6/7/12

പരമ്പര അസാന ഭാഗം അമേരിക്കന്‍ മാലിന്യം, മലയാളിയുടെ ഇഷ്ടഭോജനം


മൈദയുടെ ചരിത്രം 
യൂറോപ്പിലും അമേരിക്കന്‍ വന്‍കരയിലും ജീവിക്കുന്നവരുടെ പ്രധാന ഭക്ഷ്യ വിഭവം ഗോതമ്പാണ്. കഞ്ഞിവെച്ചും ചപ്പാത്തിയും റൊട്ടിയുമുണ്ടാക്കിയും മൊക്ക അവര്‍ അത് ഭക്ഷിക്കുന്നു. പൊടിച്ച ഗോതമ്പ് അങ്ങനെ തന്നെ ഉപയോഗിക്കുകയായിരുന്നു ആദ്യകാലത്തവര്‍. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോതമ്പ്‌പൊടി അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്താല്‍ നാരിന്റെ അംശം മുഴുവന്‍ നഷ്ടപ്പെടുത്തിയാല്‍ ലഭിക്കുന്ന നല്ല മൃദുവായ പൊടിക്ക് കൂടുതല്‍ രുചിയുണ്ടാകുമെന്നും കണ്ടെത്തി.
പക്ഷേ ഇത്തരത്തിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നവരുടെ ആരോഗ്യം ക്ഷയിക്കുന്നു. ഇത് കണ്ട് ഞെട്ടിയ യൂറോപ്യന്‍മാര്‍ ഇതേ തുടര്‍ന്ന് പഠനം നടത്തി. ഗോതമ്പിന്റെ നാരുള്ള അംശവും തരികളടങ്ങിയ ഭാഗം മാത്രമേ ആരോഗ്യത്തിന് ആവശ്യമുള്ളെന്നാണ് ആ പഠനത്തില്‍ വ്യക്തമായത്. ബാക്കിയുള്ളവ ആരോഗ്യത്തിന് ഹാനികരമാണെന്നും അവര്‍ മനസ്സിലാക്കി. ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും കര്‍ക്കശമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന അമേരിക്കകാരും യൂറോപ്യരും ഗോതമ്പിലെ വളരെ മൃദുവായ പൊടി മാലിന്യമായി കരുതി പുഴയോരങ്ങളില്‍ തള്ളുകയായിരുന്നു.
ഇംഗ്ലണ്ടിലെ പട്ടാളക്കാര്‍ക്കും കുറച്ചുകാലം ഈ മൃദുവായ പൊടി ഉപയോഗിച്ചുള്ള(മൈദ) ഭക്ഷണം നല്‍കിയിരുന്നു. അവരിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് 1949ല്‍ തന്നെ മൈദയെ നിരോധിക്കുകയുണ്ടായി. അമേരിക്കയിലും യൂറോപ്പിലും മൈദ മാലിന്യം ടണ്‍ കണക്കിനാണ് നദീ തീരങ്ങളില്‍ കുന്നുകൂടിയത്.
അലഞ്ഞു തിരിയുന്ന നാല്‍ക്കാലികളുടെ ദേഹത്ത് മൈദ മാലിന്യം പശപോലെ ഒട്ടിപ്പിടിച്ച നിലയില്‍ കണ്ടപ്പോഴാണ് മൈദ ഉപയോഗിച്ച് പശ ഉണ്ടാക്കാമെന്ന ബുദ്ധി സായിപ്പിന്റെ മനസ്സിലുദിച്ചത്. മൂന്നാംലോക രാജ്യങ്ങളിലേക്ക് ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റി അയക്കുന്ന കൂട്ടത്തിലാണ് ഈ മൈദ മാലിന്യത്തേയും കയറ്റി അയക്കുന്നത്. പശയുണ്ടാക്കാനെന്ന വ്യാജേനെ ഇന്ത്യയിലുമെത്തി ഈ അമേരിക്കന്‍ മാവ്. ഇളം തവിട്ട് നിറത്തിലുണ്ടായിരുന്ന ഈ വസ്തു കേരളത്തില്‍ സിനിമാപോസ്റ്ററുകളും രാഷ്ട്രീയക്കാരുടെ ചുവരെഴുത്തുകളും ഒട്ടിക്കാനുള്ള പശയുണ്ടാക്കാനാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്.


ദാരിദ്ര്യത്തിന്റേയും വറുതിയുടേയും നാളുകളായിരുന്നു പിന്നീട് കേരളത്തില്‍ ഇതിനിടയിലാണ് ആരൊക്കെയോ മൈദയെ ഭക്ഷണമായി ഉപയോഗിച്ച് തുടങ്ങിയത്. 
ഇത് വൈകാതെ സായിപ്പും മനസ്സിലാക്കി. അവരുടെ കുരുട്ടു ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വ്യവസായ താത്പര്യവും ലാഭക്കൊതിയും ഭാവനയും വളര്‍ന്നു. മൈദ ഉപയോഗിച്ച് എന്തെല്ലാം ഭക്ഷ്യ വിഭവങ്ങള്‍ ഉണ്ടാക്കാമെന്നവര്‍ ഗവേഷണം നടത്തി. പലയിടത്തും ഇതുയോഗിച്ചുള്ള ഭക്ഷണ വിഭവങ്ങളുണ്ടാക്കാനുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ഒടുവില്‍ ആ ബുദ്ധി വിജയിച്ചു. 50ല്‍ പലഹാരങ്ങളും പെറോട്ട, പൂരി, ചപ്പാത്തി, നാന്‍, റൊട്ടി, കേക്ക്, ബ്രഡ് തുടങ്ങിയ ഒട്ടനവധി ഭക്ഷ്യ വിഭവങ്ങള്‍ ഉണ്ടാക്കാനാകുമെന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് അവരുടെ മാലിന്യങ്ങള്‍ വലിയ വിലക്ക് വിപണനം ചെയ്യാന്‍ ഇന്ത്യന്‍ വിപണിയും തുറന്ന് കിട്ടി. ആ മാലിന്യം ഇന്ത്യക്കാരുടെ വയറ്റില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് അവര്‍ക്ക് തുറന്ന് കിട്ടിയത്.

മൈദയുടെ പരാക്രമങ്ങള്‍
പൊറോട്ടയെ അണിയിച്ചൊരുക്കുന്ന മൈദയില്ലെങ്കില്‍ മലയാളി തന്നെയില്ല എന്നതാണ് അവസ്ഥ. ഗോതമ്പിന്റെ ഉമിയും തവിടും നാരുള്ള അംശവും ഒഴിവാക്കി ഒന്നിനും കൊള്ളാത്ത പൊടിയില്‍ നിന്ന് റവയുമെടുത്ത് ശേഷം വരുന്ന വേസ്റ്റാണ് മൈദയായി മാറുന്നത്. അലോക്‌സന്‍ എന്ന കെമിക്കലും ബെന്‍സോയില്‍ പെറോക്‌സൈഡ് ബ്ലീച്ചിംഗ് കെമിക്കലും കൂടി ചേര്‍ത്താല്‍ ഇത് മൃദുവായി മാറുന്നു.
ഇന്ത്യക്കാരുടെ വെളുത്ത ഭക്ഷണത്തോടുള്ള ആര്‍ത്തി കണ്ട് അമേരിക്കന്‍ വാണിജ്യബുദ്ധി പ്രവര്‍ത്തിച്ചതിന്റെ പരിണിതഫലം കൂടിയാണ് മൈദയെ ഇത്ര ജനകീയമാക്കി മാറ്റിയത്. എന്നാല്‍ ഇന്ന് വിദേശ സാങ്കേതിക കൗശലം ഉപയോഗിച്ച് ഇന്ത്യയില്‍ തന്നെയാണിത് നിര്‍മിക്കുന്നത്.
പോസ്റ്റര്‍ ഒട്ടിക്കുക എന്നത് മാത്രമാണ് മൈദകൊണ്ടുള്ള ഏക ഉപകാരം. എന്നാല്‍ മൈദ ശരീരത്തിലെ ജലാംശം ഊറ്റിയെടുക്കുന്നു. ഗോതമ്പ് ദഹിക്കാന്‍ മൂന്ന് മണിക്കൂര്‍ മതിയെങ്കില്‍ മൈദക്ക് 16 മണിക്കൂര്‍ വേണം. പെറോട്ടയെ ദഹിപ്പിക്കാനുള്ള കഴിവ് ശരീരത്തിനില്ല. കുഴഞ്ഞ് വീണ് മരിക്കുന്നവരില്‍ ഭൂരിഭാഗവും പെറോട്ട തീറ്റക്കാരാണെന്ന് പറയുന്നു ചേര്‍ത്തലയിലെ മോഹനന്‍ വൈദ്യര്‍.


ബയോ കെമിസ്ട്രി ലാബുകളില്‍ ഇന്‍സുലിന്‍ ടെസ്റ്റ് ചെയ്യാനായി വെള്ള എലികളിലും ഗിനിപന്നികളിലും പ്രമേഹമുണ്ടാക്കാന്‍ കുത്തിവെക്കുന്ന മരുന്നാണ് മൈദ ഉണ്ടാക്കാനുപയോഗിക്കുന്ന അലോക്‌സിന്‍ എന്ന രാസവസ്തു. ഇത് അപകടമാണ്. മൈദ പ്രമേഹത്തെ ഉണ്ടാക്കുന്നു. പ്രമേഹമുണ്ടായി കഴിഞ്ഞാല്‍ രക്തസമ്മര്‍ദവും കിഡ്‌നി പ്രശ്‌നങ്ങളും ലിവറിനുള്ള അസുഖങ്ങളും താനെ വന്നുകൊള്ളും. അടുത്ത തലമുറയിലേക്കും ഇത് പടരുകയും ചെയ്യുന്നു. 
കടകളില്‍ നിന്നും വാങ്ങുന്ന ഗോതമ്പു പൊടി, അരിപ്പൊടി, പുട്ടുപൊടി തുടങ്ങിയ എല്ലാ ധാന്യങ്ങളിലും വെളുപ്പ് നിറമുണ്ടാക്കാനും മൃദുത്വം കൂട്ടാനും അലോക്‌സിന്‍ ചേര്‍ക്കുന്നുണ്ട്. രുചികൂട്ടുന്നതിനായി കൂടിയാണിത്. ഇത് തിരിച്ചറിയാന്‍ ലാബ് ടെസ്റ്റ് ചെയ്യണമെന്നില്ല. നിങ്ങള്‍ വീട്ടില്‍ നിന്നും പൊടിക്കുന്ന അരിയും കടയില്‍ നിന്ന് വാങ്ങുന്ന അരിപ്പൊടിയും തമ്മിലെ മൃദൃത്വം പരിശോധിച്ചാല്‍ മാത്രം മതിയാകും. രാമനാട്ടുകര ഗുഡ് ലൈഫ് ഹോസ്പിറ്റലിലെ ഡോ. അഷ്‌റഫ് പറയുന്നു. 
നാടന്‍ അരി ഒരു കലത്തിലിട്ട് ഒരു മാസം സൂക്ഷിച്ചാല്‍ കട്ടകുത്തുന്നു. അല്ലെങ്കില്‍ പുഴു വന്നിട്ടുണ്ടാകും. കടയിലെ അരിപ്പൊടി ആറുമാസം കഴിഞ്ഞാലും കേട് വരുന്നില്ല. അപ്പോള്‍ പുഴുക്കള്‍ക്കുപോലും വേണ്ടാത്തതും പൂപ്പലിനുപോലും വളരാന്‍ സാധിക്കാത്തതുമായ വിഷം നിറഞ്ഞ അരിയാണ് നമ്മള്‍ വിലകൊടുത്ത് വാങ്ങുന്നത്. ഡോ അഷ്‌റഫ് ചൂണ്ടിക്കാട്ടുന്നു. മൈദ ആഹാരം കഴിച്ചാല്‍ ദഹനം വളരെ പ്രയാസമേറിയതാണ്. മൈദയുമായി അഹോരാത്രം കഷ്ടപ്പെടേണ്ടി വരുന്നു വൃക്കകള്‍ക്ക്. മൈദയിലെ പശ കുടലില്‍ പലഭാഗത്തും ഒട്ടിപ്പിടിക്കുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കും. മൈദ ഏത് രൂപം മാറി വന്നാലും ആരോഗ്യത്തിന് ഹാനികരമാണ്. ആഹാരകാര്യത്തിലുള്ള നമ്മുടെ സമീപനം മാറ്റിയാല്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്ന് ഗാന്ധിജി പറഞ്ഞ് വെച്ചിരുന്നു. അത് എത്ര ശരിയാണെന്ന് പറഞ്ഞ് തരുന്നു പുതിയ സാഹചര്യങ്ങള്‍. ഇരു വൃക്കകളും തകര്‍ന്ന ഈ ഹതഭാഗ്യനെ സഹായിക്കൂ. എന്ന തലക്കെട്ടില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രം മൂന്ന് മാസത്തിനിടെ വന്ന വാര്‍ത്തകള്‍ 42 എണ്ണമാണ്. എല്ലാം വിരല്‍ ചൂണ്ടുന്ന ദുരന്തങ്ങളില്‍ മൈദയുണ്ട് പ്രതിപ്പട്ടികയില്‍. വൃക്കരോഗികളെ സഹായിക്കാനുള്ള സമിതിയല്ലല്ലോ നമുക്കാവശ്യം. വൃക്കോഗികള്‍ ഉണ്ടാകാതിരിക്കാനുള്ള സമിതിയല്ലേ. അതുമാത്രം ഉണ്ടാകുന്നില്ല എന്നതാണ് സത്യം. 

മിനറല്‍ ഓയല്‍ എന്ന ഭീകരന്‍

ബേക്കറി പലഹാരങ്ങളിലെ 100 ശതമാനവും മൈദയില്‍ വേവിച്ചെടുക്കുന്നവയാണ്. ഇതില്‍ ക്രിത്രിമ നിറങ്ങളും മിനറല്‍ ഓയിലും ടേസ്റ്റ് മേക്കേഴ്‌സും അജിനോമോട്ടോയും ചേര്‍ക്കുന്നുണ്ട്. ഭക്ഷ്യ എണ്ണകള്‍ക്ക് വിലകൂടുമ്പോള്‍ കുറഞ്ഞവിലക്ക് ലഭ്യമാകുന്നവയെ തേടി പോകാന്‍ പ്രേരിപ്പിക്കുന്നത് സ്വാഭാവികമാണ്. ബേക്കറി പലഹാരങ്ങള്‍ പലതും എണ്ണയില്‍ വറുത്തെടുക്കുന്നതാണ്. എന്നാല്‍ സാധനങ്ങളുടെ വിലകൂട്ടുവാനും സാധ്യമല്ല. അപ്പോഴാണ് മിനറല്‍ ഓയില്‍(ലികിഡ് പാരഫിന്‍)എന്ന എണ്ണ ഉപയോഗിക്കുന്നത്. പെട്രോളിയത്തില്‍ നിന്നും ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ തുടങ്ങിയവ എടുത്ത് കഴിഞ്ഞാല്‍ ശേഷിക്കുന്ന വസ്തുവില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് മണമില്ലാത്ത മണ്ണെണ്ണ. ഇതാണ് മിനറല്‍ ഓയല്‍. ഇതിന് വിലയും കുറവാണ്. ഇതില്‍ ഏത് വസ്തുക്കളും പൊരിച്ചെടുക്കാം. വെളിച്ചെണ്ണക്കു പകരമായോ ഭക്ഷ്യ എണ്ണകള്‍ക്കു പകരമായോ ഉപയോഗിക്കാം. 
മുമ്പ് എണ്ണകളില്‍ പൊരിച്ചെടുക്കുന്ന പലഹാരങ്ങള്‍ ഒരാഴ്ച കഴിയുമ്പോള്‍ കാറാറുണ്ടായിരുന്നു. എന്നാല്‍ ഇന്നത് ഉണ്ടാകുന്നില്ല. ജിലേബിയും നാല് ദിവസം കഴിഞ്ഞാല്‍ ചീത്തയായിരുന്നു. ഫങ്കസ് ബാധയാണിതിന് കാരണം. ഇന്ന് ബേക്കറികളിലിരിക്കുന്ന ഒരു വസ്തുവിനും മാസങ്ങളോളമിരുന്നാലും കേട് വരുന്നില്ല. ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിക്കുക. ഉത്തരം ഒന്നേയുള്ളൂ. ഇവയിലെല്ലാം ഭക്ഷ്യ വസ്തുക്കളില്‍ പൂപ്പല്‍ പിടിക്കാതിരിക്കാനും ബാക്ടീരിയയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനുമായി പ്രസര്‍േറ്റര്‍ എന്ന രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. രുചി വര്‍ധിപ്പിക്കാനും ആഹാരത്തോട് ആര്‍ത്തി തോന്നിപ്പിക്കാനും അജിനോമോട്ടോയും ഉപയോഗിക്കുന്നു.


അജിനോമോട്ടോ
ചൈനീസ് സാള്‍ട്ട് എന്ന പേര് വിളിക്കുന്ന അജിനോമോട്ടോ ഭക്ഷ്യ വസ്തുക്കളുടെ രുചികൂട്ടാനും ഭക്ഷണത്തോട് അമിതമായ ആര്‍ത്തി ഉണ്ടാക്കുന്നതിനുമാണ് ചേര്‍ക്കുന്നത്. ആധുനിക ചൈനക്കാര്‍ ഈ ആവശ്യത്തിനായി ഉപയോഗിച്ച് വന്നിരുന്ന ഉത്പന്നത്തിന്റെ ഉപയോഗം ചൈനയിലെ കുട്ടികളില്‍ വൃക്കരോഗങ്ങള്‍ പിടി പെടുന്നതായാണ് കണ്ടെത്തിയത്. ഇത് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ മെഡിക്കല്‍ സംഘം കുട്ടികളിലെ വൃക്ക തകരാറാക്കിയത് അജിനോമോട്ടോയാണെന്ന് കൃത്യമായി മനസ്സിലാക്കി. തുടര്‍ന്ന് ചൈനയില്‍ ഇതിന്റെ ഉപയോഗം നിരോധിച്ചു. പക്ഷേ, ഇന്ത്യയിലേക്കടക്കം അത് കയറ്റുമതി ചെയ്യുന്നുണ്ട്. ബിരിയാണി, ഫ്രൈഡ് റൈസ്, നെയ്‌ച്ചോറ്, ചില്ലി ചിക്കന്‍, ജിഞ്ചര്‍ ചില്ലി, ഗോപി മഞ്ചുരി, ഹോട്ടല്‍ വിഭവങ്ങള്‍, ചായ, കാപ്പിബേക്കറി പലഹാരങ്ങള്‍ എന്നിവയിലെല്ലാം അജിനോ മോട്ടോ ചേര്‍ക്കുന്നുണ്ട്. സര്‍ക്കാറിനെയും ബേക്കറിക്കാരനേയും ഹോട്ടലുകാരനേയും നമുക്ക് പഴിക്കാം. എന്നാല്‍ സ്വയം സൂക്ഷിക്കുകയും ബോധവാനാകുകയും ചെയ്താല്‍ പല അപകടങ്ങളില്‍ നിന്നും നമുക്ക് രക്ഷനേടാം.

പരിഹാരം എന്ത്...?
പരാതി നല്‍കേണ്ടതെവിടെ


ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ന്നതായി കണ്ടെത്തുകയോ സംശയം തോന്നുകയോ ചെയ്താല്‍ പരിഹാരം കാണാന്‍ സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുണ്ട്. തിരുവനന്തപുരം തൈക്കാടാണ് കമ്മീഷണറുടെ കാര്യാലയം. എല്ലാ ജില്ലകളിലും ഫുഡ് സേഫ്റ്റി ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്‍മാരും താലൂക്കുകളില്‍ സേഫ്റ്റി ഓഫീസര്‍മാരുമുണ്ട്. സംസ്ഥാനത്ത് മൂന്ന് മേഖലകളിലായി റീജണല്‍ വിജിലന്‍സ് സ്‌ക്വാഡുമുണ്ട്. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ന്നതായി തോന്നിയാല്‍ ഇവയിലെവിടെയെങ്കിലുമാണ് പരാതി പെടേണ്ടത്. എന്നാല്‍ ഇത്രയും സൗകര്യങ്ങളൊരുക്കി അധികൃതര്‍ ജാഗരൂകരാകുമ്പോഴും ഇവിടെ എത്തുന്ന പരാതികളുടെ എണ്ണം വളരെക്കുറവാണ്. ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരമുണ്ടാകണമെങ്കിലോ പരാതിക്കാരന് വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പും വേണ്ടി വരുന്നു. എന്നാല്‍ മൂന്ന് മേഖലകളിലായി ഉണ്ടെന്ന് പറയുന്ന റീജണല്‍ വിജിലന്‍സ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണെന്ന് മില്‍മയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇങ്ങനെ ഒരു സംവിധാനമുള്ളതിനെക്കുറിച്ച് പൊതുജനത്തിന് അറിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
മായം കലര്‍ത്തലിന്റെ പരിധിയില്‍ വരുന്ന പതിനായിരത്തിലധികം കേസുകളാണ് വര്‍ഷങ്ങളായി ഇത്തരത്തില്‍ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നതെന്ന് കോഴിക്കോട് ജില്ലാ ഫുഡ് സേഫ്റ്റി ഡെസിഗ്നേറ്റഡ് ഓഫീസര്‍ ഡി ശിവകുമാര്‍ പറയുന്നു. 25 പരാതികള്‍ മാത്രമേ ശരാശരി ജില്ലാ ഓഫീസില്‍ ലഭിക്കാറുള്ളൂ എന്നും അദ്ദേഹം . പലപ്പോഴും വ്യക്തി വൈരാഗ്യം തീര്‍ക്കാനായാണ് പലരും പരാതിയുമായെത്താറുള്ളത്. ഇതില്‍ സത്യവും ഉണ്ടാകും. അല്ലാതെ മായം കലര്‍ത്തിയെന്ന പരാതിയുമായി പൊതുജനങ്ങള്‍ വരുന്നത് അപൂര്‍വമാണ്. ഇതിന് മറ്റൊരു കാരണം ഭക്ഷ്യ വസ്തുക്കളിലെ മിക്ക മായങ്ങളും പൊതുജനങ്ങള്‍ക്ക് തിരിച്ചറിയാനാകില്ല. അതിന് ലാബില്‍ തന്നെ ടെസ്റ്റ് ചെയ്യണം. അതില്ലാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം. എന്നാല്‍ മലപ്പുറം ജില്ലയില്‍ വര്‍ഷം തോറും നാല്‍പത് പരാതികള്‍ വരെ എത്താറുണ്ടെന്ന് ഫുഡ് സേഫ്റ്റി ജില്ലാ ഓഫീസര്‍ കെ സുഗുണന്‍ പറഞ്ഞു. എന്നാല്‍ പത്തനം തിട്ടയിലെ ജില്ലാ ഫുഡ് സേഫ്റ്റി ഡെസിഗ്നേറ്റഡ് ഓഫീസര്‍ക്ക് ഇതേക്കുറിച്ചൊന്നും വിവരമില്ലെന്നാണവര്‍ പ്രതികരിച്ചത്. എന്നാല്‍ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന തിരിച്ചറിവ് അധികൃതര്‍ക്ക് തന്നെ ഉണ്ടായിരിക്കുന്നു. അതിന്റെ ഫലമായി നിലവിലെ നിയമങ്ങളെല്ലാം പിന്‍വലിച്ചിട്ടുണ്ട്. സമഗ്രമായ ഭക്ഷ്യ സുരക്ഷാ നിയമം 2006 എന്നത് കഴിഞ്ഞ ആഗസ്റ്റ് മുതലാണ് പ്രാബല്യത്തില്‍ വന്നത്. 
ഈ നിയമത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ തന്നെ പഠിച്ച് തുടങ്ങുന്നതേയുള്ളൂ. അതനുസരിച്ചുള്ള ക്ലാസുകളും മറ്റും സംഘടിപ്പിക്കുന്നതേയുള്ളൂ. ഈ നിയമപ്രകാരം ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. എന്നതാണ് വസ്തുത. ഈ നിയമം പ്രാവര്‍ത്തികമായാല്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ശാസ്ത്രീയമായ ഗുണനിലവാരത്തിനുള്ള മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്താനാകുമത്രെ. ഭക്ഷ്യോത്പാദനത്തേയും ശേഖരണത്തേയും വിതരണത്തേയും വില്‍പ്പനയേയും വ്യവസായത്തേയും നിയന്ത്രിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. സുരക്ഷിതമായ ഭക്ഷണ ലഭ്യതയും കുറ്റക്കാര്‍ക്കെതിരെ തടവും പിഴയും അടക്കമുള്ള ശിക്ഷ ഉറപ്പ് വരുത്താനും കഴിയുമെന്നും അവര്‍ അവകാശപ്പെടുന്നു. നിലവിലെ നിയമത്തിലെ വകുപ്പുകള്‍ക്ക് കാഠിന്യം പോരാഞ്ഞിട്ടല്ലല്ലോ ഇവിടെ ഇങ്ങനെയൊരവസ്ഥ ഉണ്ടായത്. അപ്പോള്‍ സുരക്ഷിതമെന്ന് പറയുമ്പോഴും പുതിയ നിയമത്തിനെന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2012, ജൂലൈ 9 6:44 PM

    Very good information, still people will go for this poison.

    മറുപടിഇല്ലാതാക്കൂ
  2. വിജ്ഞാനപ്രദമായ പോസ്റ്റ്.

    നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. അപ്പോൾ അമേരിക്കയിൽ ഏതു മാവ് കൊണ്ടാണ് കേക്കും, ബന്നും, ബ്രെഡും, ബിസ്‌ക്കറ്റുമൊക്കെ ഉണ്ടാക്കുന്നത്?

    മറുപടിഇല്ലാതാക്കൂ