22/2/11

കുഞ്ഞാലിക്കുട്ടിക്കെതിരായ വാര്‍ത്ത: എല്ലാം അറിവോടെയെന്ന്‌ മുനീര്‍ സമ്മതിക്കുന്നു




ഇന്ത്യാവിഷന്‍
ചാനലിന്റെ ചീഫ്‌ എഡിറ്ററായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുന്‍ എം പിയും ഇടതു സഹയാത്രികനുമായ ഡോ സെബാസ്റ്റ്യന്‍പോള്‍ അവരോധിതനായിരിക്കുന്നു. പുതിയ തീരുമാനം ഇന്ത്യാവിഷന്‍ ഡയറക്‌ടര്‍ ബോര്‍ഡിന്റേതാണ്‌. ഒപ്പം എം കെ മുനീര്‍ ചാനലിന്റെ ചെയര്‍മാന്‍ കസേരയില്‍ തന്റെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്‌തു. വലിയ വെല്ലുവിളികള്‍ കൂടിയാണ്‌ അദ്ദേഹം അതോടൊപ്പം നടത്തിയിരിക്കുന്നത്‌. അതിന്റെ ഭാവി അറിയാനും മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.


മുസ്ലിം ലീഗിനേയോ ചാനലിനോയോ ഏതിനെ എങ്കിലും ഒന്നിനെ തള്ളിപ്പറയേണ്ടിവരുമ്പോള്‍ ആദ്യം തള്ളുക മുസ്‌ലിം ലീഗിനേയാണെന്നും ചാനലിനോടൊപ്പം അടിയുറച്ചു നില്‍ക്കുമെന്നുകൂടി അദ്ദേഹം അടിവരയിട്ട്‌ പറഞ്ഞിരിക്കുന്നു.
ഇതോടെ മലയാളികള്‍ ഒന്നുറപ്പിക്കുന്നു. കുറച്ച്‌ നാളുകളായി അവര്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുകാര്യം സത്യം തന്നെയായിരുന്നു. ചാനലില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വന്ന വാര്‍ത്തകള്‍ മുനീര്‍ അറിഞ്ഞില്ലെന്ന വാദമുഖം ശുദ്ധ നുണയായിരുന്നു. എല്ലാം മുനീറിനറിയാമായിരുന്നു. എന്ന്‌ പറയാതെ പറയുക മാത്രമല്ല മുമ്പ്‌ നില്‍ക്കകള്ളിയില്ലാതെ പരസ്യമായി തള്ളിപ്പറഞ്ഞ വസ്‌തുതക്ക്‌ കൂടുതല്‍ വിശ്വാസ്യത വരുത്തി അതായിരുന്നു സത്യമെന്ന്‌ കൂടുതല്‍ സമ്മതിച്ച്‌ തരികകൂടിയാണ്‌.


മുസ്ലിം ലീഗിന്റെ പഴയകാല നേതാവ്‌ നീലാമ്പ്രമരക്കാര്‍ ഹാജി മുസ്‌ലിം യൂത്ത്‌ ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി മുനീറിനെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അയച്ച ഒരു കത്തുണ്ട്‌. ആ കത്ത്‌ മരക്കാര്‍ ഹാജിയുടെ സ്‌മരണികയില്‍ പ്രസിദ്ധീകരിക്കാന്‍ സ്‌മരണിക കമ്മിറ്റിക്ക്‌ നല്‍കിയത്‌ മുനീര്‍ തന്നെയായിരുന്നു.



 ആ കത്തില്‍ മരക്കാര്‍ ഹാജി ഓര്‍മിപ്പിച്ചത്‌ പ്രിയപ്പെട്ട മുനീര്‍ താങ്കള്‍ മഹാനായ ബാപ്പയുടെ മകനായി മാത്രം ജീവിക്കുക എന്നായിരുന്നു.
സത്യസന്ധതയും സല്‍സ്വഭാവവും ഒരു പൊതുപ്രവര്‍ത്തകന്റെ മുഖമുദ്രയാണെന്നും മരക്കാര്‍ ഹാജി ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ആ സത്യസന്ധതയും മഹാനായ നേതാവിന്റെ പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നതില്‍ പലപ്പോഴും മുനീറിനും കാലിടറുന്നുണ്ട്‌. എന്തൊക്കെയോ താത്‌പര്യങ്ങളുടെ പേരില്‍ കള്ളം പറയുവാനും കബളിപ്പിക്കുവാനും മുനീറും തയ്യാറാകുന്നുണ്ട്‌. ചാനല്‍ പുറത്തുവിട്ട വാര്‍ത്തകള്‍ മുസ്ലിം ലീഗിനെയോ യു ഡി എഫിനെയോ പരുങ്ങലിലാക്കിയിട്ടുണ്ടെങ്കില്‍ അത്‌ വാര്‍ത്തകള്‍ക്ക്‌ ലഭിക്കുന്ന സ്വീകാര്യതയും വിശ്വാസ്യതയുമാണെന്നും മുനീര്‍ യോഗത്തില്‍ എടുത്തുപറയുകയുണ്ടായി.


അതോടൊപ്പം യു ഡി എഫിനെ ശക്തമാക്കാനുള്ള നടപടികള്‍ ഞങ്ങള്‍ കൈകൊണ്ടുകൊള്ളുമെന്നും മുനീര്‍ പറയുന്നു.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സംശയം. എങ്ങനെയാണ്‌ മുനീര്‍ സാഹിബ്‌ ഒരേ സമയം രണ്ടുതോണിയിലും കാലിട്ടു നീങ്ങുക..? ഒരിടത്ത്‌ പാര്‍ട്ടി രക്ഷകന്റെ (ഉപജാപകന്റെ) റോള്‍... മറ്റൊരിടത്ത്‌ ആലങ്കാരികമല്ലാത്ത ചാനലിന്റെ ചെയര്‍മാന്‍വേശം. ഇത്‌ രണ്ടും കൂടി എങ്ങനെയാണ്‌ ആ മഹാനായ നേതാവിന്റെ മകന്‌ അണിയാനാവുക....


മുസ്‌ലിം ലീഗ്‌ എന്ന്‌ പറയുന്നത്‌ ഒരു രാഷ്‌ട്രീയ പ്രസ്ഥാനമാണെന്ന്‌ വിശ്വസിക്കുന്നവരുണ്ടാകാം. എന്നാല്‍ അതിലെ നിയമങ്ങളുണ്ടാക്കുന്നതും അത്‌ അടിച്ചേല്‍പ്പിക്കുന്നതും കേവലം ചില വ്യക്തികള്‍ മാത്രമാണെന്നത്‌ പരസ്യമാക്കപ്പെട്ട രഹസ്യങ്ങളാണ്‌. അവര്‍ ജീര്‍ണതകളുടെ രാജ്യത്തെ രാജാക്കന്‍മാരാണെന്ന്‌ നാള്‍ക്കുനാള്‍ തെളിയിച്ച്‌ കൊണ്ടേയിരിക്കുന്നു.



 എന്നിട്ടും അതൊന്നും സമ്മതിച്ച്‌ തരാന്‍ അവര്‍ ഒരുക്കമല്ല. അവര്‍ക്ക്‌ സമുദായത്തിന്റെയും സയ്യിദന്‍മാരുടെയും ആശീര്‍വാദവും അനുഗ്രഹവും വേണം. അവരത്‌ വിലക്ക്‌ വാങ്ങിയിട്ടുമുണ്ട്‌. അതുകൊണ്ട്‌ ആ കൂടാരമുപേക്ഷിച്ച്‌ മാന്യമായി പുറത്തുവരുക മുനീര്‍. മനസാക്ഷിക്കു നിരക്കാത്തതും മാനവരാശിയെ തന്നെ ഒറ്റിക്കൊടുക്കുന്നവരുമായവരുടെ താവളത്തില്‍ നിന്ന്‌ രക്ഷപ്പെടുക. ഒറ്റ തന്തക്ക്‌ പിറന്നവനാണെന്ന്‌ സമൂഹത്തിനും സമുദായത്തിനും ഇനിയെങ്കിലും കാണിച്ച്‌ കൊടുക്കുക.  

5 അഭിപ്രായങ്ങൾ:

  1. ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. . പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരഗ്നി പര്‍‌വതമാണ് മുസ്ലിം ലീഗ്. ഒരു പൊട്ടിത്തെറി കൂടുതല്‍ വിദൂരമല്ലാതെ മുസ്ലിം ലീഗിനകത്ത് നടക്കാതിരിക്കില്ല. ആ അഗ്നി സ്ഫോടനത്തില്‍ ഒരുപാട് സത്യങ്ങള്‍ പുറം ലോകം അറിയും. അതു വരെ ക്ഷമയോറടെ കാത്തിരിക്കാം..
    ഇരുട്ടു കൊണ്ട് എത്ര നാള്‍ ഓട്ടയടക്കാനാവും...

    മറുപടിഇല്ലാതാക്കൂ
  3. കുറ്റം ചൈതവർ എപോഴാണെങ്കിലും സിക്ഷിക്കപ്പെടണം. നിരപരാധികളെ അനാവശ്യമായി അപമാനിക്കാതിരിക്കുകയും വേണം. ജനസമ്മിതിയുടെയും നേത്രസ്ഥാനങ്ങളിൽ ഇരിക്കുന്നതിന്റേയും പേരിൽ ഒരാളും ശിക്ഷിക്കപ്പെടാതെ പോകരുത്‌. അതുപോലെ അരോപണങ്ങളുടെ പേരില്മാത്രം മാധ്യമങ്ങളും മറ്റും ഇവരെ ക്രൂഷിക്കപ്പെടുകയും ചെയ്യരുത്‌.
    നിയമവും ശിക്ഷയും രാജ്യത്തെ സാധാരണ പൌരനും ജനപ്രതിനിധികൾക്കും ഒരുപോലെയാവണം......
    പിന്നെ മാധ്യമ ‘സ്വാതന്ത്ര്യം’ എന്നതിനു വാദികളാവുമ്പോഴും പ്രതികളവുമ്പോഴും ഒരെ നിർവചനമായിരിക്കണം.

    താൽപ്പര്യവും ആവശ്യവുമൊക്കെ ഇതാണെൺകിലും ഇതൊന്നും നമ്മുടെ മണ്ണിൽ തൽക്കാലം നടക്കാൻ പോകുന്നില്ല.

    പിന്നെ ഇപ്പോ നടക്കുന്ന കോലാഹലങ്ങളൊന്നും കാര്യമാക്കേണ്ടതില്ല. അതെല്ലാം തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ നമ്മുടെ നേതാക്കൾ പരസ്പരം പറഞ്ഞ്‌ ശരിയാക്കികൊള്ളും. അവർക്ക്‌ അവരുടെ കാര്യങ്ങൾ തന്നെയായിരിക്കും പ്രധാനം. അധികാര കസേരയിലിരുന്നവർക്ക്‌ ഇത്തിരി ‘വർഗ്ഗ’ സ്നേഹമൊക്കെ കാണും.
    പിന്നെ കരഞ്ഞുകൊണ്ടിരിക്കുന്ന ചാനലുകളും മുത്തശ്ശി മാധ്യമങ്ങളും ചെറിയൊരു അഡ്ജ്സ്റ്റ്മെന്റിനൊക്കെ അവരും തയ്യാറാകും.അവരിപ്പോൾ മൈക്കുകെട്ടി പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ല.

    ഇതൊക്കെ വലിയൊരു ‘കോത്താമ്പി’ യായി ചാനലുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ഇപ്പോൾ കാണുന്നുണ്ടെങ്കിലും പൊതുജനം പിന്നെയും ‘കഴുത’ കളായി തന്നെ തുടരേണ്ടിവരും....
    അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി...................

    മറുപടിഇല്ലാതാക്കൂ
  4. but there is a fact. Muslim league deserves better leaders than KunjnaalikkuTTi. He may be a bigger power to reckon with in organisational capabilities, compared to Dr. Muneer. But why is that the selectin between only these two? Muslim leauge, I KNOW for sure, even though I donot belong to that party, but just an observer, unattached, that there are plenty of capable leaders who can substitute KunjnjaalikkuTTi. Infact they should do so, if they desire and aim at someone like CH Muhammad Koya to lead not only their party but also the state. There are plenty of "statesmen" type leaders within party who are acceptable even to outsiders. Infact the present division of Muslim community into the one that represent League anf the one that is against it, is a creation of KunjnjaalikkuTTi kind of leadres. Why is the Party leadership not realising the dislike the women folk has towards KunjnjaalikkuTTy?
    I can bet on one thing. If LDF feilds a muslim women candidate against KunjnjaalikkuTTi that will be a sure failure seat for the league..even in Ponnani or malappuram or perinthalmaNNa. Needless to say about Kozhikkode and Manjeri. Dont count on the posters that come up supporting Kunjnjaali. They are kept by some kunjnjaali men. Women folk are known for not displaying their anger on the streets. They will show in on ballots. Thats one point.
    The second point.If kunjnjaalikkuTTi doesnt represent League, party should say it to the Public. That is the only way to avoid vertical split of muslim votes. If they continue to stick to his whims and fsncies, the imminent win of UDF in Keral will have the least no. of league candidates! Hope this falls in the ears of the party leadership!

    മറുപടിഇല്ലാതാക്കൂ
  5. എന്നാല്‍ അതിലെ നിയമങ്ങളുണ്ടാക്കുന്നതും അത്‌ അടിച്ചേല്‍പ്പിക്കുന്നതും കേവലം ചില വ്യക്തികള്‍ മാത്രമാണെന്നത്‌ പരസ്യമാക്കപ്പെട്ട രഹസ്യങ്ങളാണ്‌.

    എന്നാൽ ഇതൊന്നും അറിയാത്ത നൂറുകണക്കിനു അണികൾ ഇന്നും അതിൽ മനുഷ്യരുടെ കോലങ്ങൾകെട്ടി വിശ്വസിച്ചു ജീവിച്ചു പോകുന്നു

    മറുപടിഇല്ലാതാക്കൂ