കാട് നീളെ കള്ളവാറ്റ് മൂന്ന് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കാട് നീളെ കള്ളവാറ്റ് മൂന്ന് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

9/8/12

കാട് നീളെ കള്ളവാറ്റ് മൂന്ന്


കേരളത്തിലെ നാല്‍പത് ശതമാനം ആദിവാസികളും ഒരു നേരം മാത്രമെ ഭക്ഷണം കഴിക്കുന്നുള്ളൂ. 2402 കുടുംബങ്ങളാണ് ഈ നിര്‍ഭാഗ്യവാന്‍മാരുടെ പ്രതിനിധികള്‍. ഇവരില്‍ 1354 കുടുംബങ്ങളും കര്‍ഷക തൊഴിലാളികളാണ്. തോട്ടം തൊഴിലാളികളിലുമുണ്ട് ഇത്തരം ഹതഭാഗ്യര്‍. 34,092 കുടുംബങ്ങള്‍ക്ക് ദിവസത്തില്‍ രണ്ടുനേരം മാത്രമേ ഭക്ഷണം ലഭിക്കുന്നുള്ളൂ. മൂന്ന് നേരം അന്നം ലഭിക്കുന്നവരാകട്ടെ 4023 കുടുംബങ്ങളേയുള്ളൂ. 13960 കുടുംബങ്ങള്‍ പോഷകാഹാരമില്ലായ്മയുടെ കെടുതികള്‍ അനുഭവിക്കുന്നുണ്ട്. ഈ കണക്കുകള്‍ നൂറുശതമാനമല്ല. മൂന്ന് ജില്ലയിലെ ഭാഗികമായ ഫലം കൂടി അറിയാനുണ്ട്. വയനാട് ജില്ലയില്‍ ദിവസത്തില്‍ ഒരുനേരം മാത്രം ഭക്ഷണം ലഭിക്കുന്നവര്‍ 805 പേരുണ്ട്. 14572 പേര്‍ക്കും രണ്ട് തവണയേ ഭക്ഷണം കഴിക്കാന്‍ കഴിയുന്നുള്ളൂ. 1,53181 മനുഷ്യര്‍ക്കിടയില്‍ യഥേഷ്ടം അന്നം ലഭിക്കുന്നവര്‍ 36400 പേരേയുള്ളൂ.