ലൈംഗിക ചന്തയില്‍ പരമ്പര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലൈംഗിക ചന്തയില്‍ പരമ്പര എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
26/11/10
ലൈംഗിക ചന്തയില്‍ പരമ്പര ആറ് ചികിത്സയുള്ള വൈകല്യം; ചികിത്സക്കെത്താതെ മനോ രോഗികള്‍
കഴിഞ്ഞ ജൂലൈ 21ന് മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ നിന്നാണാ വാര്‍ത്ത വന്നത്. എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പന്ത്രണ്ടുപേര്‍ അറസ്റ്റിലായ കഥ. ചേറൂര്‍ പി പി ടി എം വൈ എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ഇര. പിടികിട്ടേണ്ട രണ്ടുപേര്‍ ഗള്‍ഫിലേക്ക് പറന്നു.
പക്ഷെ പ്രതികളുടെ ഭീഷണിയില്‍ ഭയന്നുവിറച്ച കുട്ടിയുടെ ബന്ധുക്കള്‍ ആയിരം കാതങ്ങള്‍ക്കകലെയുള്ള വിദ്യാലയത്തിലാണവനെ കൊണ്ടുപോയിചേര്‍ത്തത്. എന്നിട്ടും അവന്റെ ഭീതിയൊഴിഞ്ഞില്ല. ഒരുനാള്‍ സ്‌കൂളില്‍ നിന്നും തലകറങ്ങി വീണപ്പോഴാണ് മാനസിക വിദഗ്‌ധന്റെ സഹായം തേടിയത്.
പ്രശ്‌നത്തെ ചൊല്ലി നെറ്റിചുളിച്ചവരും അസ്വസ്ഥത പൂണ്ടവരും വാര്‍ത്ത വായിച്ച് തള്ളിയവരും എല്ലാം ഓര്‍ക്കാതെപോയി പീഡനത്തിരയായ പയ്യന്റെ മാനസികാവസ്ഥ. പിന്നെയും എത്രയോ മാസങ്ങള്‍ കഴിഞ്ഞാണ് അവന് മനോനില വീണ്ടെടുക്കാനായത്. ശരീരത്തിനേല്‍ക്കുന്ന ആഴമേറിയ മുറവുപോലും ആറാഴ്‌ചകൊണ്ട് ഉണങ്ങുന്നു. എന്നാല്‍ മനസിനേല്‍ക്കുന്ന മുറിവുണങ്ങാന്‍ വര്‍ഷങ്ങള്‍ പലതെടുക്കുമെന്ന് ഇവരാരും ഓര്‍ത്തതേയില്ല. ചിലമുറിവുകളാവട്ടെ എത്ര വര്‍ഷം കഴിഞ്ഞാലും ഉണങ്ങിയെന്നും വരില്ല.
ഇതേ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്ന അന്‍വറിന്റെ ദുരൂഹമരണം കൂടി ഇതോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. 2010 ഫിബ്രുവരി ആറിനായിരുന്നു കൂളിപ്പിലാക്കല്‍ മൊയ്‌തീന്‍കുട്ടിയുടെ മകന്‍ അന്‍വറിനെ തൊട്ടടുത്ത വീടിന്റെ ബാത്ത് റൂമില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പീഡനത്തിനിരയായ വിദ്യാര്‍ഥിയുടെ സഹപാഠിയായിരുന്നു അന്‍വര്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരുന്നു. അതിന് ശക്തി പകരുന്നു സാഹചര്യത്തെളിവുകള്‍.
സുമാര്‍ 163 സെന്റീമീറ്റര്‍ ഉയരവും ഇരുനിറവുമുള്ള ഇയാളുടെ നെഞ്ചിന് മുകളിലും ഇടത് മുലക്കണ്ണിന് മുകള്‍ വശത്തുമായി ഓരോ മുറിക്കല കാണുന്നതായി എഫ് ഐ ആറില്‍ പറയുന്നുണ്ട്. ഇടതുകൈത്തണ്ടയിലും വിരലിലും ഇടതുതുടയിലുമായി രക്തം പറ്റിപ്പിടിച്ചിരുന്നു. ലിംഗം ഉദ്ധരിച്ച് ശുക്ലം ഒലിച്ചിറങ്ങിയ നിലയിലും മലദ്വാരത്തില്‍ നിന്ന് കുറച്ചുമലം വന്ന നിലയിലുമായിരുന്നു. കൂടാതെ കഴുത്തില്‍ കുരുക്കിട്ട് കുരുക്കിയ അടയാളവും കയ്യില്‍ ഇന്‍ജക്ഷന്‍ കുത്തിവെച്ച പാടുമുണ്ടായിരുന്നു. ഇതെല്ലാം ഇതൊരു സ്വാഭാവിക തൂങ്ങിമരണമല്ലെന്നതിലേക്കുള്ള വ്യക്തമായ സൂചനയാണ്.
അന്‍വറിനെ മരണപ്പെട്ട നിലയില്‍കണ്ടത്തിയതും വിദ്യാര്‍ഥി പീഡിപ്പിക്കപ്പെട്ടതും ഏകദേശം അടുത്ത സ്ഥലത്തു നിന്നായിരുന്നു. സംഭവം നടന്ന് എട്ടുമാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും കേസില്‍ ഒരാളെപോലും പിടികൂടാനായിട്ടില്ല. വേങ്ങര എസ് ഐ അനില്‍കുമാര്‍ ടി മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ടുസംഭവവും തമ്മില്‍ കൂട്ടിയോജിപ്പിക്കാവുന്ന ഒട്ടേറെ സാഹചര്യത്തെളിവുകള്‍ ഉണ്ടെന്ന് എസ് ഐ അനില്‍കുമാര്‍ സിറാജിനോട് പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അന്‍വറിന്റെ കൊലയാളികളെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കിയിരുന്നു. കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പരാതി നല്‍കിയിട്ടുണ്ടെന്നും അത് ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുമുണ്ട്. ഫയലിപ്പോള്‍ ഡി ജി പി യുടെ പരിഗണനയിലാണെന്നും അഡ്വ. എം ഉമ്മര്‍ എം എല്‍ എയും അറിയിച്ചു.
2006 ജൂണിലായിരുന്നു ആ സംഭവം. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപിന്നിയില്‍ ജാസില എന്ന ഏഴുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ഒരുപതിനഞ്ചുകാരന്‍ മൃഗീയമായി കൊലപ്പെടുത്തി. ഷക്കീര്‍ എന്നായിരുന്നു ആ പയ്യന്റെ പേര്. സാംസ്‌കാരിക കേരളം ഇന്നും ആ ക്രൂരത മറന്നിട്ടില്ല. എന്നാല്‍ ആ മൃഗീയതയിലേക്ക് നയിച്ച സംഭവങ്ങളുടെ പിറകെ അന്വേഷിച്ച് പോയപ്പോഴാണ് ഒരുകാര്യം വ്യക്തമായത്. അവന്റെ ജീവിതവും കടന്നുവന്ന വഴികളും ഒക്കെതന്നെയാണ് അത്തരമൊരു പൈശാചികതയിലേക്ക് അവനെ നടത്തിച്ചത്.
തൃശൂര്‍ ജുവനൈല്‍ ഹോമിലെ ലൈബ്രേറിയനായ സി ആര്‍ രാമകുമാര്‍ അവനോട് അടുത്തിടപഴകിയിരുന്നു. ഒടുവില്‍ 2009 മാര്‍ച്ച് 27ന് രാത്രി വിഷംകഴിച്ച് ഷക്കീര്‍ ചെറിയജീവിതം കൊണ്ട് വലിയ പാഠങ്ങള്‍ സമ്മാനിച്ചാണ് മണ്ണോട് ചേര്‍ന്നത്. ശിഥിലമായ കുടുംബ ബന്ധത്തില്‍ നിന്ന് വരുന്ന കുട്ടിക്ക് എത്രത്തോളം അധ:പ്പതിക്കാനാവുമെന്ന പാഠം. പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് നിരന്തരം ഇരയാകുന്ന ഒരുകുട്ടിയുടെ മനസിനെ അതെത്രത്തോളം സ്വാധീനിക്കുമെന്നതിനുള്ള വലിയ പരീക്ഷണ വസ്‌തു. അതിനെല്ലാമായുള്ള ഉത്തരമായിരുന്നു ഷക്കീര്‍.
മാതാവിന്റെ വഴിവിട്ട ജീവിതത്തിനുള്ള പാരിതോഷികമായിരുന്നു അവന്റെ ജന്മം പോലും.
അവന്‍ ലൈബ്രേറിയനായിരുന്ന സി ആര്‍ രാമകുമാറിനോട് പറഞ്ഞ ചിലവാക്കുകള്‍ തന്നെ ശ്രദ്ധിക്കുക. കടപ്പുറത്ത് ചെന്നിരുന്നാല്‍ ഓരോരോ ചേട്ടന്‍മാര്‍ വന്ന് ബൈക്കില്‍ കേറ്റികൊണ്ടുപോകും. പത്തോ ഇരുപതോ രൂപകിട്ടും. പിന്നെ അല്‍പം കഞ്ചാവും. അതും കൊണ്ടാണ് തിരിച്ചുവരിക. വെറുതെ കിട്ടിയ ലഹരിനുണഞ്ഞ് അതിന്റെ അടിമയായി തീര്‍ന്നു. പണത്തേക്കാളേറെ പലപ്പോഴും ആ ലഹരിക്ക് വേണ്ടിയാണ് പിന്നെ അവരുടെകൂടെ ചെന്നത്. വിശപ്പ് സഹിക്കാമായിരുന്നു. പക്ഷേ ലഹരികിട്ടിയില്ലെങ്കില്‍....
രണ്ടു വര്‍ഷത്തോളം ഒരുകൂട്ടം കാമവെറിയന്‍മാരുടെ ഇരയായി തീരുകയായിരുന്നു അവന്‍.
ഷക്കീറിനെക്കുറിച്ച് പഠിക്കാന്‍ ഞങ്ങള്‍ നാട്ടില്‍ ചെന്നു. അവന്റെ മരണശേഷമായിരുന്നുവത്. രക്ഷിതാക്കള്‍, ബന്ധുക്കള്‍, നാട്ടുകാര്‍, താമസിച്ചുപഠിച്ച മദ്രസ, യത്തീംഖാന, സ്‌കൂള്‍, തുടങ്ങി അവനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നെല്ലാം പതിനഞ്ച് ദിവസമെടുത്ത് വിവരങ്ങള്‍ ശേഖരിച്ചു.
ഇതില്‍ നിന്നും കടപ്പുറത്തെ രണ്ടുവര്‍ഷത്തെ സഹവാസമാണ് അവന്റെ ജീവിതം കലുശിതമാക്കിയതെന്ന് ഞങ്ങള്‍ക്ക് നൂറുശതമാനവും ബോധ്യപ്പെട്ടു. അദ്ദേഹം പറയുന്നു.
ഈ ലേഖന പരമ്പര തുടങ്ങിയത് മനു എന്ന പതിമൂന്നുകാരന്‍ പയ്യന്റെ കഥ പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ കോഴിക്കോട്ടെ സെക്‌സ് റാക്കറ്റുകാരും അവനെ ഉപയോഗിച്ച മനുഷ്യരും പഠിപ്പിച്ചെടുത്ത സംസ്‌കാരം അവന്‍ പ്രാവര്‍ത്തികമാക്കുക തന്നെ ചെയ്‌തു. അത് സ്വന്തം അമ്മയെ കയറിപ്പിടിച്ചുകൊണ്ടായിരുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ആ അമ്മയത് കരഞ്ഞുകൊണ്ടാണ് വെളിപ്പെടുത്തിയതെന്ന് കേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ അജീഷ്. ഇപ്പോള്‍ ഒരുബോര്‍ഡിംങ്ങ് സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കുകയാണ് മനുവിനെ.
മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത ഒരുനായര്‍ തറവാട്ടിലെ 45കാരന്‍ ഇന്ന് ലഹരിക്കടിമയാണ്. മരുമക്കത്തായം നിലനിന്നിരുന്ന കുടംബത്തില്‍ നിന്നും ചെറുപ്രായത്തിലെ ഇയാളെ ബന്ധുക്കളായ പലരും ലൈംഗികമായി ഉപയോഗിച്ചിരുന്നു. അടുത്ത ബന്ധത്തിലെ സ്‌ത്രീകള്‍പോലും. പിന്നീട് മുതിര്‍ന്നപ്പോള്‍ ഇയാളും കുട്ടികളെ തേടി ഇറങ്ങി.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇദ്ദേഹത്തിന് ഇപ്പോഴും താത്‌പര്യം ഇത്തരം പയ്യന്‍മാരോടാണെന്നും ദാമ്പത്യ ജീവിതത്തില്‍ തികഞ്ഞ പരാജയമാണെന്നും വെളിപ്പെടുത്തിയത് ഭാര്യതന്നെയായിരുന്നുവെന്ന് സുരക്ഷയിലെ പ്രോജക്‌ട് ഡയറക്‌ടര്‍ നാസര്‍ ചൂണ്ടികാട്ടുന്നു. ഇദ്ദേഹം ഇന്നും ഈ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
ഇങ്ങനെ ബാല്യകാലത്തുണ്ടായ തെറ്റായ ലൈംഗികാനുഭവങ്ങള്‍ പല ചെറുപ്പക്കാരുടേയും ദാമ്പത്യ ബന്ധത്തെപോലും താറുമാറാക്കുന്നു. അത്‌നിരവധി പെണ്‍കുട്ടികളുടെ ജീവിതത്തിലും ഇരുള്‍ വീഴ്‌ത്തുന്നു. പലതരത്തിലുള്ള പരീക്ഷണങ്ങള്‍ക്കാണ് ഇവര്‍ പയ്യന്‍മാരെ ഇരയാക്കുന്നത്. ഇത്തരം പീഡനങ്ങളിലൂടെ കുട്ടികളുടെ ഭാവിയില്‍ ഇരുള്‍ വന്ന് നിറയുന്നതിനെക്കുറിച്ചും അവര്‍ തലതെറിച്ച വ്യക്തിത്വത്തിനുടമകളായി മാറുന്നതിനെക്കുറിച്ചും ഇതിനേക്കാള്‍ വലിയ ഉദാഹരണങ്ങള്‍ വേറെവേണോ...?
വേട്ടക്കാര്‍ തത്‌ക്കാലത്തേക്കുമാത്രമുള്ള സംതൃപ്‌തിക്കുവേണ്ടി ഇവരില്‍ നടത്തുന്ന പരീക്ഷണം തന്നെയാണ് അവര്‍ മറ്റുള്ളവരിലും പരീക്ഷിക്കുന്നത്. വഴിവിട്ട മാര്‍ഗങ്ങള്‍ക്ക് വഴങ്ങാത്തപ്പോള്‍ ബലപ്രയോഗത്തിന് മുതിരുന്നു. ഇതാണ് പലകുട്ടികളുടേയും മരണത്തിന് വരെ കാരണമാകുന്നതും. മുതിര്‍ന്നവരില്‍ നിന്ന് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന പീഡനം (പീഡോഫീലിയ) കുട്ടികളില്‍ വരുത്തിവെക്കുന്ന ഭീകരതയുടെ ചിത്രങ്ങള്‍ കൂടി പറഞ്ഞ്‌കൊണ്ട് അവസാനിപ്പിക്കാം. അത് വൈകാതെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)