13/10/12

കൊലവിളിയുടെ താരാട്ടിന്‌ ലാഡ്‌ലി മീഡിയ പുരസ്‌കാരം


കൊലവിളിയുടെ താരാട്ടിന്‌
ലാഡ്‌ലി മീഡിയ പുരസ്‌കാരം

 

പ്രിയപ്പെട്ടവരെ
കഴിഞ്ഞ രണ്ട്‌ വര്‍ഷകാലത്ത്‌ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന
സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടേയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ അവബോധം സൃഷ്‌ടിച്ച
മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക്‌ യു എന്‍ പോപ്പുലേഷന്‍ ഫണ്ടും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഫസ്റ്റും ചേര്‍ന്ന്‌ ഏര്‍പ്പെടുത്തിയ ലാഡ്‌ലി മീഡിയ ദക്ഷിണ മേഖലാ അവാര്‍ഡ്‌ ഞാന്‍ എഴുതി സിറാജ്‌ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്ന കൊലവിളിയുടെ താരാട്ട്‌ എന്ന അന്വേഷണ പരമ്പരക്ക്‌ ലഭിച്ചു. 

2012 ജൂണ്‍ 7 മുതല്‍ 13വരെയായിട്ടായിരുന്നു പത്രത്തില്‍ പ്രസ്‌തുത ലേഖന പരമ്പര പ്രസിദ്ധീകരിച്ചു വന്നത്‌. ഈ ലേഖന പരമ്പര വിളംബരം ബ്ലോഗിലും പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ അഭിമാനത്തോടെയാണ്‌ ഈ കാര്യം നിങ്ങളെ അറിയിക്കുന്നത്‌. ഇതുവരെ നിങ്ങള്‍ നല്‍കിയ പ്രോത്സാഹനവും വിമര്‍ശനവും അഭിനന്ദനങ്ങളും എല്ലാം ഈ ബഹുമതിക്കു പിന്നിലുണ്ടെന്നതിലും എനിക്ക്‌ സന്തോഷമുണ്ട്‌. അതുകൊണ്ടാണ്‌ ഈ ആഹ്ലാദം താങ്കളെ അറിയിക്കുന്നത്‌.
കേരളം, തമിഴ്‌നാട്‌, ആന്ദ്രപ്രദേശ്‌, കര്‍ണാടക, ലക്ഷദ്വീപ്‌, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന്‌ വന്ന 179 എന്‍ട്രികളില്‍ നിന്നാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചീഫ്‌ എഡിറ്റര്‍ ടി എന്‍ ഗോപുകുമാര്‍, വി എന്‍ മുരളി, ഡോ. ഇന്ദ്രബാബു, ജി ആര്‍ ഇന്ദുഗോപന്‍ എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റി അവാര്‍ഡ്‌ ജേതാക്കളെ തിരഞ്ഞെടുത്തത്‌.
മലയാളത്തില്‍ മികച്ച പത്രവാര്‍ത്തക്കുള്ള അവാര്‍ഡ്‌ ദീപികയിലെ റെജി ജോസഫും മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം ഷൈനി ജേക്കബ്‌ ബെഞ്ചമിന്‍(ജയ്‌ ഹിന്ദ്‌ ടിവി), ദൃശ്യമാധ്യമ രംഗത്തെ റിപ്പോര്‍ട്ടിംഗിന്‌ മലയാള മനോരമയിലെ (കോഴിക്കോട്‌)എസ്‌ മഹേഷ്‌ കുമാറും ഏഷ്യാനെറ്റ്‌ ന്യൂസിലെ പി പി സന്ധ്യയും (കൊച്ചി)വെബ്‌സൈറ്റുകളില്‍ വന്ന റിപ്പോര്‍ട്ടിന്‌ ഹെല്‍ത്ത്‌ വാച്ച്‌ മലയാളത്തിലെ ജെസ്സി നാരായണനും അര്‍ഹരായി.


തിരുവനന്തപുരത്ത്‌ കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ നിയമസഭാ സ്‌പീക്കര്‍ ജി കാര്‍ത്തികേയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു.
പുനര്‍വായനക്ക്‌ വിളംബരത്തിലേക്ക്‌ സ്വാഗതം...  

3 അഭിപ്രായങ്ങൾ:

  1. എല്ലാവിധ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഈ പ്രഭാതത്തിലെ വായന സന്തോഷം പകരുന്നു .അക്ഷരങ്ങള്‍ ഇനിയും വളരട്ടെ എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി .

    മറുപടിഇല്ലാതാക്കൂ