തിരുവനന്തപുരം: നോര്‍ക്കാ റൂട്ട്‌സ് ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി മാധ്യമ പുരസ്‌കാരത്തിന് ഹംസ ആലുങ്ങല്‍ അര്‍ഹനായി. 2010 ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെ സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `സ്വപ്‌ന ഭൂമിയിലെ പുതിയ ചതിക്കുഴികള്‍` എന്ന പരമ്പരക്കാണ് അവാര്‍ഡ്.പത്രമാധ്യമ വിഭാഗത്തില്‍ യാസിര്‍ ഫയാസ് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച `മരുപ്പച്ച തേടി അക്കരയ്‌ക്ക് രോഗങ്ങളുമായി ഇക്കരയ്‌ക്ക്` എന്ന ലേഖന പരമ്പരയും എന്ന പരമ്പരയും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. പത്രമാധ്യമ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ച രണ്ടുപേര്‍ക്കായി തുക വീതിച്ചു നല്‍കും.
2009 ജനുവരി ഒന്നുമുതല്‍ 2009 ഡിസംബര്‍ 31 വരെ മലയാള പത്ര/ദൃശ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതോ സംപ്രേഷണം ചെയ്‌തതോ ആയ പ്രവാസി മലയാളികളെ സംബന്ധിച്ച ന്യൂസ് ഫീച്ചറുകളാണ് മാധ്യമ പുരസ്‌കാരത്തിന് പരിഗണിച്ചത്.
ചെറുകഥാ സമാഹാരത്തിനുള്ള 2010 ലെ പ്രവാസി സാഹിത്യ അവാര്‍ഡിന് കനേഡിയന്‍ പ്രവാസിയായ നിര്‍മല എഴുതിയ `നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി` എന്ന കൃതി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നോവലിനുള്ള അവാര്‍ഡിനായി ബെന്യാമിന്റെ `ആടു ജീവിതം` തിരഞ്ഞെടുക്കപ്പെട്ടു. 2005വ ജനുവരി ഒന്നു മുതല്‍ 2009 ഡിസംബര്‍ 31 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ പ്രസിദ്ധപ്പെടുത്തിയ രചനകളാണ് സാഹിത്യ അവാര്‍ഡിനായി പരിഗണിച്ചത്
എസ് ആര്‍ ശക്തിധരന്‍, സി ഗൗരീദാസന്‍ നായര്‍, സരിതാ വര്‍മ്മ, കെ രാജഗോപാല്‍, കെ ടി ബാലഭാസ്‌കരന്‍ എന്നിവരടങ്ങിയ സമിതിയായണ് മാധ്യമ അവാര്‍ഡ് നിശ്ചയിച്ചത്. ഈ മാസം 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ഹംസയുടെ ആത്മാര്തതയ്ക്കുള്ള അംഗീകാരം...അഭിനന്ദനങ്ങള്‍ ..കൂടുതല്‍ നന്മ തേടിയുള്ള വാര്‍ത്തകള്‍ എഴുതാന്‍ ഹംസയ്ക്ക് അവസരം ഉണ്ടാകട്ടെ ..കൂടുതല്‍ അന്ഗീകാരങ്ങള്‍ തേടി വരട്ടെ .
മറുപടിഇല്ലാതാക്കൂഈ വാര്‍ത്ത ഇന്നലത്തെ മാതൃഭുമി പത്രത്തില്‍ വായിച്ചിരുന്നു. കഥാകാരന് ലഭിച്ച അന്ഗീകാരത്തിന് എല്ലാ ആശംസകളും... :)
മറുപടിഇല്ലാതാക്കൂവിലപ്പെട്ട അംഗീകാരം തന്നെ..തുടര്‍ യാത്രകള്‍ക്കിതൊരു
മറുപടിഇല്ലാതാക്കൂപ്രചോദനമാവട്ടെ..എല്ലാ ആശംസ്കളും
വിലപ്പെട്ട അംഗീകാരം തന്നെ..തുടര്‍ യാത്രകള്‍ക്കിതൊരു
മറുപടിഇല്ലാതാക്കൂപ്രചോദനമാവട്ടെ.
കൂടുതല്‍ നന്മ തേടിയുള്ള വാര്‍ത്തകള്‍ എഴുതാന്‍ ഹംസയ്ക്ക് അവസരം ഉണ്ടാകട്ടെ ..കൂടുതല്‍ അന്ഗീകാരങ്ങള്‍ തേടി വരട്ടെ
അംഗീകാരങ്ങൾ എന്നും ഒരു പ്രജോദനമായി കൂടെയുണ്ടാവട്ടെ........................................
മറുപടിഇല്ലാതാക്കൂ