കൊലവിളിയുടെ താരാട്ടിന്
ലാഡ്‌ലി മീഡിയ പുരസ്‌കാരം
പ്രിയപ്പെട്ടവരെ
കഴിഞ്ഞ രണ്ട് വര്‍ഷകാലത്ത് മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന
സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടേയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്‌ടിച്ച
മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് യു എന്‍ പോപ്പുലേഷന്‍ ഫണ്ടും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഫസ്റ്റും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ലാഡ്‌ലി മീഡിയ ദക്ഷിണ മേഖലാ അവാര്‍ഡ് ഞാന്‍ എഴുതി സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്ന കൊലവിളിയുടെ താരാട്ട് എന്ന അന്വേഷണ പരമ്പരക്ക് ലഭിച്ചു.
2012 ജൂണ്‍ 7 മുതല്‍ 13വരെയായിട്ടായിരുന്നു പത്രത്തില്‍ പ്രസ്‌തുത ലേഖന പരമ്പര പ്രസിദ്ധീകരിച്ചു വന്നത്. ഈ ലേഖന പരമ്പര വിളംബരം ബ്ലോഗിലും പ്രസിദ്ധീകരിച്ചിരുന്നു.