21/5/10
പ്രകൃതി വിരുദ്ധ പീഡനം: മലപ്പുറത്തിന് ഒന്നാം സ്ഥാനം
പ്രകൃതി വിരുദ്ധ പീഡനം: മലപ്പുറത്തിന് ഒന്നാം സ്ഥാനം
സംസ്ഥാനത്ത് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നതില്‍ മലപ്പുറത്തിന് ഒന്നാം സ്ഥാനം. 2005 മുതല്‍ 2009 നവംമ്പര്‍ വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് നടന്ന കേസുകളുടെ എണ്ണത്തിലാണ് മലപ്പുറം ഒന്നാമതെത്തി നില്‍ക്കുന്നത്. ഈ കാലയളവില്‍ ഇത്തരത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം 181 ആണ്.തിരുവനന്തപുരം ജില്ലയില്‍ 24കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.കൊല്ലത്ത് പതിനൊന്നും. പത്തനം തിട്ട (2), കോട്ടയം (17) എറണാകുളം (5)തൃശൂര്‍ (20)പാലക്കാട് (4) കോഴിക്കോട് (25) കണ്ണൂര്‍ (18) കാസര്‍കോഡ് (9)എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്. എന്നാല്‍ ഈ ജില്ലകളെയെല്ലാം പിന്നിലാക്കുന്ന മലപ്പുറത്തിന്റെ കണക്ക് 31 ആണ്.ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ നാലു വര്‍ഷത്തിനിടെ ഒറ്റ കേസുകളും റിപ്പോര്‍ട്ടചെയ്‌തിട്ടില്ല. പതിനെട്ട് വയസിനു താഴെയുള്ള പെണ്‍കുട്ടികളെ സ്‌ത്രീകള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്ന കാര്യത്തില്‍ കൊല്ലമാണ് മുമ്പില്‍.
മലപ്പുറവും കോഴിക്കോടും രണ്ടാം സ്ഥാനം പങ്കിടുന്നു.കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള185 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. തിരുവനന്തപുരം (8) പത്തനംതിട്ട (5) ആലപ്പുഴ (8) കോട്ടയം (9) ഇടുക്കി (3) എറണാകുളം (9) തൃശൂര്‍ (3) പാലക്കാട് (4) കണ്ണൂര്‍ (6) കാസര്‍കോട് (5) എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ രജിസ്റ്റര്‍ ചെയ്‌ത കണക്കുകള്‍. എന്നാല്‍ ഒന്നാമതുള്ള കൊല്ലത്ത് (24) രണ്ടാമതുള്ള വയനാട്ടില്‍ (14) മലപ്പുറത്തും കോഴിക്കോടും 13 കേസുകളുമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്രയോ കേസുകള്‍
മറുപടിഇല്ലാതാക്കൂ:-(
അയ്യേ… നാണക്കേട്….!
മറുപടിഇല്ലാതാക്കൂ