13/11/10

ലൈംഗിക വിപണി പരമ്പര ഭാഗംമൂന്ന്‌ പാപം ചെയ്യാത്തവരില്‍ ആരുണ്ട്‌ കല്ലെറിയാന്‍?


ബംഗ്ലൂരുവില്‍ നിന്ന്‌ പിടിയിലായി പോലീസിന്‌ കൈമാറിയ അജ്‌നാസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ്‌ വേറെയും ചിലകുട്ടികളെക്കൂടി നഗരത്തില്‍ നിന്നും പിടികൂടിയിരുന്നു. അവരില്‍ നിന്നാണ്‌ നടത്തിപ്പുകാരിയായ ആ സ്‌ത്രീയെക്കുറിച്ചറിഞ്ഞത്‌. ഈ കുട്ടികള്‍ പോലീസിന്‌ അവരെക്കുറിച്ച്‌ വ്യക്തമായ സൂചന നല്‍കിയിരുന്നുവെങ്കിലും ഇന്നും അജ്ഞാത ലോകത്താണ്‌ അവര്‍. കേസ്‌ അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന്‌ ചേവായൂര്‍ പോലീസ്‌ പറയുന്നു.


 വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം 2005 മുതല്‍ 2009 നവംബര്‍ വരെയുള്ള കാലയളവില്‍ പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട്‌ 366 കേസുകള്‍ മാത്രമെ സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളു. എന്നാല്‍ ഇതിന്റെ നൂറുമടങ്ങെങ്കിലും സംഭവങ്ങള്‍ മൂടിവെക്കപ്പെട്ടിരിക്കുന്നു. അത്രതന്നെ ഒതുക്കി തീര്‍ത്തിരിക്കുന്നു. ലഭ്യമായ കണക്ക്‌ പ്രകാരം ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കാര്യത്തില്‍ മലപ്പുറത്തിനാണ്‌ റിക്കാര്‍ഡ്‌. കോഴിക്കോടും തൃശൂരുമാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്‌.


എന്നാല്‍16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ സ്‌ത്രീകള്‍ തന്നെ പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലം ജില്ലക്കാണ്‌ ഒന്നാംസ്ഥാനം. വയനാട്‌ രണ്ടാമതാണെങ്കല്‍ മൂന്നാം സ്ഥാനത്തിന്‌ രണ്ട്‌ അവകാശികളുണ്ട്‌. മലപ്പുറവും കോഴിക്കോടും.
ഇന്ത്യയില്‍ 16 വയസ്സില്‍ താഴെയുള്ള 45 ശതമാനം പെണ്‍കുട്ടികളും 25 ശതമാനം ആണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനിരയാകുന്നുവെന്നായിരുന്നു കണക്ക്‌. എന്നാല്‍ അത്‌ പഴങ്കഥയായിരിക്കുന്നു. പതിനഞ്ചു വയസ്സിനുള്ളില്‍ എഴുപത്‌ ശതമാനം ആണ്‍കുട്ടികളും മാസത്തില്‍ ഒരുതവണയെങ്കിലും ലൈംഗിക പീഡനങ്ങള്‍ക്കോ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഇരയാകുന്നു എന്നതാണ്‌ പുതിയ കഥ. ഇത്‌ ഹോസ്റ്റലുകള്‍, ബോര്‍ഡിങ്ങുകള്‍, ഓര്‍ഫനേജുകള്‍, കന്യാസ്‌ത്രീ മഠങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങി കുട്ടികളെ സ്വതന്ത്രമായി ലഭിക്കുന്ന എല്ലായിടത്തും നടക്കുന്നു.

മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും അധ്യാപകന്റെ മര്‍ദനത്തെതുടര്‍ന്ന്‌ ഒരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ നാല്‌മാസങ്ങള്‍ക്കു മുമ്പാണ്‌. എന്നാല്‍ മലപ്പുറത്തെ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരോടാണ്‌ കുട്ടി തന്നെ അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്‌ത കഥ പറഞ്ഞത്‌. ഇതിന്‌ സമ്മതിക്കാത്തതിനെ തുടര്‍ന്നായിരുന്നു അധ്യാപകന്റെ മര്‍ദനമെന്ന്‌ കുട്ടിയും മാതാവും പറയുന്നു. നാലുവര്‍ഷത്തിലധികമായി ഈ അധ്യാപകന്‍ മറ്റുപല കുട്ടികളേയും ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നുവെന്നും അവന്‍വെളിപ്പെടുത്തി. അധ്യാപകന്‌ ഇഷ്‌ടമുള്ള കുട്ടികളെ കൂടെകിടത്താന്‍ കുട്ടികള്‍ക്കിടയില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും പിന്നീട്‌ അയാള്‍ നോട്ടമിട്ട കുട്ടിയെ തന്റെ മുറിയില്‍ എത്തിക്കുകയുമായിരുന്നുവെത്രെ രീതി. ഈ അധ്യാപകനെ ഒടുവില്‍ സ്ഥാപനത്തില്‍ നിന്ന്‌ പുറത്താക്കുകയായിരുന്നു.


കൊടുവള്ളിയിലെയും നിലമ്പൂരിലേയും വയനാട്ടെയും കാസര്‍കോട്ടയും അനാഥാലയങ്ങളില്‍ നിന്നെത്തിയ ചിലകുട്ടികള്‍ വെളിപ്പെടുത്തിയതും സമാനമായ കഥകള്‍ തന്നെയായിരുന്നുവെന്ന്‌ മലപ്പുറത്തേയും വയനാട്ടെയും കോഴിക്കോട്ടെയും ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.


മലപ്പുറം മങ്കടയിലെ ഒരധ്യാപകന്‍ പഠിപ്പിക്കുന്ന കുട്ടികളെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഒടുവില്‍ സ്വന്തം ആണ്‍മക്കളിലേക്കുമെത്തി.അപ്പോള്‍ പരാതിയുമായി രംഗത്ത്‌ വന്നത്‌ ആദ്യഭാര്യതന്നെയാണ്‌. പോലീസിന്റെ അറസ്റ്റ്‌ ഭയന്ന്‌ മുങ്ങിയ ഇദ്ദേഹം ഇന്നും ഒളിവിലാണ്‌. കൊണ്ടോട്ടിക്കടുത്തുള്ള മറ്റൊരധ്യാപകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ക്കുമുമ്പില്‍ വെച്ച്‌ ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടായിരുന്നു മക്കള്‍ക്ക്‌ ലൈംഗിക വിദ്യാഭ്യാസം നല്‍കിയിരുന്നത്‌. തുടര്‍ന്ന്‌ മക്കളിലും പരീക്ഷണത്തിന്‌ മുതിര്‍ന്നു. സംഭവം പുറത്തറിഞ്ഞു. ഇദ്ദേഹം അറസ്റ്റിലുമായി.
എന്നാല്‍ ഇതൊരുമാനസിക രോഗമാണെന്ന പരിഗണനയിലാണ്‌ മഞ്ചേരി ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി ഇദ്ദേഹത്തിന്‌ ജാമ്യം അനുവദിക്കുകയുണ്ടായതെന്ന്‌ അഡീഷനല്‍ ഗവ പ്ലീഡറായ ഒ കുഞ്ഞിക്കോയ തങ്ങള്‍ ചൂണ്ടികാട്ടുന്നു.


കൊച്ചി കുമ്പളങ്ങി അസീസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൃപാലയം ഓര്‍ഫനേജിലെ അന്തേവാസികളെ 2005 മുതല്‍ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കിരയാക്കിയെന്ന കുറ്റത്തിന്‌ അറസ്റ്റിലായ മാനേജിംഗ്‌ ഡയറക്‌ടര്‍ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌ അഗസ്റ്റ്‌ നാലിനാണ്‌. ഇടക്കൊച്ചി പാലമുറ്റം റോഡില്‍ തറേപ്പറമ്പില്‍ ആന്റണി എന്ന ബ്രദര്‍ ആന്റണിക്കാണ്‌ (38) ജാമ്യം അനുവദിച്ചത്‌.


കന്യാസ്‌ത്രീ മഠങ്ങളുടെ അകത്തളങ്ങള്‍ പറയുന്നതും വിഭിന്ന കഥകളല്ല. 2008 ഓഗസ്റ്റില്‍ കൊട്ടിയം പോര്‍ട്ട്‌ കോണ്‍വെന്റില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്‌ത സിസ്റ്റര്‍ അനൂപയെ സ്വയംഹത്യക്ക്‌ പ്രേരിപ്പിച്ചത്‌ കോണ്‍വെന്റിലെ മദറില്‍ നിന്നുണ്ടായ പീഡനമായിരുന്നുവെന്നാണ്‌ ആരോപണം. മദര്‍ ചെയ്യിക്കാന്‍ പാടില്ലാത്തത്‌ ചെയ്യിച്ചത്‌ കൊണ്ടാണ്‌ മകള്‍ ആത്മഹത്യചെയ്‌തതെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. 1992 നുശേഷം കേരളത്തിലെ കന്യാസ്‌ത്രീ മഠങ്ങളില്‍ നിന്നായി 32 ആത്മഹത്യകള്‍ നടന്നതായാണ്‌ കണക്കുകള്‍.

മലപ്പുറം, കോഴിക്കോട്‌ ജില്ലകളുടെ വിവിധഭാഗങ്ങളില്‍ നിന്നായി 1997ല്‍ കാണാതായത്‌ അറുപതിലേറെ കുട്ടികളായിരുന്നു. അവരെത്തിപ്പെട്ടതും സെക്‌സ്‌ മാഫിയകളുടെ കരവലയത്തിലേക്കാണ്‌. അവരില്‍ പലരേയും തിരിച്ചുകിട്ടി. തലയും ഉടലും കൈകാലുകളും വേര്‍പ്പെട്ട ശവങ്ങളായി. ചിലര്‍ ജീവച്ഛവങ്ങളാണിന്നും. 



പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായിരുന്ന സലീം, തിരൂര്‍ ഇരിങ്ങാവൂരിലെ വെള്ളിയേങ്ങല്‍ ആലിക്കുട്ടിഹാജിയുടെ മകന്‍ സമീര്‍ബാബു, പേരാമ്പ്ര കൂരാച്ചുണ്ടിലെ കുരുടിയത്ത്‌ അസൈനാരുടെ മകന്‍ റഫീഖ്‌, കോഴിക്കോട്‌ വെള്ളയില്‍ സ്വദേശിയായിരുന്ന ആഷിഖ്‌ എന്നിവരുടെ ശരീരങ്ങളാണ്‌ മൃത്‌ദേഹങ്ങളായി മടങ്ങിയെത്തിയത്‌. ഇത്‌ ഏതാനും ചിലര്‍ മാത്രം.
അന്ന്‌ കാണാതായവരിലെ 90 ശതമാനം കുട്ടികളെക്കുറിച്ചും ഇന്നും ഒരുവിവരവുമില്ലെന്ന്‌ പറയുന്നു ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന കേരള സാംസ്‌കാരിക സമിതിയുടെ സംസ്ഥാന സെക്രട്ടറി വെട്ടിച്ചിറ മൊയ്‌തു.



 ഈ കഥകളുടെ ഭീകരത അറിയണമെങ്കില്‍ പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്കപ്പുറത്ത്‌ മലപ്പുറം ജില്ലയിലുണ്ടായ ചില കഥകളില്‍ നിന്നും തുടങ്ങണം. അന്ന്‌ തിരൂരിലും കോഴിക്കോട്ടും സജീവമായിരുന്ന സെക്‌സ്‌ മാഫിയകളുടെ നീരാളിക്കൈകളില്‍ കുരുങ്ങിപ്പോയവരുടെ ഇന്നത്തെ കഥകൂടി കേള്‍ക്കണം. ആ കഥകള്‍ വൈകാതെ 

20 അഭിപ്രായങ്ങൾ:

  1. വായിക്കുന്നു ഹംസക്കാ.താങ്കള്‍ എഴുത്ത് തുടരണം.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, നവംബർ 14 7:22 PM

    ITHRAM DUSHICHA PRAVARTHIKL CHEYUNNAVAREY NIYAMATHIN MUNNIL KONDU VARAAN SHRAMIKKUKA.

    NANGALUND KUDEY.
    EZHUTHU THUDARUKA

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, നവംബർ 14 10:15 PM

    പ്രിയപ്പെട്ട ഹംസ ആലുങ്ങല്‍
    താങ്കള്‍ ആരെയാണ്‌ ഭയപ്പെടുന്നത്‌...?എന്തിന്‌ ഭയപ്പെടണം..?
    യഥാര്‍ഥപത്രപ്രവര്‍ത്തനമാണ്‌ താങ്കള്‍ നടത്തുന്നതെങ്കില്‍
    ആരെയും യപ്പെടേണ്ടതില്ല.
    അതിനായി നട്ടെല്ല്‌ വളക്കേണ്ടതുമില്ല. എല്ലായിടത്തും നടക്കുന്നതാണെങ്കിലും
    ഇതിന്റെ ഭവിഷത്തിനെക്കുറിച്ച്‌ സമൂഹം ഇനിയും ഉണര്‍ന്നിട്ടില്ല.
    അതിന്‌ താങ്കളുടേതായ ശ്രമങ്ങള്‍ നടത്തിയല്ലോ എന്നോര്‍ത്ത്‌ നിങ്ങള്‍ക്ക്‌ അഭിമാനിക്കാം.
    ഭാവുകങ്ങള്‍. കാത്തിരിക്കുന്നു
    തുടര്‍ലക്കങ്ങള്‍ക്കായി.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, നവംബർ 14 10:21 PM

    Nasiyansan
    November 14, 2010 - 11:43 pm
    ബൂ‍ലോകം ഓണ്‍ലൈനിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച പരമ്പരയാണ് ഹംസയുടേത്.പക്ഷേ വായനക്കാരാരും പതിവു പോലെ കമന്റുന്നതായി കാണുന്നില്ല!
    വിഷയം സെക്സ് ആയതുകൊണ്ടാണ്‌ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചതു …ഫയറും ക്രൈമും ഒക്കെ വായിക്കുന്ന അനുഭവം…മുന്‍പ് കേട്ടിട്ടുള്ള രണ്ടു വാര്‍ത്തകള്‍ കണ്ടതുകൊണ്ടു ഒന്ന് രണ്ടു അഭിപ്രായങ്ങള്‍ പറയുന്നു …
    അനാഥ മന്ദിരങ്ങള്‍ ആര്‍ക്കും തുണ്ടാങ്ങാവുന്നഅവസ്ഥയാനുള്ളത് ..അവിടെ എന്ത് നടക്കുന്നു എന്ന് പലപ്പോഴും അറിയാനും കഴിയുന്നില്ല ….കൊച്ചി കുമ്പളങ്ങി അസീസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൃപാലയം ഓര്‍ഫനേജ് അങ്ങനെയുള്ള ഒന്നായിരുന്നു …പ്രസ്തുത ട്രസ്റ്റിനു ഏതെങ്കിലും ക്രൈസ്തവ സഭയുമായി ബന്ധമില്ല ….പേരിനൊപ്പം ” ബ്രദര്‍” എന്നൊക്കെ ചേര്‍ക്കുന്നത് ചെന്നായ്ക്കളുടെ ആട്ടിന്‍തോലണിയലാണ് ..
    സിസ്റ്റര്‍ അനൂപയുടെ ആത്മഹത്യയും ലൈഗിക പീഡനങ്ങളുടെ ഫലമായിരുന്നില്ല എന്ന് കൂടി ഓര്‍മിപ്പിക്കുന്നു …ഇവിടെ ആരോപണ വിധേയമായ കന്യാസ്ത്രീക്ക് 72 വയസ് പ്രായമുണ്ട് ..കോണ്‍വെന്റില്‍ പാലിക്കേണ്ട അച്ചടക്കം പാലിക്കാന്‍ പറയുന്നത് പീഡനമായി കരുതിയാല്‍ തന്നെ അത് ലൈഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്നില്ല …പഠിക്കാത്തതിനു അപ്പന്‍ മകനെ തല്ലി എന്നുള്ളത് അപ്പന്‍ മകനെ ലൈഗികമായി പീഡിപ്പിച്ചു എന്ന് പറയുന്നതുപോലെ

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2010, നവംബർ 14 10:43 PM

    ഓരോ തെറ്റുചെയ്യുന്നവനും പറയാനുണ്ട്‌
    ഓരോ ന്യായീകരണങ്ങള്‍. ഓരോ ശരിയും വിവിധകോണുകളിലൂടെ
    വിശകലനം ചെയ്‌താല്‍ അത്‌ തെറ്റായും വ്യാഖ്യാനിക്കാം. രാഷ്‌ട്രീയക്കാരുടെ നിപാട്‌പോലെ.
    തങ്ങളോട്‌ബന്ധമുള്ളവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അരങ്ങേറിയ സംഭവങ്ങളെ
    ചിലര്‍ ന്യായീകരിക്കുന്നത്‌ അതുകൊണ്ടാണ്‌.
    അങ്ങനെ വരുമ്പോള്‍ ഇവിടെ ഒന്നും വാര്‍ത്തയാവില്ലല്ലോ. തങ്ങളുടെ ഭാഗം
    ശരിയാണെന്ന്‌ വാദിക്കുന്നവരും അതിനെ ന്യായീകരിക്കുന്നവരും ബോധപൂര്‍വം
    മറക്കുന്ന ചിലസത്യങ്ങളുണ്ട്‌. ഇത്തരമൊരു ലൈംഗിക വൈകൃതം കേരളത്തില്‍ എവിടെയും നടക്കുന്നു. സ്ഥാപനമെന്നോ പൊതുസ്ഥലമെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ കൃസ്‌ത്യനെന്നോ പറഞ്ഞ്‌ വേര്‍തിരിക്കേണ്ടതില്ല. തെറ്റായ ലൈംഗിക സന്ദേശത്തിലൂടെ നിരവധി കുട്ടികളുടെ ജീവിതം കൊണ്ടാണവര്‍ പന്താടുന്നത്‌.
    ഫയറും ക്രൈമും പറയുന്ന സംസ്‌കാരത്തെ വളര്‍ത്തുകയാണ്‌ ഹംസ ആലുങ്ങല്‍ ചെയ്യുന്നതെന്ന്‌ നിഷ്‌പക്ഷ വായനയില്‍ ആരും പറയുമെന്ന്‌ തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ നാസിയാന്‍സം
    പേര്‌ അതുതന്നെയാണോ എന്ന്‌ എനിക്കറിയില്ല.
    എന്തായാലും താങ്കളുടെ പ്രതികരണത്തിന്‌
    ഒരുമറുകുറിവേണമെന്ന്‌ തോന്നുന്നു. ഈ പരമ്പരയില്‍
    പറയുന്ന ഓരോ കഥകളും സത്യസന്ധമാണെന്നൊന്നും
    എനിക്കഭിപ്രായമില്ല. അങ്ങനെയാവണമെങ്കില്‍
    ഇരകളെയും വേട്ടക്കാരെയും കാണാന്‍ സാധിക്കണമായിരുന്നു.
    നിര്‍ഭാഗ്യവശാല്‍ രണ്ടുകൂട്ടരെയും കാണാന്‍ സാധിച്ചിട്ടില്ല. അത്‌പ്രായോഗികമായിരുന്നുവെങ്കില്‍
    ഞാനതും ചെയ്യുമായിരുന്നു.
    കുമ്പളങ്ങി കൃപാലയം, കൊട്ടിയത്തെ സിസ്റ്റര്‍ അനൂപ എന്നീ സംഭവങ്ങളെല്ലാം
    നേരത്തെ പത്രങ്ങളിലും മറ്റും വന്നതാണ്‌. അവരുടെ പേര്‌ വെച്ചുതന്നെ. ഇന്ത്യാടുഡേ
    യില്‍ അവരുടെ മാതാപിതാക്കളുടെ ഇന്റര്‍വ്യൂവും പ്രസിദ്ധീകരിച്ചിരുന്നു. ഞാനത്‌ പരാമര്‍ശിച്ചുവെന്നെയുള്ളൂ.
    ഞാനായിട്ട്‌ കണ്ടെത്തിയ സംഭവങ്ങളില്‍ ഒരിടത്തും ആളുകളുടെയോ സ്ഥാപനങ്ങളുടെയോ പേര്‌ പരാമര്‍ശിച്ചിട്ടില്ല. താങ്കള്‍ പരാമര്‍ശിച്ച പ്രസിദ്ധീകരണങ്ങളോളം പോകാന്‍ മാന്യത അനുവദിക്കാത്തതുകൊണ്ടാണ്‌. അത്തരമൊരു വായനാസംസ്‌കാരമാണ്‌ ഞാന്‍ വളര്‍ത്തുന്നതെന്ന്‌ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ മാപ്പ്‌. ഇത്‌ മുഴുവനായി വായിക്കുക. എന്ന അഭ്യര്‍ഥനയും.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2010, നവംബർ 15 4:32 AM

    No comments.. bcz it's true... awaiting for next post.

    http://andamannazeer.blogspot.com

    മറുപടിഇല്ലാതാക്കൂ
  8. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇതില്‍ വായിച്ചത് . ഇത്‌ ഹോസ്റ്റലുകള്‍, ബോര്‍ഡിങ്ങുകള്‍, ഓര്‍ഫനേജുകള്‍, കന്യാസ്‌ത്രീ മഠങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങി കുട്ടികളെ സ്വതന്ത്രമായി ലഭിക്കുന്ന എല്ലായിടത്തും നടക്കുന്നു. ഈ വിവരങ്ങള്‍ വളരെ ഭയത്തോടാണ് കാണുന്നത് .ഇവിടെ പറഞ്ഞ കണക്കുകള്‍ ഒക്കെ സത്യസന്ധമാണോ ഹംസ ? ആണങ്കില്‍ എന്തുകൊണ്ട് ഇതുവരെ ശിശുക്ഷേമ വകുപ്പ് ഇടപ്പെടുന്നില്ല . ഇതിലെ വിവരങ്ങള്‍ എനിക്ക് പൂര്‍ണമായി അങ്ങോട്ട്‌ ദഹിക്കുന്നില്ല .
    എന്തായാലും അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  9. ഹംസക്ക ഞാന്‍ നിസാര്‍
    ഞാന്‍ നിങ്ങളുടെ കഥകളൊക്കെ മുന്‍പേ വായിച്ചിരുന്നു. അന്നേ എനിക്കു നിങ്ങളെ അറിയാം .. നിങ്ങള്‍ക്ക് എന്നെ അറിയില്ലെങ്കിലും;
    പഴയ പൂങ്കാവനം മാസിക, തൂലിക, അങ്ങനെ അങ്ങനെ ഏതൊക്കെ എന്ന് ഇപ്പോള്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ സൌദിയില്‍ ദുബാ എന്ന് പറയുന്ന സ്ഥലത്ത് ആണ്. ഈ അടുത്തൊരു ദിവസം ടി വി യില്‍ ആണെന്ന് തോന്നുന്നു നിങ്ങളുടെ ഈ കഥാ മോഷണത്തെ കുറിച്ച് വാര്‍ത്ത കണ്ടു. അപ്പോള്‍ ഞാന്‍ എന്റെ റൂമിലുള്ള ആളുകളോട് പറഞ്ഞു ഹംസ ആലുങ്ങല്‍ തരക്കേടില്ലാത്ത എഴുത്ത് കാരനാണ്. ഞാന്‍ അങ്ങേരുടെ കഥകളൊക്കെ വായിക്കാറുണ്ടായിരുന്നു എന്ന്.
    റൂമില്‍ ഞാന്‍ മാത്രമേ വായന കമ്പക്കാരന്‍ ആയുള്ളൂ. ബാകി ഉള്ളവര്‍ മുസ്ലിയാക്കന്മാരും മറ്റുമാണ്. അപ്പോള്‍ അവരില്‍ ഒരാള്‍ നിങ്ങളെ കുറിച്ച് പറഞ്ഞു. ഞാനും ഹംസയും ഒപ്പം പഠിച്ചവരാണ് എന്ന്...ഇപ്പോള്‍ ഹംസക്ക് എന്നെ ഓര്‍മ്മയുണ്ടോ ആവൊ എന്ന്. അയാളുടെ പേര് ഞാന്‍ പറഞ്ഞു തരാം "ഹസ്ബുള്ള" അന്ജച്ചവടി.
    ആ സന്തോഷം നിങ്ങളോട പങ്കു വെക്കുന്നു. ഒപ്പം കഥ മോഷണത്തെ കുറിച്ച് .. .... മോഷ്ടിക്കുന്നവര്‍ എന്നും മോഷ്ടിച്ച് കൊണ്ടേ ഇരിക്കും, നാടോടിക്കറ്റ് മുതല്‍ തുടങ്ങിയതല്ലേ ... ചൊട്ടയിലെ ശീലം ചുടല വരെ ..... എന്തായാലും പ്രതികരണം ഒന്ന് കൂടി ചൂടാക്കാംആയിരുന്നു.

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍2010, നവംബർ 17 6:52 AM

    Muslim madrasakalil nadakkunna peedanangal vittu poyi ....

    മറുപടിഇല്ലാതാക്കൂ
  11. ഞാന്‍ ഓര്‍ക്കുന്നുണ്ട് എനിക്ക് ഒരു 10 വയസ്സുള്ളപ്പോള്‍ ഞാന്‍ മദ്രസ്സയില്‍ വൈകുന്നേരം ടൂഷനു പോകുമായിരുന്നു. ഞാനും എന്നെക്കാള്‍ 2 വയസ്സ് മുതിര്‍ന്ന ഒരു പെണ്‍കുട്ടിയും ആയിരുന്നു ക്ലാസ്സില്‍ ഉണ്ടായിരുന്നത്. ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു ആ അധ്യാപകന്‍ ആ പെണ്‍കുട്ടിയുടെ ഡ്രെസ്സിനുള്ളില്‍ കൂടി കൈ ഇടുന്നത് പലപ്പോഴും കണ്ടീട്ടുണ്ട്..പക്ഷേ എനിക്ക് അന്നൊന്നും എന്തിനാണെന്നു മനസ്സിലായിരുന്നില്ല.
    പക്ഷെ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും അതു എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു ..ഒരു മുറിപ്പാടായി

    മറുപടിഇല്ലാതാക്കൂ
  12. കണക്കുകള്‍ കള്ളം പറയുന്നതല്ല. സത്യം തന്നെയാണ്‌ മാഷെ.
    ഇല്ലാത്ത സംഭവങ്ങളും കണക്കുകളുമൊക്കെ സൃഷ്‌ടിച്ചിട്ട്‌ എന്തുനേടാന്‍....
    ആദരവ്‌ നേടിയവന്‌ ദുഷ്‌കീര്‍ത്തി മരണത്തേക്കാള്‍ ഭയാനകമാണെന്നല്ലെ പഴമൊഴി.
    സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും ദേശീയ ശിശുവികസന കൗണ്‍സിലിന്റേയും പുരസ്‌കാരങ്ങള്‍ നേടിയ ഒരാളാണ്‌ ഈയുള്ളവന്‍.

    മറുപടിഇല്ലാതാക്കൂ