കഥ മോഷണം: അന്തിക്കാടിനെ വെല്ലുവിളിക്കുന്നുകഥതുടരുന്നുവെന്ന സിനിമയുടെ കഥ മോഷണമാണെന്ന ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം വീണത് വിദ്യയാക്കാനുള്ള തന്ത്രം മാത്രമാണ്.?വസ്‌തുനിഷ്‌ടമായ തെളിവുകള്‍ നിരത്തി നടത്തിയ ആരോപണത്തിന് വാചക കസര്‍ത്തുകൊണ്ടാണോ മറുപടി പറയേണ്ടത്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. അതിനുതക്ക തെളിവുകള്‍ എന്റെ പക്കലുണ്ട്. അതല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത അന്തിക്കാടിനുണ്ട്. തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു.
ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ടല്ല ചീപ്പ് പബ്ലിസിറ്റിയുണ്ടാക്കേണ്ടത്. സ്വന്തം കുഞ്ഞിന്റെ പിതൃത്വം വിറ്റ് ചിലര്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നതു കണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. പബ്ലിസിറ്റിയാണ് ആവശ്യമെങ്കില്‍ ഇതിനേക്കാള്‍ നല്ല പരിപാടികളുണ്ട്. അതായിരുന്നു ലക്ഷ്യമെങ്കില്‍ സിനിമക്കും നോവലിനും സാദൃശ്യം തോന്നിയപ്പോള്‍ നിര്‍മാതാവിനെ സമീപ്പിക്കേണ്ടതില്ലായിരുന്നു. അവര്‍ മാന്യമായ രീതിയില്‍ പ്രതികരിച്ചിരുന്നുവെങ്കില്‍ എന്റെ വാര്‍ത്താ സമ്മേളനവും ഒഴിവാക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. വിവാദങ്ങളിലൂടെ സിനിമക്ക് ആളെകൂട്ടുന്ന ചീപ്പ് പബ്ലിസിറ്റിക്ക് കളമൊരുക്കിയത് സിനിമാ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ്. ഏഴുവര്‍ഷം മുമ്പ് വിപണിയിലെത്തിയ നോവല്‍ മോഷ്‌ടിച്ചുവെന്നാണ് പറഞ്ഞത്. ആ നോവലിന്റെ അച്ചടിച്ച കോപ്പികളാണ് ഹാജരാക്കിയത്.
പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംബന്ധിച്ച കേരളത്തിന്റെ സാംസ്‌കാരിക മന്ത്രിയടക്കമുള്ളവരുടെ ഫോട്ടോയാണ് പ്രദര്‍ശിപ്പിച്ചത്. ഇതിനേക്കാള്‍ വലിയ തെളിവുകള്‍ ഇനി എന്താണ് വേണ്ടത്.? തെളിവുകള്‍ സാക്ഷിപറയുന്ന ഈആരോപണം മറുപടി അര്‍ഹിക്കുന്നില്ലെങ്കില്‍ മറുപടിക്കുള്ള മാനദണ്‌ഡമെന്താണാവോ? വിഖ്യാത ചലച്ചിത്രകാരന്റെ തിരുമൊഴി കേള്‍ക്കാന്‍ ഈ യുള്ളവന്‍ ഇനി ആ കാല്‍ക്കീഴില്‍ എന്താണാവോ കാണിക്കവെക്കേണ്ടത്...? സാംസ്‌കാരിക മന്ത്രിപോലും പങ്കെടുത്ത ചടങ്ങിനെ നിസാരവത്‌കരിച്ച് ആ ചടങ്ങില്‍ പങ്കെടുത്തവരെ മുഴുവന്‍ അപമാനിച്ചതിലൂടെ സിനിമാക്കാരുടെ തനി സംസ്‌കാരം പ്രകടിപ്പിച്ച് സ്വയം ചെറുതാവുകയായിരുന്നു അന്തിക്കാട്. എന്റെ നോവല്‍ വായിക്കുകയും സിനിമകാണുകയും ചെയ്‌ത ആരെങ്കിലും രണ്ടും ഒരേ പ്രമേയമല്ലെന്ന് പറഞ്ഞാല്‍ ആ സമയം ആരോപണത്തില്‍ നിന്ന് പിന്‍മാറാം. എന്തുശിക്ഷയും ഏറ്റുവാങ്ങാം. എന്റെ പത്ര സമ്മേളനത്തെ തമസ്‌ക്കരിക്കുന്നതില്‍ ഇവിടുത്തെ പ്രമുഖ മാധ്യമങ്ങള്‍ പോലും മത്സരിച്ച് ??യഥാര്‍ഥ പത്രധര്‍മമെന്താണെന്നാണ് കാണിച്ചു തന്നത്. അവരെ അഭിനന്ദിക്കാതിരിക്കാന്‍ എങ്ങനെ കഴിയും. അടുത്ത ദിവസം അന്തിക്കാടിന്റെ മറുപടിക്ക് ഇടം കൊടുത്ത് ചിലര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയും പ്രകടിപ്പിച്ചു.
കഥ മോഷ്‌ടിച്ചിട്ടില്ലെങ്കില്‍ സത്യന്‍ അന്തിക്കാട് ആരെയാണ് ഭയക്കുന്നത്....? അയാളെ സംരക്ഷിക്കേണ്ട എന്ത് ബാധ്യതയാണ് ഈ മാധ്യമങ്ങള്‍ക്കുള്ളത്....? എന്നാല്‍ നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ധാരാളംപേര്‍ തനിക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുകയാണ്. കഥ മോഷണമല്ലെന്ന് ഉത്തമബോധ്യം അന്തിക്കാടിനുണ്ടെങ്കില്‍ അയാളെ അപകീര്‍ത്തിപ്പെടുത്തിയതിന് എന്തുകൊണ്ട് തന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ?
:)
മറുപടിഇല്ലാതാക്കൂഈ വിഷയം വിവാദമായപ്പോഴാണു നിങ്ങളുടെ നോവൽ വായിച്ചത്.
മറുപടിഇല്ലാതാക്കൂനിർമാതാവുമായി താങ്കൾ ബന്ധപ്പെട്ടപ്പോൾ അയാൾ പറഞ്ഞത് നിങ്ങൾ ചിന്തിച്ച പോലെ സത്യനും ചിന്തിച്ചു കൂടെ എന്നാണു കേട്ടത് രസകരമായ മറുപടി.താങ്കളുടെ നോവൽ വായിച്ചതിനു ശേഷം ചിലപ്പോൾ സത്യൻ അന്തിക്കാട് ചിന്തിച്ചു കാണണം. ഇത് ഒരു നല്ല സിനിമക്കുള്ള ത്രഡ് ആണല്ലോ എന്ന്. കഥയുടെ ത്രെഡ് അടിച്ചു മാറ്റുന്നതിൽ പണ്ടേ കഴിവു തെളിയിച്ച ആളാണു സത്യൻ. കാലം തെളിയിക്കും സുഹൃത്തെ എല്ലാം.
സത്യന്റെ പടത്തിന്റെ കവര്‍ സ്റ്റോറിയും സ്റ്റില്‍സും പരസ്യവരുമാനവും മുന്നില്‍ കണ്ട് ഏത് തല്ലിപ്പൊളി പടത്തിനും ഉഗ്രന്‍ അത്യുഗ്രന്‍! എന്ന് ശുദ്ധ നുണ വിളംബരം കൊട്ടിഘോഷിച്ച്, ഓച്ഛാനിച്ച് പഞ്ച പുച്ഛമടക്കി വാലും ചുരുട്ടി നില്‍ക്കുന്ന പത്ര-മാസിക-വാരികകളോ
മറുപടിഇല്ലാതാക്കൂഷൂട്ടിങ് ലൊക്കേഷന്‍ വാര്‍ത്തകളും പാട്ട് കോമഡി സീനുകളും നായികമാരുടെ പിന്നേ നടന്നുള്ള പഞ്ചാരവര്‍ത്തമാനവും ഫോട്ടോ സെഷനും നടത്തി ഒന്നു തന്നെ പലതായി കീറിമുറിച്ച് കണ്ണും മിഴിച്ച് വായും പൂട്ടി ടീവീക്ക് മുന്നിലിരിക്കുന്നവന്റെ അണ്ണാക്കില്‍ കേറി മരണപിടുത്തം നടത്തി അടിച്ചു കേറ്റുന്ന ചാനല്‍ പ്രഭൃതികളോ താങ്കളെപ്പോലെ ഒരാളുടെ രോദനം ചെവി കൊടുക്കില്ല...
അഥവാ വല്ലതും എഴുതിയാല്‍ / കാണിച്ചാല്‍ പിന്നെ ആ സംവിധായകന്റെ മാത്രമല്ല അയാളുടെ കോക്കസ്സില്‍ പെട്ട ഒരാളുടെ ചിത്രത്തിന്റെ ലൊക്കേഷനിലും ഇവര്‍ക്ക് ക്യാമറയും തൂക്കി ചെല്ലാന്‍ കഴിയില്ല..
അതു കൊണ്ട് തന്നെ താങ്കളുടെ രോദനത്തിനവര്‍ ചെവി കൊടുക്കാത്തതില്‍ അല്‍ഭുതമില്ല!
സംവിധായകന്‍ സിദ്ദിഖ് ഈയ്യിടെ "നാടോടിക്കാറ്റിന്റെ" പേരില്‍ ഒരാരോപനം ഉന്നയിച്ചത് ആരും മറന്നിട്ടില്ലല്ലോ...!!
അവാര്‍ഡുകളുടെ ആധിക്യം നോക്കിയാണ് എഴുത്തുകാരന് ഐക്യദാര്‍ഡ്യം കിട്ടുക. അല്ലെങ്കില്‍ മാധ്യമങ്ങളും, മണ്ണാങ്കട്ടയും സിനിമാക്കാരുടെക്കുടെ നില്‍ക്കും. താങ്കളുടെ നോവല്‍ വായിക്കുവാനും, പ്രസ്തുത സൂപ്പര്‍ഹിറ്റ് സിനെമ കാണുവാനും ഭാഗ്യം കിട്ടാത്ത ഒരു ഹതഭാഗ്യനാണു ഞാന്‍. എന്തായാലും സഖാവ് ബേബിയാണ് സാംസ്കാരിക മന്ത്രിയെന്നുള്ളതുകൊണ്ട് താങ്കള്‍ക്ക് നീതിപ്രതീക്ഷിക്കാമെന്നു തോന്നുന്നു. സത്യം ജയിക്കട്ടെ.
മറുപടിഇല്ലാതാക്കൂഞങ്ങളൊക്കെ കൂടെയുണ്ട് ഹംസാ..
മറുപടിഇല്ലാതാക്കൂഎന്തൊരു കഷ്ടമാ ഇതൊക്കെ.
മറുപടിഇല്ലാതാക്കൂമോഷണം കലയാക്കിയവരാണ് ഇവരെല്ലാം..
മറുപടിഇല്ലാതാക്കൂകഴിയുന്നതും സിനിമാക്കാരന്റെ മുന്നില്‍ ചെന്നു പെടാതിരിക്കുക..
>>>കഥ മോഷ്‌ടിച്ചിട്ടില്ലെങ്കില്‍ സത്യന്‍ അന്തിക്കാട് ആരെയാണ് ഭയക്കുന്നത്....?<<<
മറുപടിഇല്ലാതാക്കൂഅന്തികാടന് മാഷെ മറുപടി പറഞ്ഞേ തീരൂ
<< കഥ മോഷ്‌ടിച്ചിട്ടില്ലെങ്കില്‍ സത്യന്‍ അന്തിക്കാട് ആരെയാണ് ഭയക്കുന്നത്....? അയാളെ സംരക്ഷിക്കേണ്ട എന്ത് ബാധ്യതയാണ് ഈ മാധ്യമങ്ങള്‍ക്കുള്ളത്....? എന്നാല്‍ നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ധാരാളംപേര്‍ തനിക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുകയാണ്. കഥ മോഷണമല്ലെന്ന് ഉത്തമബോധ്യം അന്തിക്കാടിനുണ്ടെങ്കില്‍ അയാളെ അപകീര്‍ത്തിപ്പെടുത്തിയതിന് എന്തുകൊണ്ട് തന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ? >>
മറുപടിഇല്ലാതാക്കൂഅതു തന്നെയാണ് വേണ്ടത്..
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഉത്തരം പറഞ്ഞേ തീരൂ.അന്തിക്കാടിനോടുള്ള മുഴുവന്‍ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ.ഇനിയും 'മറുപടി അര്‍ഹിക്കുന്നില്ലെന്ന്' പറഞ്ഞൊഴിഞ്ഞാല്‍ ജനങ്ങള്‍ കള്ളനെന്ന് വിളിച്ച് കൂവും കേട്ടാ.ആ കൂവലും തണലാണെന്ന് കരുതുന്ന ചില നാണമില്ലാത്തവരുടെ കൂട്ടത്തിലല്ല താങ്കള്‍ എന്ന് തന്നെയാണ് ഇത് വരെയുള്ള വിശ്വാസം.
മറുപടിഇല്ലാതാക്കൂതീര്ച്ചയായും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അന്തിക്കാട് ധൈര്യം കാണിക്കേണ്ടതുണ്ട്.
മറുപടിഇല്ലാതാക്കൂഇത് സിനിമാക്കാരുടെ സ്ഥിരം പരിപാടിയാ...
മറുപടിഇല്ലാതാക്കൂഎന്താപ്പോ ചെയ്യാ.,
സങ്കടമുണ്ട് കെട്ടോ ഹംസക്കാ..
മോഷണം കല്ലിവല്ലി..
മറുപടിഇല്ലാതാക്കൂസിനിമക്കാർക്കും ജീവിക്കണ്ടെ... മോഷ്ടിച്ചാണെങ്കിലും...
മറുപടിഇല്ലാതാക്കൂചില സിനിമകള്‍പോലെ തന്നെ സിനിമാക്കാരും അഴുക്കുചാലുകളാകുകയാണോ.......
മറുപടിഇല്ലാതാക്കൂIf its true...........you should go to your maximum extension.
മറുപടിഇല്ലാതാക്കൂBecause next time, those type of people thinks thousand time to do such nasty things.
Wish you all supports
മോഷണം അത്ര മോശമാണോ? മോഷണവും ഒരു കലയല്ലേ?
മറുപടിഇല്ലാതാക്കൂമോഷണം അത്ര മോശമാണോ? മോഷണവും ഒരു കലയല്ലേ?
മറുപടിഇല്ലാതാക്കൂpriyadarshan, sreenivasan ennivarkku shesham oru vidagda kalakaranekkoodi namukku kitti, asathyan anthikkad
മറുപടിഇല്ലാതാക്കൂതാങ്കളുടെ നോവല്‍ വായിക്കുവാനും, പ്രസ്തുത സൂപ്പര്‍ഹിറ്റ് സിനെമ കാണുവാനും ഭാഗ്യം കിട്ടാത്ത ഒരു ഹതഭാഗ്യനാണു ഞാന്‍. മറുപടി അര്‍ഹിക്കുന്നില്ലെന്ന്' പറഞ്ഞൊഴിഞ്ഞാല്‍ ജനങ്ങള്‍ കള്ളനെന്ന് വിളിച്ച് കൂവും കേട്ടാ. ഞങ്ങളൊക്കെ കൂടെയുണ്ട് ഹംസാkka
മറുപടിഇല്ലാതാക്കൂമോഷണത്തില് വൈദഗ്ധ്യംതെളിയിച്ചവരല്ലേ നമ്മുടെ സിനിമക്കാര്
മറുപടിഇല്ലാതാക്കൂ'കഥ തുടരുന്നു' കണ്ടിട്ടില്ല, കാണാന്‍ വലിയ താല്പര്യവുമില്ല. താങ്കളുടെ പുസ്തകം എവിടെ ലഭിക്കും?
മറുപടിഇല്ലാതാക്കൂ