ടന്‍ പണീന്ന് പറയുന്ന പരിപാടിയല്ലേ പറഞ്ഞൊണ്ട് വരണത്. അതു പണ്ടും ഉണ്ടെന്നേ!!.. ഇമ്മക്കൊരു കട്ടന്‍ ചായയും കുണ്ടനൊരു ബിരിയാണീന്ന് കേട്ടിട്ടില്ലേ?
മറുപടിഇല്ലാതാക്കൂഎന്തായാലും ലേഖനപരമ്പര ഉഷാറായിട്ടുണ്ട്.
ഇത്തരം തിന്മകള്‍ക്കെതിരെ സമൂഹത്തിന്റെ ശക്തമായ പ്രതികരണം തുടങ്ങേണ്ടിയിരിക്കുന്നു..
മറുപടിഇല്ലാതാക്കൂനാടിന്റെ ദുരവസ്ഥയോര്‍ത്ത് ലജ്ജിക്കുന്നു.അതിലേറെ ആശങ്കയും.പരമ്പര തുടരുക.എല്ലാ വിധ ആശംസകളും.
മറുപടിഇല്ലാതാക്കൂ