മൈദയുടെ ചരിത്രം
യൂറോപ്പിലും അമേരിക്കന്‍ വന്‍കരയിലും ജീവിക്കുന്നവരുടെ പ്രധാന ഭക്ഷ്യ വിഭവം ഗോതമ്പാണ്. കഞ്ഞിവെച്ചും ചപ്പാത്തിയും റൊട്ടിയുമുണ്ടാക്കിയും മൊക്ക അവര്‍ അത് ഭക്ഷിക്കുന്നു. പൊടിച്ച ഗോതമ്പ് അങ്ങനെ തന്നെ ഉപയോഗിക്കുകയായിരുന്നു ആദ്യകാലത്തവര്‍. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോതമ്പ്‌പൊടി അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്താല്‍ നാരിന്റെ അംശം മുഴുവന്‍ നഷ്ടപ്പെടുത്തിയാല്‍ ലഭിക്കുന്ന നല്ല മൃദുവായ പൊടിക്ക് കൂടുതല്‍ രുചിയുണ്ടാകുമെന്നും കണ്ടെത്തി.
പക്ഷേ ഇത്തരത്തിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നവരുടെ ആരോഗ്യം ക്ഷയിക്കുന്നു. ഇത് കണ്ട് ഞെട്ടിയ യൂറോപ്യന്‍മാര്‍ ഇതേ തുടര്‍ന്ന് പഠനം നടത്തി. ഗോതമ്പിന്റെ നാരുള്ള അംശവും തരികളടങ്ങിയ ഭാഗം മാത്രമേ ആരോഗ്യത്തിന് ആവശ്യമുള്ളെന്നാണ് ആ പഠനത്തില്‍ വ്യക്തമായത്. ബാക്കിയുള്ളവ ആരോഗ്യത്തിന് ഹാനികരമാണെന്നും അവര്‍ മനസ്സിലാക്കി. ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും കര്‍ക്കശമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന അമേരിക്കകാരും യൂറോപ്യരും ഗോതമ്പിലെ വളരെ മൃദുവായ പൊടി മാലിന്യമായി കരുതി പുഴയോരങ്ങളില്‍ തള്ളുകയായിരുന്നു.
ഇംഗ്ലണ്ടിലെ പട്ടാളക്കാര്‍ക്കും കുറച്ചുകാലം ഈ മൃദുവായ പൊടി ഉപയോഗിച്ചുള്ള(മൈദ) ഭക്ഷണം നല്‍കിയിരുന്നു. അവരിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് 1949ല്‍ തന്നെ മൈദയെ നിരോധിക്കുകയുണ്ടായി.