8/10/11

ആജ്ഞകളുടെ വാറോലക്കാരറിയാന്‍.... ബ്ലോഗേഴ്‌സ്‌ മീറ്റുകാരും


പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളെ...
ബ്ലോഗ്‌ മീറ്റുകളെകുറിച്ച്‌
വിമര്‍ശിക്കാനെ പാടില്ലെന്നും അതേക്കുറിച്ച്‌ എഴുതുന്നത്‌ ഗുണ്ടാ ആക്‌ട്‌ പ്രകാരം തലവെട്ടുന്ന കുറ്റകൃത്യമാണെന്നും എനിക്കറിയില്ലായിരുന്നു. അതുകൊണ്ടാണ്‌ കണ്ണൂര്‍ മീറ്റിനെക്കുറിച്ച്‌ ലഘുവായി ഉപന്യസിച്ചത്‌.
പറ്റിപ്പോയി. ക്ഷമിച്ചേക്കുക. മേലില്‍ ആവര്‍ത്തിക്കില്ലെന്നും ആണയിടുന്നു. അല്ല ഇനി ബ്ലോഗ്‌ കോടതിയുടെ വിധി തലവെട്ടാനാണോ.....?

എങ്കില്‍ അത്‌ നടപ്പാക്കണം. അല്ലാതെ ബ്ലോഗ്‌ മീറ്റില്‍ എന്നെ കണ്ടുപോയാല്‍ കാല്‌ തല്ലി ഒടിക്കുമെന്നും കുത്തി കൊടലെടുക്കുമെന്നൊക്കെയുള്ള തന്തയില്ലാത്തവരുടെ ജല്‍പന്നങ്ങളൊക്കെ ഇവിടെ ചെലവാകുമെന്ന്‌ കരുതണ്ട. ഇതെന്താ വെള്ളരിക്കാപട്ടണമോ...? (അയാളെ തന്തയില്ലാത്തവനെന്നേ വിളിക്കാനാവൂ... കാരണം ഉണ്ടായിരുന്നുവെങ്കില്‍ അയാളത്‌ വ്യക്തമാക്കുമായിരുന്നു.)
മീറ്റില്‍ ഞാന്‍ എന്റെ പുസ്‌തകം വിറ്റു എന്നാണെങ്കില്‍. ആ തെറ്റും ചെയ്‌തുപോയിട്ടുണ്ട്‌. നിര്‍ബന്ധിച്ച്‌ ചോദിച്ചവര്‍ക്ക്‌ മാത്രം ഞാനത്‌ കാണിച്ച്‌ കൊടുത്തു. എന്തായാലും വേണമെന്ന്‌ പറഞ്ഞ മൂന്ന്‌പേര്‍ക്ക്‌ വിലക്കും കൊടുത്തു. മൂന്നേ മൂന്ന്‌ കോപ്പിമാത്രം. അത്‌ മാത്രമെ കൈവശമുണ്ടായിരുന്നുള്ളൂ താനും. അതിനു വല്ല പിഴയുമുണ്ടെങ്കില്‍ അതും കൂടി കോടതിക്ക്‌ വിധിക്കാവുന്നതാണ്‌. അവരില്‍ പലരും നേരത്തെ ഈ പുസ്‌തകം ആവശ്യപ്പെട്ടിരുന്നവരാണെന്ന്‌ കൂടി പരിഗണിക്കണം. അതും പുറത്തിറങ്ങി ഒന്നരമാസത്തിനുള്ളില്‍ ഒന്നാം പതിപ്പ്‌ വിറ്റു തീര്‍ന്ന ഒരു പുസ്‌തകം. പരസ്യ വിപണനത്തിന്‌ ഞാനവിടെയും പോകാറില്ല. അവിടെയും ഞാനാര്‍ക്കും കാണിച്ച്‌ കൊടുത്തിരുന്നില്ല. എന്റെ ആറ്‌ പുസ്‌തകങ്ങളും പുറത്തിറക്കിയിരിക്കുന്നത്‌ തരക്കേടില്ലാത്ത വിതരണ ശൃംഖലയുള്ള പ്രസാദകരാണ്‌. അതവര്‍ ചെയ്യുന്നുണ്ട്‌.

ഞാന്‍ പുസ്‌തക വില്‍പ്പന നടത്തിയതിനെപറ്റി മീറ്റില്‍ അറിയുന്നവരും നാലോ അഞ്ചോ പേരെ കാണൂ. അത്‌ കൊണ്ട്‌ തന്നെ ഈ പിതൃശൂന്യവാറോലയുടെ ഉപജ്ഞാതാവിനെക്കുറിച്ച്‌ എനിക്ക്‌ മനസിലായിട്ടില്ലെന്നൊന്നും ധരിക്കരുത്‌.
ഇവന്റെയൊക്കെ അപ്പന്‌ സ്‌ത്രീധനം കിട്ടിയതാണോ സോഷ്യല്‍നെറ്റ്‌ വര്‍ക്ക്‌ കൂട്ടായ്‌മകള്‍...? ഇത്തരം കുടുസ്‌ ചിന്താഗതിക്കാര്‍ തന്നെയാണ്‌ പ്രശ്‌നക്കാര്‍. ഇവനെക്കെ തന്നെയാണ്‌ ആദ്യം ചികിത്സ വേണ്ടതും. ഞാന്‍ ഇനിയും വന്നെന്ന്‌ വരും.. പറയാനുള്ളത്‌ പറഞ്ഞെന്നും വരും. അപ്പൊവാ തന്റെ വാറോലയുമായീ നേരിട്ട്‌...ബാക്കി അപ്പോള്‍ പറയാം.

ഇതിനൊന്നും ചവറ്റുകുട്ടയില്‍ പോലും സ്ഥാനമില്ല. നിങ്ങള്‍ എങ്ങനെ എങ്കിലും നടത്തിക്കോളൂ മീറ്റുകള്‍... എനിക്കതില്‍ താത്‌പര്യമില്ല. താത്‌പര്യമില്ലാത്ത ഒരു പരിപാടിക്ക്‌ ഞാനൊട്ട്‌ വരാനും പോകുന്നില്ല. ആദ്യാനുഭവം തന്നെ ഇതാണെങ്കില്‍ പിന്നെന്ത്‌ പറയാനാണ്‌...?

ആരോഗ്യകരമായി വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടവരോട്‌ നന്ദി. നിങ്ങള്‍ പറഞ്ഞത്‌ ശരിയാണ്‌. ഞാന്‍ ബ്ലോഗ്‌ മീറ്റിന്റെ കാര്യപരിപാടിയോ മറ്റോ കണ്ടിരുന്നില്ല. വായിച്ചിട്ടുമില്ല. ഞാന്‍ എപ്പോഴും ബ്ലോഗുകള്‍ വായിക്കുന്ന ആളല്ല. മറ്റൊരു ബ്ലോഗിലും പോയി കമന്റാറുമില്ല. പല പ്രസിദ്ധീകരണങ്ങള്‍ക്ക്‌ വേണ്ടി തയ്യാറാക്കുന്നതും പത്രത്തില്‍ അച്ചടിച്ച്‌ വന്നതുമായ ലേഖനങ്ങളും ഫീച്ചറുകളും മാത്രം (അതുതന്നെ കൂടുതലും ബ്ലോഗില്‍ ഇടാറില്ല. സമയം കിട്ടാറില്ല) ഇപ്പോള്‍ ആഴ്‌ചയില്‍ ഒരിക്കല്‍ പോലും ഇത്‌ തുറന്ന്‌ നോക്കാനും കഴിയാറില്ല. ഒരുബ്ലോഗ്‌ തൊഴിലാളിയുമല്ല. ബ്ലോഗിലേക്കായി ഞാനൊരു പോസ്റ്റും അടയിരുന്ന്‌ വിരിയിക്കാറില്ല. അങ്ങനെ വിരിയിച്ചിട്ടുണ്ടെങ്കില്‍ അത്‌ ഈ പോസ്റ്റുകള്‍ മാത്രമാണ്‌. അത്‌ മറ്റൊരിടത്തും ഉപയോഗിക്കാനുമാവില്ലല്ലോ...
അരമണിക്കൂര്‍ പോലും സമയമതിന്‌ വേണ്ടി ഉപയോഗിച്ചിട്ടുമില്ല. എന്നിട്ടും എത്രപേരാണത്‌ വായിക്കാന്‍ പറന്നെത്തിയത്‌. എത്രപേരാണ്‌ കൊലവിളിയുമായി വാളെടുത്തത്‌. അപ്പോള്‍ അതാണ്‌ ബ്ലോഗുകളുടെ ദുരവസ്ഥ. നേരംപോക്കുകളിലും തന്നെപൊക്കികളുമായ പോസ്റ്റുകളിലുമാണവര്‍ക്ക്‌ താത്‌പര്യം. (എന്‍ പൃഷ്‌ടം നീ തലോടണം, നിന്‍ പൃഷ്‌ടം ഞാന്‍ തലോടിടാം... കവി കുഞ്ഞുണ്ണിയോട്‌ കടപ്പാട്‌.)
ഇതാണവിടെ നടക്കുന്നത്‌. സൃഷ്‌ടിയുടെ മഹത്വമോ മേന്മയോ നോക്കിയിട്ടല്ല ചര്‍ച്ച നടക്കുന്നത്‌. നല്ല രചനകള്‍ക്കല്ല മികച്ച അഭിപ്രായം കാണുന്നത്‌...
അത്‌കൊണ്ടൊക്കെ തന്നെ അവിടെ കണാ കുണാ എന്ന്‌ പറഞ്ഞ്‌ ആളാവാനും നോക്കിയിട്ടില്ല. എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്‌. അത്‌ മീറ്റില്‍ തന്നെ ചിലര്‍ പറയുകയുമുണ്ടായി. ഒരജ്ഞാത സുഹൃത്ത്‌ ഒരിക്കലെഴുതി. നിങ്ങള്‍ മറ്റു ബ്ലോഗുകളില്‍ പോയി കമന്റണം. അവിടെയെല്ലാം നിറസാന്നിധ്യമാകണം. അപ്പോഴേ നിങ്ങളുടെ ബ്ലോഗില്‍ അഭിപ്രായങ്ങളുടെ ആധിക്യം കാണൂ. അപ്പോഴേ നിങ്ങള്‍ക്ക്‌ നിലനില്‍ക്കാനാവൂ... ഞാനിത്‌ പറയുന്നത്‌ നിങ്ങളുടെ രചനകള്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്നതുകൊണ്ടാണ്‌. ഇതൊക്കെയാണോ ബ്ലോഗ്‌ ലോകത്തെ കുറുക്കുവഴികള്‍...?

ഞാന്‍ ബ്ലോഗിലിടുന്നത്‌ സൂക്ഷിച്ച്‌ വെക്കുന്നതിനാണ്‌. എനിക്ക്‌ തന്നെ പിന്നീട്‌ എളുപ്പത്തില്‍ തുറന്ന്‌ നോക്കാനും ആവശ്യം വരുമ്പോള്‍ എടുത്ത്‌ ഉപയോഗിക്കാനുമാണ്‌. ആരും വന്ന്‌ വായിച്ചില്ലെങ്കിലും ഒരു പരാതിയുമില്ല. കമന്റിയില്ലെങ്കില്‍ പരിഭവവുമില്ല. കമന്റുന്നതിന്‌ പ്രത്യൂപകാരമായി തിരിച്ച്‌ ചെന്ന്‌ സ്‌തുതിഗീതങ്ങള്‍ പാടുന്ന പതിവുമില്ല. അവിടെ സൂപ്പര്‍ സ്റ്റാറായി വാഴാനും ഉദ്ദേശമില്ല. എന്റെ ബ്ലോഗിലേക്ക്‌ ഇന്നുവരെ ഞാനാരേയും അംഗമാകാന്‍ ക്ഷണിക്കാറില്ല. എനിക്കത്‌ അറിയുകയുമില്ല. 81 പേര്‍ വന്ന്‌ അംഗമായത്‌ അവരുടെമാത്രം താത്‌പര്യം കൊണ്ടാണ്‌. ഞാന്‍ മാസങ്ങളും ആഴ്‌ചകളും മെനക്കെട്ട്‌ നടത്തിയ പഠനം എനിക്ക്‌ ചില പുരസ്‌കാരങ്ങള്‍ കിട്ടിയത്‌ ബ്ലോഗിലിട്ടിരുന്നു. ആ വിഷയത്തില്‍ പിന്നെ ചില പ്രമുഖ പത്രങ്ങള്‍ തുടര്‍ പഠനങ്ങള്‍ നടത്തി കവര്‍ സ്റ്റോറി തയ്യാറാക്കിയപ്പോഴും എന്റെ പഠനത്തെക്കുറിച്ച്‌ അവരതില്‍ പരാമര്‍ശിക്കുകയും കടപ്പാട്‌ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ആ പത്രത്തിന്റെ മാനേജ്‌മെന്റിനു കീഴിലുള്ള യുവജന സംഘടന രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മനുഷ്യാവകാശ സംബന്ധമായ ഫീച്ചറിനുള്ള അവാര്‍ഡുംഎനിക്ക്‌ തരികയുണ്ടായി.
സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പ്രവാസി മാധ്യമ അവാര്‍ഡുകള്‍(25 000 രൂപ) ലഭിച്ച പരമ്പരയും ഞാനെന്റെ ബ്ലോഗിലിട്ടിട്ടുണ്ട്‌. പക്ഷെ അവിടെയൊന്നും വായനക്കാര്‍ തിക്കിതിരക്കുന്നതായി കണ്ടിരുന്നില്ല. 

ഇതൊക്കെ കേള്‍ക്കുമ്പോഴും ചിലരുടെ ഞരമ്പുകളില്‍ ചോരതിളച്ചേക്കാം. ഹമ്പട ഞാനെ എന്ന്‌ പറയിപ്പിക്കാനും ഒട്ടും താത്‌പര്യമില്ല. പക്ഷേ ഇവിടെ ഞാനത്‌ പറഞ്ഞേ മതിയാകൂ. ചൊറിഞ്ഞ്‌ വരുന്നവര്‍ ദയവ്‌ ചെയ്‌ത്‌ ഇത്തവണത്തേക്ക്‌ കൂടി ക്ഷമിച്ചേക്കുക.
പക്ഷേ അതൊന്നും ആരെയും വിശ്വസിപ്പിക്കണമെന്നില്ല. എന്റെ പ്രവര്‍ത്തനപാരമ്പര്യവും മറ്റാരെയും ബോധ്യപ്പെടുത്തേണ്ടതുമില്ല. എന്നെ അറിയുന്നവര്‍ക്കത്‌ അറിയും. ഇപ്പോള്‍ തല്‍ക്കാലം എവിടേക്കും മത്സരിക്കാന്‍ ഉദ്ദേശവുമില്ല. അതിന്റെ പേരില്‍ ആര്‍ക്കും ചൊറിഞ്ഞ്‌ കയറേണ്ടതുമില്ല. ഇനിയും ഇതുപോലൊരു ആവശ്യത്തിന്റെ പേരില്‍ പോസ്റ്റാനും കൊലവിളി നടത്താനുമൊന്നും താത്‌പര്യമില്ല. സമയവുമില്ല. അത്‌കൊണ്ട്‌ പ്രിയമുള്ളവരെ പൊറുക്കുക.
ആരെയും വേദനിപ്പിക്കാനല്ല ഞാന്‍ ഉദ്ദേശിച്ചത്‌. മാറ്റമുണ്ടാകണമെന്നേ കരുതിയുള്ളൂ...ആ മാറ്റത്തിന്‌ മാര്‍ഗനിര്‍ദേശവും വേണമെങ്കില്‍ സമര്‍പ്പിക്കാനാവും. ചില വാക്കുകള്‍ നിങ്ങളെ മുറിവേല്‍പ്പിച്ചുവെങ്കില്‍ വീണ്ടും ക്ഷമിക്കുക. മാറ്റമില്ലായ്‌മയാണ്‌ നിങ്ങളുടെ മാറ്റമെങ്കില്‍ അങ്ങനെതന്നെ തുടര്‍ന്നേക്കുക. നിര്‍ത്തട്ടെ.... 

4 അഭിപ്രായങ്ങൾ:

  1. ഇത്രമേല്‍ വികാരാധീനനാകണോ..?
    മുന്‍ പോസ്റ്റും ശ്രദ്ധിച്ചിരുന്നു. ബ്ളോഗേഴ്സ്‌ മീറ്റിനെ പറ്റിയുള്ള വിമര്‍ശനങ്ങളില്‍ കഴമ്പുള്ളതായാണ്‌ എനിയ്ക്കും തോന്നിയത്‌.
    പക്ഷെ, സംഘാടകരുടെ ആത്മാര്‍ത്ഥതയും സങ്കടങ്ങളും നാം കാണാതെ പോകരുതല്ലോ.
    ഇരുപക്ഷത്തു നിന്നും അല്‍പം കൂടി സംയമനമുണ്ടായാല്‍ മികച്ച, ഹൃദ്യമായ കൂട്ടായ്മകള്‍ ഉണ്ടാകുമെന്നാണ്‌ എനിയ്ക്കു തോന്നുന്നത്‌.
    ബ്ളോഗില്‍ സൂക്ഷിയ്ക്കാന്‍ മാത്രമല്ല, വായിയ്ക്കാന്‍ കൂടി വേണ്ടി പോസ്റ്റ്‌ ചെയ്യുമ്പോഴാണ്‌ അതിന്‌ അര്‍ത്ഥമുണ്ടാകുക. ബ്ളോഗ്‌ എഴുത്തുകാരെ വായിയ്ക്കില്ലെന്നും അഭിപ്രായമിടില്ലെന്നും ഒക്കെ പറയുമ്പോള്‍...
    എന്തിനാണ്‌ ചങ്ങാതി, അത്രയേറെ ഒറ്റയാകുന്നതാണോ ശരി?

    മറുപടിഇല്ലാതാക്കൂ
  2. ആദ്യ പോസ്റ്റ് രണ്ടാമത് വായിക്കാം. ഈ പോസ്റ്റ് വായിക്കാന്‍ വളരെ പ്രയാസം അക്ഷരങ്ങള്‍ കൂടികലര്‍ന്ന് കിടക്കുന്നു. ഇവിടെ കണ്ട അസഹിഷ്ണുത പോലെ, ഒരു നല്ല സംസ്കാരത്തിനുട എന്ന് കരുതുന്ന നിങ്ങളെപ്പലുള്ളവര്‍(ഞാന്‍ ധരിച്ചത് ) ഈ വിധം ചീപ്പായി പ്രതികരിച്ച് സ്വന്തമായി നാറണോ ?

    മറുപടിഇല്ലാതാക്കൂ
  3. അയ്യേ..........
    പോസ്റ്റിട്ട് ബോറാക്കി

    മറുപടിഇല്ലാതാക്കൂ
  4. ഒരു പത്രപ്രവര്‍ത്തകന്‍ ബ്ലോഗ്ഗില്‍ കൂടി തന്റെ ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി പ്രദര്‍ശിപ്പിക്കുന്നു എന്നതില്‍ ഞാനും അഭിമാനിച്ചിരുന്നു.ഉപകാരപ്രദമായവ വായിക്കുമ്പോള്‍ അതിനു അഭിപ്രായങ്ങളും രേഖപ്പെടുത്താറുണ്ട്.യാതൊരു വിധ മറുപടികളും കാണാത്തതു കൊണ്ടു തന്നെ ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ആക്ടീവ് അല്ല എന്നും മനസ്സിലാക്കി.പിന്നീട് ബ്ലോഗ്ഗ് മീറ്റില്‍ പോയി അതിനെ വിമര്‍ശിച്ചെഴുതി, അതും പോരാഞ്ഞ് മോശമായ രീതിയില്‍ വീണ്ടും പ്രതികരണക്കുറിപ്പെഴുതിയിരിക്കുന്നു.ബ്ലോഗ്ഗിനെയും ബ്ലോഗ്ഗര്‍മാരെയും വിമര്‍ശിക്കുന്ന എഴുത്തുകാരുടെ പുത്തന്‍പ്രവണതയിലേക്ക് ഒരു മെമ്പര്‍കൂടി!

    മറുപടിഇല്ലാതാക്കൂ