tag:blogger.com,1999:blog-2028689740899038372.post689152738098733503..comments2024-01-08T03:36:25.570-08:00Comments on വിളംബരം: പൗഡര്‍ പ്രസവിക്കുന്ന പാല്; മരുന്ന് വിരിയിക്കുന്ന മുട്ട, പരമ്പര മൂന്ന്HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.comBlogger3125tag:blogger.com,1999:blog-2028689740899038372.post-47215777223641260072012-05-26T09:59:33.435-07:002012-05-26T09:59:33.435-07:00പാലിന്റെ ദുരന്തം ഗാന്ധി കണ്ടു;
പാഠ പുസ്തക മിതിയോ....പാലിന്റെ ദുരന്തം ഗാന്ധി കണ്ടു;
പാഠ പുസ്തക മിതിയോ...?

പാലിനെക്കുറിച്ച് മഹാത്മാഗാന്ധി പോലും പറഞ്ഞുവെച്ചത് പാലില്‍ പോഷകങ്ങളുടെ ഒരു കണികപോലുമില്ലെന്നാണ്. പാലിലും പഞ്ചസാരയിലും രക്തം വര്‍ധിപ്പിക്കാനാവശ്യമായ ഒരുഘടകവും അടങ്ങിയിട്ടില്ലെന്നും പറഞ്ഞ് അവസാനിപ്പിക്കുന്നില്ല ഗാന്ധി. അദ്ദേഹത്തിന്റെ ആരോഗ്യ ദര്‍ശനം എന്ന ഗ്രന്ഥത്തില്‍ തുടരുന്നതിങ്ങനെയാണ്.
പാല് ഉപേക്ഷിക്കേണ്ട വസ്തുവാണെന്ന് എനിക്ക് ധൈര്യപൂര്‍വം പറയാന്‍ സാധിക്കും. ഇതെന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്. പാലിനെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യ സങ്കല്പങ്ങളൊക്കെ വെറും അന്തവിശ്വാസങ്ങള്‍ മാത്രമാണ്. പാല് ഒരു തരത്തിലുള്ള പനിയുണ്ടാക്കാന് പര്യാപ്തമാണ്. ഈ വിഷയം സംബന്ധിച്ച് ധാരാളം പുസ്തകങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രത്യേക രോഗാണുക്കള്‍ക്ക് ഏറ്റവും സുഖകരമായ മാധ്യമമാണ് പാല് എന്നതിനാല്‍ പ്രായോഗികമായി പാലിനെ ശുദ്ധമായി സൂക്ഷിക്കുക അസാധ്യമായി തീരുന്നു.
പാലിന്റെ ശുദ്ധിയും മറ്റു ഗുണങ്ങളുമൊക്കെ പശുവിന്റെ തീറ്റയെയും അതിന്റെ ആരോഗ്യത്തേയും അടിസ്ഥാനപ്പെടുത്തിയുട്ടുള്ള കാര്യമാണ്. ക്ഷയരോഗമുള്ള പശുവിന്റെ പാല് ഉപയോഗിക്കുന്ന വ്യക്തിക്ക് ക്ഷയരോഗമുണ്ടാകാനുള്ള സാധ്യത വളരെകൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പൂര്‍ണ ആരോഗ്യത്തോടെയുള്ള പശു എന്നത് പലപ്പോഴും ഒരു സങ്കല്പം മാത്രമാണ്. എന്നുവെച്ചാല്‍ ശുദ്ധമായ പാല് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉറവിടത്തിന്റെ ശുദ്ധി ഉറപ്പാക്കാനാകുന്നില്ല എന്നു തന്നെയാണ് ഈ ആശങ്കയുടെ കാരണം. രോഗിയായ അമ്മയുടെ മുല കുടിക്കുന്ന കുട്ടിക്ക് ആ രോഗവും പകര്‍ന്ന് കിട്ടുന്നു എന്ന് എല്ലാവര്ക്കും അറിയാം. പലപ്പോഴും കുട്ടിക്ക് എന്തെങ്കിലും അസ്വസ്ഥകള്‍ കണ്ടാല്‍ അമ്മയ്ക്കാണ് മരുന്ന് നല്‍കാറുള്ളത്. ഇതേ അവസ്ഥയാണ് പശുവിന്പാല് കുടിക്കുന്ന മനുഷ്യന്റേതും. പാലിന് ഇത്രയേറെ അപകട സാധ്യതകള്‍ ഉണ്ടെന്നിരിക്കേ പാലിനെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ...?
ഗാന്ധി തന്റെ കൃതിയില്‍ ചോദിക്കുന്നു. ഒലീവെണ്ണയും ബദാം പരിപ്പുമാണ് പാലിന് ബദലായി അദ്ദേഹം നിര്‍ദേശിക്കുന്നത്. അത് പാലിനേക്കാള്‍ പോഷക സമൃദ്ധമാണെന്നും അപകടം വരുത്തുന്നില്ലെന്നും പറയുന്നുണ്ട്. ഗാന്ധി ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നതും നിര്‍ദേശങ്ങള്‍ പകരം വെക്കുന്നതും അദ്ദേഹം ജീവിച്ച ചുറ്റുപാടിലെ സാധ്യതകളെ വിശകലനം ചെയ്താണ്. അന്ന് മായം ചേര്‍ക്കലില്ല. പൗഡര്‍ പാലിനെ പ്രസവിക്കുന്നില്ല. എന്നാല്‍ ഇന്നെത്രയേറെ ഭീകരമാണ് കാര്യങ്ങള്‍. അതാണ് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നിട്ടും നമ്മുടെ വിദ്യാഭ്യാസ വകുപ്പും പാഠപുസ്തക സമിതികളും അതൊന്നും കാണാതെ പോകുന്നു. കുഞ്ഞുങ്ങളെപോലും തെറ്റിദ്ധരിപ്പിക്കുന്നു. മഹാത്മാവിന്റെ വാക്കുകള്‍ പ്രസംഗിക്കുവാന്‍ മാത്രമാണുള്ളതാണല്ലോ നമ്മുടെ ഭരണാധികാരികള്‍ക്ക്. പ്രാവര്ത്തികമാക്കാനല്ലല്ലോ...

ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത്.HAMZA ALUNGALhttps://www.blogger.com/profile/17600300876731697680noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-43909596186949000922012-05-26T09:22:44.112-07:002012-05-26T09:22:44.112-07:00പരസ്യങ്ങളില്‍ ആകൃഷ്ടരാകുന്ന നമ്മള് ഇത്തരത്തിലുള്ള...പരസ്യങ്ങളില്‍ ആകൃഷ്ടരാകുന്ന നമ്മള് ഇത്തരത്തിലുള്ള വിവരങ്ങള്‍
പകര്‍ന്നു കിട്ടുമ്പോഴാണ് ചിന്താകുലരാകുന്നത്.
നല്ല ലേഖനം.അറിവുകള്‍ പങ്കുവെക്കുന്നതിനു് നന്ദി.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-70555857210889590102012-05-26T01:14:01.736-07:002012-05-26T01:14:01.736-07:00അറിവിന്റെ ലോകം തന്നതിന് നന്ദി ആശംസകള്അറിവിന്റെ ലോകം തന്നതിന് നന്ദി ആശംസകള്‍ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.com