2/12/10

ലൈംഗിക വിപണി; പരമ്പര അവസാനഭാഗം ഒരുങ്ങിയിരിക്കുക തിരിച്ചടി ഏറ്റുവാങ്ങാന്‍


മുതിര്‍ന്ന ആളുകളില്‍ നിന്നും കുട്ടികള്‍ക്ക്‌ നേരെയുണ്ടാകുന്ന ലൈംഗിക ആക്രമണം (പീഡോ ഫീലിയ) വലിയ സാമൂഹിക വിപത്തുതന്നെയാണെന്നാണ്‌ മനോരോഗ വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നത്‌. 



ഇതൊരു മനോ വൈകല്യംതന്നെയാണ്‌. ഓരോരുത്തരില്‍ വ്യത്യസ്ഥ നിലയിലാണതിന്റെ തോത്‌. കുട്ടിക്കാലത്ത്‌ ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ കുട്ടികളെ വേട്ടയാടുകതന്നെ ചെയ്യും. ഇവരുടെ മനോനില വഷളായേക്കാം. ഇതുമൂലം ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ അനവധിയാണ്‌. വിഷാദരോഗം, ഹിസ്റ്റീരിയ, പഠനത്തില്‍ ശ്രദ്ധ കുറയുക. തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍. അതില്‍നിന്നും അവരെ മുക്തരാക്കിയെടുക്കാന്‍ ശ്രദ്ധാപൂര്‍ണമായ പരിചരണവും ശാസ്‌ത്രീയമായ ഇടപെടലുകളും അത്യാവശ്യമാണ്‌. ഇരകളായ കുട്ടികള്‍ മുതിര്‍ന്നവരെ വല്ലാതെ ഭയക്കും. പ്രത്യേകിച്ചും പീഡനത്തിനിരയാക്കിയ ആളിന്റെ സമപ്രായക്കാരെ കാണുമ്പോള്‍. ഒരുകാരണവും കൂടാതെ ഇവര്‍ മറ്റുള്ളവരെ അവിശ്വസിക്കും. ഉറക്കത്തില്‍ അറിയാതെ മൂത്രം ഒഴിക്കും. കൗണ്‍സിലിങും കൃത്യമായ ചികിത്സയും കിട്ടിയില്ലങ്കിലോ ജീവിതകാലം മുഴുവന്‍ പീഡനത്തിന്റെ മുറിവുകളുമായി ജീവിക്കേണ്ടിയും വരും. കോഴിക്കോട്ടെ സൈക്കോളജിസ്റ്റായ ഡോ പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നു. 

പീഡോ ഫീലിയമൂലം വിഷാദരോഗിയായി തീരുന്ന കുട്ടിയുടെ മനസ്‌ കതകിനിടയില്‍ കിടന്ന്‌ ചതഞ്ഞ വിരല്‍ പോലെയാണ്‌. പഴുത്ത്‌ വീങ്ങിയ കൈവിരലിനെ എങ്ങനെയാണോ നമ്മള്‍ തട്ടാതെയും മുട്ടാതെയും സൂക്ഷിച്ച്‌ പരിപാലിക്കുന്നത്‌ അതുപോലെയാവണം അത്തരം കുട്ടികളെ സംരക്ഷിക്കേണ്ടതെന്നാണ്‌ പെരുമ്പിലാവ്‌ അന്‍സാര്‍ ഹോസ്‌പിറ്റലിലെ സൈക്കോളജിസ്‌റ്റായ ഡോ കെ അനിലിന്റെ അഭിപ്രായം. തീയില്‍ കുരുത്തവര്‍പോലും വിഷാദരോഗം വന്നാല്‍ വാടിപോകുമെന്നും അദ്ദേഹം പറയുന്നു.


എന്നാല്‍ ഇതേക്കുറിച്ചൊന്നും സമൂഹം ചിന്തിക്കുന്നില്ല.
പ്രകൃതി നിയമത്തിനു വിരുദ്ധമായ ലൈംഗിക ജീവിതം മനുഷ്യന്‍ മാത്രമാണ്‌ നയിക്കുന്നതെന്നും മറ്റു ജീവജാലങ്ങളിലൊന്നും ഈ പ്രവണതയില്ലെന്നും സൈക്കോളജിസ്റ്റായ പ്രൊഫ മുഹമ്മദ്‌ ഹസന്‍ പറയുന്നു. വിചിത്രമാണ്‌ സ്വവര്‍ഗാനുരാഗികളുടെ മനസ്‌. ലൈംഗികത എല്ലാവരിലും ഒരുപോലെയല്ല. ലൈംഗികതയെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങുന്ന ഇക്കിളിപ്പെടുത്തുന്ന കൗമാരത്തില്‍ കുട്ടികള്‍ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ആസ്വദിച്ചതെങ്കില്‍ അവര്‍ അത്തരക്കാരായി മാറാന്‍ സാധ്യതയേറെയാണ്‌. അവരില്‍ പലര്‍ക്കും ദാമ്പത്യജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കാറുമില്ല. അദ്ദേഹം പറയുന്നു.


മലബാറില്‍ സ്വവര്‍ഗ രതിക്കാരുടെ എണ്ണം കൂടുന്നതിനെക്കുറിച്ച്‌ ഇദ്ദേഹത്തിന്റെ നിരീക്ഷണമിങ്ങനെയാണ്‌. ജനസംഖ്യയില്‍ കൂടുതലുള്ള മുസ്‌ലിംകള്‍ മാംസ ബുക്കുകളാണ്‌. മാംസാഹാരം കഴിക്കുന്നവര്‍ക്ക്‌ ലൈംഗിക വികാരം കൂടുതലുണ്ടാവാന്‍ സാധ്യതയുണ്ട്‌. എന്നാല്‍ ബ്രാഹ്മണരിലും സസ്യബുക്കുകളായവരിലും അത്രതന്നെ കാണുന്നില്ല. ഭാര്യയുമായി ആഴ്‌ചയിലൊരിക്കല്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ പോരെ എന്നുപോലും ചോദിക്കുന്ന ബ്രാഹ്മണര്‍ തന്റെയടുക്കല്‍ ചികിത്സതേടിയെത്താറുണ്ട്‌. എന്നാല്‍ മുസ്‌ലിംകളുടെകാര്യം അതല്ലെന്നും അദ്ദേഹം പറയുന്നു.


സ്വവര്‍ഗാനുരാഗിയാണെന്ന്‌ തിരിച്ചറിഞ്ഞതോടെ ഹാതോവര്‍ രാഷ്‌ട്രത്തിലെ ഔദ്യോഗിക നിയമോപദേഷ്‌ടാവിന്റെ പദവിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട കാള്‍ ഉള്‍ച്ചിറസ്‌ ആയിരുന്നു ആധുനിക കാലഘട്ടത്തിലെ ആദ്യത്തെ സ്വവര്‍ഗാനുരാഗി. ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്‌ദിച്ച അദ്ദേഹം ഇങ്ങനെയായിത്തീരാന്‍ കാരണം ചെറുപ്പത്തില്‍ കുതിരസവാരി പഠിപ്പിക്കാനെത്തിയ ആളില്‍ നിന്നുണ്ടായ അനുഭവമായിരുന്നുവെന്ന്‌ അദ്ദേഹം തുറന്ന്‌ എഴുതിയിട്ടുണ്ട്‌.
ബ്രിട്ടനിലെ വിഖ്യാത എഴുത്തുകാരിയായിരുന്ന വെര്‍ജീനിയ വൂള്‍ഫിന്റെ ജീവിതത്തില്‍ മനോരോഗത്തിന്റെ നീണ്ട ചരിത്രം തന്നെയുണ്ടായിരുന്നു. അവര്‍ വിവാഹിതയായെങ്കിലും തികഞ്ഞ പരാജയമായിരുന്നുവത്‌. സ്വവര്‍ഗരതിയിലേക്കും അവര്‍ നടന്നടുത്തു. വിഷാദത്തിന്റേയും മനോരോഗത്തിന്റേയും പിടിയിലേക്കവരെ നയിച്ചതും ഒടുവില്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതും ബാല്യത്തിലുണ്ടായ പീഡനങ്ങളായിരുന്നു. ആറുവയസുമുതല്‍ അര്‍ധ സഹോദരന്‍മൂലം നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു അവര്‍. ആ അനുഭവത്തിന്റെ തിക്ത സ്‌മരണകളായിരുന്നു ജീവിതത്തിലുടനീളം അവരെവേട്ടയാടിയത്‌. തന്റെ ബന്ധുക്കളായ മൂന്ന്‌ പെണ്‍കുട്ടികളും ഇതുപോല പീഡനങ്ങള്‍ക്കിരയായിരുന്നതായും അവര്‍ക്കൊരിക്കലും ആ ദുരന്തത്തില്‍ നിന്നും കരകയറാനായിരുന്നില്ലെന്നും അവരുടെ ജീവചരിത്രത്തില്‍ വിവരിക്കുന്നുണ്ട്‌.
കോഴിക്കോട്ടെ സുരക്ഷയില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ചികിത്സതേടിയെത്തുന്നവരില്‍ വലിയൊരു ശതമാനത്തിനും പറയാനുള്ളത്‌ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ കഥകളാണെന്ന്‌ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ നാസര്‍ ചൂണ്ടികാട്ടുന്നു. മയക്കുമരുന്നുമായി വലിയ ബന്ധമാണ്‌ സ്വവര്‍ഗരതിക്കുള്ളത്‌. ഹോമോസെക്‌സുകാര്‍ക്കിടയിലാണ്‌ ഏറ്റവും കൂടുതല്‍ ലഹരി ഉപയോക്താക്കളുമുള്ളത്‌.

കുട്ടികളെ എല്ലാവരെയും ഇവര്‍ മദ്യം കടിപ്പിക്കുന്നു. മയക്കുമരുന്ന്‌ കഴിപ്പിക്കുന്നു. വിചിത്രമായ സെക്‌സ്‌ ആസ്വദിക്കുന്നതിനും ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണെത്രെ ഇത്‌. എന്നാല്‍ ലഹരി ഉപയോഗത്തിലൂടെ ലൈംഗിക ശേഷി വര്‍ധിപ്പിക്കാനാവില്ലെന്ന്‌ മാത്രമല്ല ആത്യന്തികമായി നശിക്കുകയാണ്‌ ചെയ്യുകയെന്ന്‌ കേരളത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗികള്‍ക്കിടയിലും ലഹരി കുത്തിവെക്കുന്നവര്‍ക്കിടയിലും പ്രവര്‍ത്തനം തുടങ്ങിയ സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച്‌ ആന്റ്‌ ഡവലെപ്പ്‌മെന്റിന്റെ പ്രൊജക്‌ട്‌ ഓഫീസര്‍ അഡ്വ. ഇറ്റോ തോമസ്‌ പറയുന്നു.

വര്‍ഷങ്ങളുടെ അനുഭവത്തില്‍ നിന്നാണ്‌ അദ്ദേഹമിത്‌ പറയുന്നത്‌. അതുമാത്രമല്ല, മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു.

പത്തു വര്‍ഷത്തോളമായി ലൈംഗിക രോഗങ്ങള്‍ക്കുള്ള ചികിത്സാ രംഗത്തു തുടരുന്ന കോഴിക്കോട്ടെ ഡോക്‌ടര്‍ ഗോപാലകൃഷ്‌ണന്റെ അഭിപ്രായത്തില്‍ മുന്‍ കാലത്തെ അപേക്ഷിച്ച്‌ ഫീഡോഫീലിയ ഭീകരമായി വര്‍ധിച്ചിട്ടുണ്ട്‌. ഇവരേയും സ്വവര്‍ഗാനുരാഗികളെയും സമീപ്പിക്കുന്നവര്‍ സുരക്ഷിതമായ മാര്‍ഗത്തിലൂടെയല്ല ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌. ഇത്‌ എച്ച്‌ ഐ വി അടക്കമുള്ള നിരവധി ലൈംഗികരോഗങ്ങള്‍ക്ക്‌ ഇടയാക്കുന്നുണ്ട്‌. അത്തരത്തിലുള്ള നിരവധിപ്പേര്‍ ചികിത്സതേടിയിയെത്തുന്നു. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടിയാളുകള്‍ ഇത്തരം രോഗങ്ങളുമായി നരകിച്ച്‌ ജീവിക്കുന്നവരുണ്ട്‌. അവരൊന്നും പുറത്തേക്ക്‌ വരുന്നേയില്ല. ആ അവസ്ഥ ഭീകരമാണ്‌. ഇത്‌ മറ്റുള്ളവരില്‍കൂടി രോഗം പകര്‍ത്താനെ ഉപകരിക്കൂ...അദ്ദേഹം ചൂണ്ടികാട്ടുന്നു.


ഗുദഭാഗത്തെ ചര്‍മം വളരെ ലോലമായതാണ്‌. ഇതുമൂലം എളുപ്പത്തില്‍ മുറിവുണ്ടാകാനുള്ള സാധ്യതയുണ്ട്‌. മാത്രവുമല്ല ഇവിടുത്തെ ചര്‍മത്തിനും മലസഞ്ചിയിലെ ശ്ലേഷ്‌മസ്‌തരത്തിനും വൈറസ്‌ ബാധയെ പ്രതിരോധിക്കാനുള്ള ശേഷിയും കുറവാണ്‌. സ്വവര്‍ഗ ഭോഗികളില്‍ എച്ച്‌ ഐ വി വേഗത്തില്‍ പകരാനുള്ള അപകട സാധ്യതയാണിതെല്ലാം. ഇവരില്‍ രതിജന്യരോഗങ്ങളായ പാപ്പിലോമ, അണുബാധ, ഗൊണേറിയ, സിഫിലീസ്‌, ഹെര്‍പ്പിസ്‌, തുടങ്ങിയ വ്രണങ്ങളുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വൈകും. ഇതും അപകടമാണ്‌. ഇതുകൊണ്ടെല്ലാം സ്വവര്‍ഗാനുരാഗികളില്‍ ലൈംഗിക രോഗങ്ങളും എച്ച്‌ ഐ വിക്കുമുള്ള സാധ്യതയും ഇരട്ടിയാക്കുന്നുണ്ട്‌. 


ഈ സാധ്യതകളെ സ്വര്‍വഗാനുരാഗികളോ അവര്‍ക്കായി നിലകൊള്ളുന്ന സംഘടനകളോ തള്ളിക്കളയുന്നില്ല. സ്വവര്‍ഗരതി നിയമം കൊണ്ട്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും കേരളീയ സമൂഹമതിനെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ ഒരിക്കലും ലൈംഗിക രോഗങ്ങള്‍ക്കായി ചികിത്സ തേടിവരില്ല. ഇനി തയ്യാറാവുന്നവര്‍ക്ക്‌ തന്നെ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളും കുറവാണ്‌. ഇതെല്ലാം പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുകയാണ്‌.
സദാചാര പ്രാസംഗികരായ മലയാളികള്‍ക്കെല്ലാം ഇത്‌ വെറുമൊരു തമാശ. ഇന്ന്‌ ഏറ്റവും കൂടുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്‌ ആണ്‍കുട്ടികളെയാണ്‌. ഈ ഞരമ്പുരോഗം മലയാളിയുടെ കുടുംബജീവിതത്തെ തന്നെ മാറ്റിപ്പണിയുകയാണിപ്പോള്‍. പീഡനത്തിനിരയാകുന്നവരോ ആസുരകാലത്തെ രാജകുമാരന്‍മാരായി വാഴുന്നു. എത്രവേണമെങ്കിലുമുണ്ട്‌ ഉദാഹരണങ്ങള്‍.ഇപ്പോഴും ഉറക്കം നടിച്ചിരിക്കുന്നവര്‍ക്കുള്ള പാഠങ്ങളാണ്‌ ഇതെല്ലാം. ഇനിയെങ്കിലും ഉണര്‍ന്നിരിക്കുക. കുഞ്ഞുങ്ങളെ ഒരുകഴുകനും റാഞ്ചികൊണ്ടുപോകാനാവാത്തവിധം ചിറകിനുള്ളില്‍ സംരക്ഷിക്കേണ്ട കടമയും ബാധ്യതയും മാതാപിതാക്കളുടേതാണ്‌. മക്കളുടെ മനസ്‌ കാണുക. അവര്‍ക്ക്‌ ഒരുപാട്‌ സുഹൃത്തുക്കളുണ്ടാവും. എന്നാല്‍ അവരേക്കാള്‍ നല്ല സുഹൃത്തായി മാറാന്‍ നിങ്ങള്‍ ശ്രമിക്കുക. അവരുടെ ഏത്‌ വിഷയത്തിനും കാത്‌കൊടുക്കുക. മനസ്‌ തുറന്ന്‌ ദിവസവും സംസാരിക്കുക. അപ്പോള്‍ തന്നെ ഒരുവിധം പ്രശ്‌നങ്ങള്‍ക്കുമുമ്പില്‍ അനുരഞ്‌ജനത്തിന്റെ വാതില്‍ത്തുറക്കപ്പെടും. 

അവര്‍ ഒരുകെണിയിലും അകപ്പെടാതിരിക്കാന്‍ കണ്ണും കാതും തുറന്നിരിക്കുക. രക്ഷിതാക്കളെയും സമൂഹത്തെയും ഒരുപോലെ ബോധവത്‌കരിക്കുക. അതെ ചെയ്യാനുള്ളൂ... 

22 അഭിപ്രായങ്ങൾ:

  1. തിരിച്ചരിറിവില്ലാത്ത ഒരു വിഭാഗമല്ല ഇവിടെ കുറ്റകരമായ ജീവിതം നയ്ക്കുന്നതു .രോഗാ‍വസ്തയുള്ള ആൾക്കാരെ വീട്ടുക്കാർ തന്നെ തിരിച്ചറിഞ്ഞു വേണ്ടുന്ന ചികിത്സ നൽകുകയാണു വേണ്ടത് .ഭർത്താവിന്റെ കൂടിയ സ്വവർഗ്ഗാസക്തി സഹിക്കാൻ കഴിയാതെ ജീവിതം ഒടുക്കുകയോ, വിവാഹബന്ധം വേർപ്പെടുത്തുകയോ ചെയ്തവരെയുംകൂടി ഹംസ ഈ ലേഖനത്തിൽ ഉൾപ്പെടുത്തും എന്നു ഞാൻ പ്രതീക്ഷിച്ച് . ഈ തുറന്നു പറച്ചിലിനു അഭിവാദ്യങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. പലതും പറഞ്ഞിരിക്കുന്നു, ചിലത്‌ സൂചനകളില്‍ ഒതുക്കി. ഇനിയുമുണ്ട്‌ പയാനേറെ. ഒരു മഹാ സംഭവം ചെയ്‌തതിന്റെ സംതൃപ്‌തിയൊന്നുമില്ല. എന്തോ ചിലത്‌ ചെയ്‌തു. അത്രയേയൊള്ളൂ....ഒരു പരമ്പര എന്നൊക്കെ പറയുമ്പോള്‍ പത്രങ്ങളില്‍ ചില നിബന്ധനകളൊക്കെയുണ്ട്‌. ദൈര്‍ഘ്യം ആറോ ഏഴോ . ഏഴ്‌ എന്ന്‌ പറഞ്ഞാല്‍ അതധികമാണ്‌. ചിലരെ വേദനിപ്പിച്ചുവെന്ന്‌ തോന്നുന്നു, അപ്രിയ സത്യമായതുകൊണ്ട്‌ ആര്‍ക്കൊക്കെ അലോസരമായി തോന്നി.
    എല്ലാവരെയും ക്ഷണിക്കുന്നു വായനക്ക്‌,... അഭിപ്രായത്തിന്‌

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ഡിസംബർ 3 12:28 PM

    സുഹൃത്തെ
    വളരെ നല്ല ഒരുവിഷയമാണ്‌ താങ്കള്‍ ചെയ്‌തത്‌. കുഴപ്പമില്ലാത്ത
    അവതരണവും, പക്ഷെ എങ്കിലും ചിലകാര്യങ്ങള്‍ അതിശയോക്തി കലര്‍ന്നതായി തോന്നി.
    അതുപോട്ടെ, കഴിഞ്ഞ പോസ്റ്റിന്റെ ഒടുവില്‍ താങ്കളുടെ ഒരു പ്രതികരണത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ കാണാത്തതിലെ നിരാശ വായിക്കാനായി.
    സുഹൃത്തെ ബ്ലോഗെഴുത്ത്‌ എന്ന്‌ പറയുന്നത്‌ ഒരുതരം വൃത്തികെട്ട ഏര്‍പ്പാടായി മാറിയിരിക്കുന്നു. നല്ല രചനയാണെന്ന്‌ കരുതി കൂടുതല്‍ പ്രതികരണമുണ്ടാവണമെന്നില്ല, മോശപ്പെട്ട പലപോസ്റ്റുകള്‍ക്കെല്ലാം സ്‌തുതിഗീതങ്ങലും കാണാം.
    ഇതൊരുതരം പുറം ചൊറിയലാണ്‌. എന്‍പൃഷ്‌ടം നീ തലോടണം, നിന്‍ പൃഷ്‌ടം ഞാന്‍ തലോടീടാം...
    എന്ന്‌ പറഞ്ഞതുപോലെ... അതല്ലെ പലയിടത്തും നടക്കുന്നത്‌

    മറുപടിഇല്ലാതാക്കൂ
  4. എല്ലാം വായിച്ചു.... പണ്ട് ബി.എഡിന് ചേര്‍ന്നപ്പോള്‍ കോഴിക്കോട് നിന്നുള്ളവരാണ് “സൈക്കിള്‍ ചവിട്ടിന്റെ” അര്‍ത്ഥം പറഞ്ഞ് തന്നത്. ബസ്സ് സ്റ്റാന്റില്‍ വെച്ച് പൈസ താഴെ പോയാല്‍ കുനിഞ്ഞ് എടുക്കരുതെന്ന് അവര്‍ തമാശയായി പറഞ്ഞതാണെന്നാണ് കരുതിയത്.. പക്ഷേ ഈ പരമ്പരയിലൂടെ കടന്ന് പോകുമ്പോള്‍ അത് സത്യം ആയിരിക്കും എന്ന് തോന്നുന്നു....

    പിന്നെ മാംസ്യം കഴിക്കുന്നവര്‍ക്കാണ് വെജിറ്റേറിയന്മാരേക്കാള്‍ ലൈംഗിക പ്രശ്നം എന്നത്.. എന്തോ അങ്ങ് ദഹിക്കുന്നില്ല... പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചൂട്ട് കറ്റയുമായി പോകുന്ന “വെജിറ്റേറിയന്മാര്‍” അപ്പോള്‍ വെറും കെട്ട് കഥകള്‍ മാത്രമാണോ?????

    “ദൈവത്തിന് അടൂത്ത് നില്‍ക്കുന്ന” ചിലര്‍ ഇത് പോലെ കുട്ടികളെ ഉപയോഗിച്ചതാണ് ഇപ്പോള്‍ വത്തിക്കാന്‍ പുലി വാല് പിടിച്ചിരിക്കുന്നത്...

    മറുപടിഇല്ലാതാക്കൂ
  5. പ്രിയ മനോജ്‌,
    മാംസാഹാരം കഴിക്കുന്നവര്‍ എന്നത്‌ അദ്ദേഹത്തിന്റെ ഒരഭിപ്രായം മാത്രമാണ്‌. എനിക്കും അതിനോട്‌ യോജിപ്പില്ല.
    ചിലര്‍ക്കിത്‌ ഒരു തമാശ, വേറെ ചിലര്‍ക്ക്‌ ദാമ്പത്യ ജീവിതത്തിലെ പരാജയം, ചിലര്‍ക്കോ ലഹരി ഉപയോഗിക്കുന്നതുമൂലമുള്ള പങ്കാളിയുടെ സഹകരണ മില്ലായ്‌മ.
    കുട്ടികളാവുമ്പോള്‍ അതൊന്നും പ്രശ്‌നമല്ല, ആരും അറിയുന്നുമില്ല.
    പിന്നെ പുറം ചൊറിയലുകാരനോട്‌.....ബ്ലോഗില്‍ പ്രതികരണം കുറഞ്ഞതിലോ ചര്‍ച്ചകള്‍ പൊടിപൊടിക്കാത്തതിലോ നിരാശയൊന്നുമില്ല. പത്രത്തിലും നേരിട്ടും എനിക്ക്‌ ധാരാളം കത്തുകളും ഇമെയിലുകളും വരുന്നുണ്ട്‌. അതിനൊന്നിനും മറുപടിപോലും അയക്കാന്‍ കഴിയാറില്ല.
    ബ്ലോഗില്‍ ഞാന്‍ തുടക്കക്കാരനാണ്‌. അവിടെ ഇടിച്ച്‌ കയറി ചരിത്രത്തില്‍ ഇടം നേടാന്‍ കച്ചമുറുക്കിയിട്ടുമില്ല. പിന്നെ സുഹൃത്തെ, എവിടെയാണ്‌ അലിഖിത നിയമങ്ങളും കുറുക്കുവഴികളുമില്ലാത്തത്‌. പുറം ചൊറിയുകയോ നെഞ്ച്‌ തിരുമ്മുകയോ ചെയ്യുന്നവര്‍ ചെയ്യട്ടെ. കല്ലി വല്ലി...

    മറുപടിഇല്ലാതാക്കൂ
  6. ഈ ലേഖന പരമ്പര മുഴുവന്‍ വായിച്ചിരുന്നു.കാലിക പ്രസക്തിയുള്ള വിഷയം ചിലരുടെയെങ്കിലും കണ്ണ് തുറപ്പിച്ചിരുന്നുവെങ്കില്‍. വളരെ നാന്നായി സുഹൃത്തെ......സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  7. മനോജിന്റെ കമന്റിനു ഒരു കയ്യൊപ്പ് ..
    മാംസാഹാരവും ലൈംഗിക തൃഷ്ണയും തമ്മില്‍ ബന്ധമുണ്ടെന്നു പറയുന്ന വിശ്വസനീയ തെളിവുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. തുലോം കുറവായ സസ്യാഹാരികളുടെ മുന്‍ തലമുറ ഇവിടെ നടത്തിയ (അ)സംബന്ധങ്ങള്‍ ഇതിനൊരപവാദമാണ്.

    മറുപടിഇല്ലാതാക്കൂ
  8. താങ്കളുടെ പോസ്റ്റുകള്‍ക്കു ഒരു പോസ്റ്റ്മോര്‍ട്ടം എന്ന് പറയട്ടെ

    എല്ലാം വളരെ നന്നായിട്ടുണ്ട്

    വീണ്ടും കാലിക പ്രസക്തമായ വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു

    ഒരായിരം അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. ബസില്‍ സൂരാജ്‌ രാജന്‍ എന്നോരാളിന്റെ നിലവാരം കുറഞ്ഞ വാക്കുകള്‍ കണ്ടു. അതിനുള്ള മറുപടി....

    ഒരാളെ വിമര്‍ശിക്കുമ്പോള്‍ മിനിമം
    പാലിക്കേണ്ട ചില മര്യാദകളുണ്ട്‌.
    അത്‌ പ്രതിപക്ഷ ബഹുമാനം എന്നതാണ്‌. കോപത്തിന്റെ ഗോപുരനടയില്‍ കയറിനിന്ന്‌ ഗര്‍ജിക്കുമ്പോള്‍ മാന്യതയുടെ ഭാഷ വന്നെന്ന്‌ വരില്ല.
    സ്വവര്‍ഗാനുരാഗികളുടെ ഒരു ഈശ്വരന്‍ ഇവിടെ ഉണ്ടെന്നറിഞ്ഞിരുന്നില്ല, സോറി സര്‍.
    തെറ്റ്‌ ആര്‍ക്കും പറ്റില്ലെ സര്‍, താങ്കളെ പോലുള്ളവര്‍ അതുതിരുത്താനല്ലെ ശ്രമിക്കേണ്ടത്‌. അല്ലാതെ നാല്‍പ്പതാളിന്റെ കരുത്തുണ്ടായിട്ടും നാലാം ക്ലാസുകാരന്റെ ബുദ്ധിയാണോ പ്രയോഗിക്കേണ്ടത്‌.
    ഇവിടെ ഇങ്ങനെ ഒരു ചര്‍ച്ച നടത്തിയല്ലോ... അത്‌ നിങ്ങളെയൊക്കെ പ്രകോപിപ്പിച്ചുവല്ലോ... അതുതന്നെ എന്റെ വിജയം.
    സ്വവര്‍ഗാനുരാഗവും പീഡോഫീലിയയും ഒന്നാണെന്ന്‌ ഞാനെവിടെയും പറഞ്ഞിട്ടില്ല. മനശാസ്‌ത്രജ്ഞന്റെമൊഴിയും രേഖപ്പെടുത്തിയിട്ടില്ല. മലബാര്‍ മുസ്ലിംങ്ങളില്‍ മാത്രമല്ല എവിടെയും പ്രകൃതി വിരുദ്ധ പീഡനം കൂടുന്നുവെന്നേ പറഞ്ഞിട്ടുള്ളൂ...
    എന്തായാലും വിഷയം ചര്‍ച്ചയാക്കിയതിന്‌ നന്ദി. എനിക്ക്‌ വല്ല മറുപടിയും തരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ എന്റെ ഇമെയിലിലേക്കോ ബ്ലോഗിലോക്കോ അയക്കുക. അല്ലാതെ എവിടെ എങ്കിലും പോയി ചര്‍ച്ചയും സംവാദവും വെച്ചാല്‍ ഞാനറിയില്ലല്ലോ....

    മറുപടിഇല്ലാതാക്കൂ
  10. Suraj Rajan - Buzz - Public
    ഒരു 916 കെഴങ്ങന്റെ ഉദീരണം ! ഹോമോസെക്ഷ്വാലിറ്റിയും പെഡോഫീലിയയും തമ്മിലെ വ്യത്യാസമെന്താണെന്നറിഞ്ഞൂടാ കെഴങ്ങനു. അതിനേക്കാൾ ഭീകരം മലബാർ മുസ്ലീം = ബാലപീഡകർ എന്ന സമവാക്യം ഉണ്ടാക്കാൻ പഴുപ്പിച്ചെടുക്കുന്ന സയൻസാണ് ! ഈ വക സാധനങ്ങളൊക്കെ അച്ചടിക്കാൻ കൊടുക്കുന്ന വെബ്സൈറ്റിന്റെ എഡിറ്റർമാരുടെ തലയിൽ നായ്ത്തീട്ടമോ കമ്പോസ്റ്റ് വളമോ ?

    മറുപടിഇല്ലാതാക്കൂ
  11. യാത്രികന്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു ഹംസക്കാ.കാലിക പ്രസക്തിയുള്ള വിഷയം ചിലരുടെയെങ്കിലും കണ്ണ് തുറപ്പിച്ചിരുന്നുവെങ്കില്‍. വളരെ നന്നായി.അഭിനന്ദനങ്ങള്‍

    പോസ്റ്റിലെ ചെറിയൊരു കല്ലുകടിയെക്കുറിച്ച് മനോജേട്ടന്‍ സൂചിപ്പിച്ചു കഴിഞ്ഞു.അതിനു താങ്കള്‍ കൊടുത്ത മറുപടിയും വായിച്ചു.മലബാറില്‍ സ്വവര്‍ഗ്ഗ രതിക്കാരുടെ എണ്ണം കൂടുന്നതിനെക്കുറിച്ച്‌ ഒരു പ്രൊഫ.മുഹമ്മദ് ഹസന്‍റെ നിരീക്ഷണമായി താങ്കള്‍ കൊടുത്ത കാര്യം പ്രത്യക്ഷത്തില്‍ തന്നെ ഡൈജസ്റ്റാന്‍ കഴിയുന്നില്ല.അത്തരമൊരു വ്യൂ ഇത് വരെ എവിടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല.ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നതായും അറിവില്ല.താങ്കള്‍ക്കും ഇതിനോട് യോജിപ്പില്ലെന്നിരിക്കെ പ്രസ്തുത ഭാഗം ലേഖനത്തില്‍ നിന്നും ഒഴിവാക്കാമായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം.താങ്കളുടെ ഉദ്ധേശശുദ്ധിയില്‍ സംശയമില്ലാത്തതിനാല്‍ കൂടുതല്‍ വിവാദത്തിനില്ല.

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2010, ഡിസംബർ 6 6:57 AM

    tankalude marupadikulla addehathinte marupadi..

    "ഇതുപോലൊരു പീറനാറ മഞ്ഞ ലേഖനത്തിനും അതിലുൾച്ചേർത്തിരിക്കുന്ന നാലാം‌കിട മനഃശാസ്ത്ര വിഡ്ഢിത്തങ്ങളും വിമർശനമല്ല അർഹിക്കുന്നത്, പച്ചത്തെറിയാണ്. വിമർശനം കൊണ്ട് ഇതുപോലുള്ള കൂതറകളെ ഉദ്ധരിക്കാൻ യാതോരു ഉദ്ദേശ്യവുമില്ല സാറേ. ഇതു കണ്ട് വിഷയം ചർച്ചയാക്കിയേ എന്ന ആനന്ദം മറ്റേടത്തെ ആലിന്റെ കൊമ്പത്തെ ഊഞ്ഞാലിന്റെ കാര്യം പോലാണ്. ഇതിനേക്കാൾ ചർച്ച കിട്ടും, മുണ്ടും
    പൊക്കി വല്ല കവലേലും പത്തുമിനിറ്റ് നിന്നാൽ. അപ്പ ശരി, ക്യാരവാൻ പോട്ടേയ്... "

    valachodikkalum, ardha satyangalum, tettukalum, aatma nishtamaya chinthakalum shastrathinthe peril vilambunnathu kshanthavyamalla..

    doctor surajinte blogil ee vishayam valare vistarichezhuthiyittund.. please go through..

    http://medicineatboolokam.blogspot.com/2009/07/science-behind-homosexuality.html

    -Ravishanker

    മറുപടിഇല്ലാതാക്കൂ
  13. ഇജ്ജാതി പല്ലുകുത്തി ഇനീം സ്ടോക്കുണ്ടോ !!

    മറുപടിഇല്ലാതാക്കൂ
  14. ഹംസ,
    താങ്കള്‍ എഴുതിയ പരമ്പരയുടെ ലക്ഷ്യം എന്തെന്ന് മനസ്സിലായി. നാം കണ്ടിട്ടും കാണാതെ പോകുന്ന ഒരു സത്യത്തെ തുറന്ന് കാട്ടിയത് വായിച്ചപ്പോള്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബി.എഡ്. സമയത്ത് (1996ല്‍) ഞാന്‍ കേട്ടവ ഇന്നും തുടരുന്നുണ്ട് എന്ന് അറിയുമ്പോഴുള്ള നിസ്സഹായാവസ്ഥ....

    ഒരാള്‍ ഒരു വിഷയത്തെ പറ്റി വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അത് തനിക്ക് പരിചയമുള്ള സ്ഥലത്ത് നിന്നാകുന്നത് സ്വാഭാവികം. ഹംസയുടെ ലേഖന പരമ്പര വായിച്ചപ്പോള്‍ ഇത് ഒരു പ്രദേശത്തെയോ സമുദായത്തെയോ മാത്രം ബാധിക്കുന്നതല്ല എന്നും കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ഒരു റെപ്രസന്റേഷന്‍ ആണെന്നും തിരിച്ചറിയാന്‍ കഴിയാത്തവരെ, താന്‍ പറയുന്നത് മാത്രമേ സത്യമെന്നും മറ്റുള്ളവര്‍ മൂന്നാം ഉഡായിപ്പുകളാണെന്നും ഉള്ള വൃത്തികെട്ട വിചാരം വെച്ച് പുലര്‍ത്തുന്നവരെ തിരിഞ്ഞ് നോക്കാതിരിക്കുക....

    വിണ്ടും ഇത് പോലെയുള്ള സാമൂഹിക പ്രാധാന്യമുള്ള പരമ്പര താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  15. സ്വവര്‍ഗ രതി ഇവിടെ വിഷയമെയല്ല, അവരുടെ പ്രശ്‌നങ്ങള്‍ നന്നായിട്ട്‌ അറിയുന്ന ആളാണ്‌ ഞാന്‍.
    അത്തരക്കാരായ ചില സുഹൃത്തുക്കള്‍ എനിക്കുണ്ട്‌. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരുപുസ്‌തക രചനയിലാണ്‌ ഞാന്‍.
    പക്ഷെ ഇവിടെ ചിലര്‍ക്ക്‌ വിളറിപിടിച്ചിരിക്കുന്നത്‌ ഞാന്‍ അവരെ ടാര്‍ജറ്റ്‌ ചെയ്‌തിരിക്കുന്നു എന്നതിലാണ്‌. അതുകൊണ്ടാണ്‌ നിഘണ്ടുവില്‍ പോലും ഇല്ലാത്ത ഭാഷകൊണ്ട്‌ അവര്‍ സംസാരിക്കുന്നത്‌.
    മാതൃകയാക്കേണ്ട സംസ്‌കാരം. സഹോദരന്‍മാരെ മാന്യതയുടെ ഭാഷയെന്നൊന്ന്‌ നിങ്ങളുടെ നിഘണ്ടുവിലില്ലെ...
    അപ്പൊ ഇതാണ്‌
    സംസ്‌കാരം. നന്നാവും...
    ഇത്രത്തോളം തരം താഴാന്‍ വയ്യ.
    നിങ്ങളൊക്കെ വല്യ പുള്ളികള്‍...
    നമ്മളെ വിട്ടേക്കുക...
    അവരോട്‌ സഹതാപമെയൊള്ളൂ. മനോജും ജിപ്പൂസും യാത്രികന്റേയും പാവപ്പെട്ടവന്റേയും ഇസ്‌മയില്‍ കുറുമ്പടിയുടേയും എല്ലാം വാക്കുകള്‍ ധൈര്യം പകരുന്നേയൊള്ളൂ. ശൂന്യന്‍മാരുടെയും അജ്ഞാതരുടെയും വാറോലകള്‍ക്ക്‌ ചറ്റുകൊട്ടയില്‍പോലും സ്ഥാനവുമില്ല.
    എല്ലാവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  16. “പക്ഷെ ഇവിടെ ചിലര്‍ക്ക്‌ വിളറിപിടിച്ചിരിക്കുന്നത്‌ ഞാന്‍ അവരെ ടാര്‍ജറ്റ്‌ ചെയ്‌തിരിക്കുന്നു എന്നതിലാണ്‌.“

    ഏറ്റവും രസകരം ഇതാണ്. എന്തടിസ്ഥാനത്തിലാണു ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാൽ അവരെ ലേബലടിക്കുന്നത്? ഇങ്ങനെയാണോ ഹംസ വാർത്തകളും എഴുതുന്നത്?

    മറുപടിഇല്ലാതാക്കൂ
  17. സുഹൃത്തെ
    ഞാനങ്ങനെ എഴുതിയത്‌ ഈ ബ്ലോഗില്‍ കണ്ട കമന്റുകളെ മാത്രം ഉദ്ദേശിച്ചല്ല. പെഴ്‌സണലായി വന്ന്‌ കൊണ്ടിരിക്കുന്ന ചില ഇമെയിലുകളെ കൂടി ഉദ്ദേശിച്ചാണ്‌.
    സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച്‌ കൊണ്ട്‌ എഴുതി അയച്ചുകൊണ്ടിരിക്കുന്ന ഇമെയിലുകള്‍ അറപ്പാണ്‌ തോന്നിക്കുന്നത്‌.
    വരുന്നതാവട്ടെ പലകോണുകളില്‍ നിന്നുമാണ്‌ താനും.
    ഒരഭിപ്രായം എഴുതിയെന്ന്‌ കരുതി അവരെ പച്ചകുത്തിമാറ്റിനിര്‍ത്തുന്ന ആളല്ല ഞാന്‍. ആരോഗ്യകരമായ എന്തുവിമര്‍ശനങ്ങളേയും അബദ്ധങ്ങളെയും സ്വാഗതം ചെയ്യുന്നു. പക്ഷേ അത്‌ ലംഘിക്കുകയാണെങ്കിലോ....?

    മറുപടിഇല്ലാതാക്കൂ
  18. Manoj മനോജ് പറഞ്ഞു...
    *താങ്കള്‍ എഴുതിയ പരമ്പരയുടെ ലക്ഷ്യം എന്തെന്ന് മനസ്സിലായി.
    *വിണ്ടും ഇത് പോലെയുള്ള സാമൂഹിക പ്രാധാന്യമുള്ള പരമ്പര താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു....

    ഹംസ, ആ തെരക്കൊള്ള മനശാസ്ത്രജ്ഞനോട് ചോദിച്ച് ട്രാന്‍സാക്ഷണല്‍ അനാലിസിസ് പഠിക്കണം. ആരാധകരെ മാനേജ് ചെയ്യുമ്പൊ പരിക്ക് പറ്റില്ല.

    മറുപടിഇല്ലാതാക്കൂ
  19. പോരാളിയുടെ തൂലികയില് മഷിവറ്റാതിരിക്കട്ടെ. അഭിവാദ്യങ്ങള്

    മറുപടിഇല്ലാതാക്കൂ
  20. ഇതു പോലത്തേത് ഇനിയുണ്ടോ ഏടുക്കാന്‍ . ഒരു പുസ്തകം ആടിച്ചിറക്കാനാ.

    മറുപടിഇല്ലാതാക്കൂ
  21. വിദ്യാഭ്യാസം കുറെ നേടിയിട്ടെന്തു കാര്യം . വിവേകമെന്നത്‌ എത്ര പേര്‍ക്കുണ്ട്‌ എന്ന കാര്യത്തില്‍ സ്വയം വിമര്‍ശനത്തിന്‌ തയ്യാറാകണം. സാമൂഹിക വ്യവസ്ഥിതിക്കെതിരെ എന്തെങ്കിലും വിളിച്ചുപറഞ്ഞ്‌ ആളാവാന്‍ ശ്രമിക്കുന്നവരോട്‌ പോകാന്‍.പറ............അല്ല പിന്നെ

    മറുപടിഇല്ലാതാക്കൂ